പിഎസ്‌സി അപേക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് സ്ത്രീയെന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി

Web Desk

പിഎസ്‌സി അപേക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് സ്ത്രീയെന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി. ഇടപ്പള്ളി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പി

ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്വീന്‍ നിതാഷ് ബിശ്വാസ്

കൊല്‍ക്കത്ത സ്വദേശി നിതാഷ ബിശ്വാസിനെ മിസ് ട്രാന്‍സ് ക്വീനായി തെരഞ്ഞെടുത്തു. 16 മല്‍സരാര്‍ഥികളാണ് മാറ്റുരച്ചത്. ഇരുപതുകാര്‍ മുതല്‍ 50 കാരി വരെയുണ്ടായിരുന്നു മല്‍സരത്തിന്.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെ വീണ്ടും പൊലീസിന്റെ അതിക്രമം; പേഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാളെ പിടികൂടിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു; സിഐ മര്‍ദിച്ചുവെന്നും പരാതി

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ പാര്‍വതിയുടെ പേഴ്‌സാണ് ഇന്നലെ രാത്രി 10 മണിയ്ക്ക് യുവാവ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചത്. രാത്രി 10 മണിയ്ക്ക് തന്റെ പേഴ്‌സ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചയാളെ പൊലീസിലേല്‍പ്പിച്ച തങ്ങള്‍ക്കെതിരെ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും പാര്‍വതി പറഞ്ഞു. രണ്ട് ദിവസം മുന്‍പ് ബലൂണില്‍ വെള്ളം നിറച്ച് അതിനകത്ത് കല്ലിട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എറിഞ്ഞതും ഇയാള്‍ തന്നെയാണെന്നും ഇവര്‍ പറഞ്ഞു. ഇയാള്‍ കല്ലെറിഞ്ഞ കുട്ടി ഇപ്പോള്‍ ചികിത്സയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ്ഗ വിവാഹം ഭരണഘടനാവിരുദ്ധമല്ലെന്ന് തായ്‌വാന്‍ കോടതി

വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം നടക്കേണ്ടതാണെന്ന നിലവിലുള്ള സിവില്‍ വിവാഹ ചട്ടം തുല്യതയ്‌ക്കെതിരാണെന്ന് തായ് വാന്‍ പരമോന്നത കോടതിയുടെ ചരിത്ര പ്രഖ്യാപന വിധി

കൊച്ചി മെട്രോയില്‍ 23 ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ അവസരം

കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ അവസരം. ആദ്യ ഘട്ടത്തില്‍ 23 ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ കുടുംബശ്രീ മുഖേന തെരഞ്ഞെടുക്കുന്ന 530 പേരില്‍ 23 ഭിന്നലിംഗക്കാരെയും ഉള്‍പ്പെടുത്തും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലായാണ് ഇവര്‍ക്ക് നിയമനം നല്‍കുക.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മലാല

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് സമാധാന നൊബേല്‍ ജേതാവ് മലാല യൂസുഫ് സായ്. യു.എന്‍ സമാധാനദൂതയായി നിയോഗിക്കപ്പെട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു മലാല.

ലോക ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരം: തായ്‌ലന്‍ഡിന് കിരീടം; ചിത്രങ്ങള്‍ കാണാം

ബ്രസീല്‍, വെനിസുല എന്നിവിടങ്ങളിലെ മത്സരാര്‍ത്ഥികളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയത്.

കൈപിടിച്ചുകൊടുക്കാന്‍ പിതാവിന് പകരം ബോസ്; സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ ഒരു സ്വവര്‍ഗവിവാഹം; കണ്ണീരണിഞ്ഞ് വധുക്കള്‍ (വീഡിയോ)

തായ്‌വാനിലെ എച്ച്എസ്ബിസി ജീവനക്കാരിയായ ജെന്നിഫര്‍ കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അത്രയും കാലം കൂടെയുണ്ടായിരുന്ന വീട്ടുകാര്‍ അവളെ കൈവെടിഞ്ഞു. ഇക്കാര്യം അറിഞ്ഞാല്‍ ജോലിയും പോകുമെന്ന് ഭയന്ന ജെന്നിഫറിനെ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്. ജോലി പോയില്ലെന്ന് മാത്രമല്ല, വിവാഹത്തിന് ചുക്കാന്‍ പിടിച്ചത് പോലും അവളുടെ ബോസും സഹപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഭിന്നലിംഗക്കാര്‍ക്കായി കൊച്ചിയില്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആണിത്. റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള സഹജ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഉദ്ഘാടനം കല്‍ക്കി സുബ്രഹ്മണ്യം നിര്‍വഹിച്ചു. ട്രാന്‍സ് ഇന്ത്യ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഭിന്നലിംഗക്കാരാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

കേരള ഡിസൈനറുടെ മോഡലുകളായി ഭിന്നലിംഗക്കാര്‍ (വീഡിയോ)

ഞാനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് പറയുന്നതില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നും തോന്നുന്നില്ലെന്ന് ഗൗരി പറയുന്നു. തന്റെ ജീവിതത്തിലെ നല്ലൊരു ചുവടുവയ്പ്പാണിതെന്നും ഗൗരി പറയുന്നു.

Page 1 of 41 2 3 4