വിവാഹത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരില്‍ നവവധുവിന് തലാഖ് ഭീഷണി

Web Desk

വിവാഹത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരില്‍ നവവധുവിന് തലാഖ് ഭീഷണി. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച് ജില്ലയിലാണ് സംഭവം.
അഫ്‌സാന എന്ന യുവതിയും അച്ഛന്‍ സലാരിയും പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിച്ചേര്‍ന്നതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

ഇസ്‌ലാം, ഖുറാന്‍, സദ്ദാം, ജിഹാദ്, മദീന… ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഒരു ഡസനോളം മുസ്‌ലിം പേരുകള്‍ക്ക് നിരോധനം

നവജാത ശിശുക്കള്‍ക്ക് സദ്ദാം, ജിഹാദ് തുടങ്ങി ഒരു ഡസനോളം മുസ്‌ലിം പേരുകള്‍ നല്‍കുന്നതിന് ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യയില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഭീകരവാദത്തിന്റെ പേരില്‍ മതങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇസ്‌ലാം, ഖുറാന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയ പേരുകള്‍ക്കാണ് നിരോധനം.

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് തലാഖ് ചൊല്ലുമെന്ന് ഭീഷണി; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി. നിരന്തരം ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ യുവതി ഉത്തര്‍പ്രദേശ് പൊലീസിനു പരാതി നല്‍കി.

ആംബുലന്‍സില്ല, ബിജെപി മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് യുവാവ്

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതനായി യുവാവ്. അസം മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയില്‍ നിന്നാണ് കളഹന്ദിയില്‍ ദനാ മാജിയ്ക്ക് നേരിട്ട ദുരവസ്ഥയ്ക്ക് സമാനമായ വാര്‍ത്ത.

‘ഞാന്‍ എന്റെ ഹിജാബ് ഉപേക്ഷിക്കട്ടേ ബാബ?’; 17കാരിയുടെ ചോദ്യത്തിന് പിതാവ് നല്‍കിയ മറുപടി വൈറലാകുന്നു

പതിനേഴുകാരിയായ ലാമിയ എന്ന മുസ്ലീം പെണ്‍കുട്ടി തന്റെ പിതാവുമായി നടത്തിയ ചാറ്റ് ഇപ്പോള്‍ വൈറലാണ്. അവളുടെ സംശയത്തിന് പിതാവ് നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇന്ത്യക്ക് നാണക്കേടായി ഒരു അംഗീകാരം; മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പ്യൂ റിസര്‍ച് സെന്റര്‍ എന്ന സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തിലാണ് മതവിദ്വേഷത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. മതവിദ്വേഷത്തെ തുടര്‍ന്നുള്ള അക്രമങ്ങള്‍, ജനക്കൂട്ട അതിക്രമങ്ങള്‍, സാമുദായിക ലഹളകള്‍, മതഭീകരവാദ സംഘടനകള്‍, മതസംഘടനകളുടെ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തല്‍, മതപരമായ വസ്ത്രധാരണം ‘ലംഘിക്കുന്നതിന്’ സ്ത്രീകള്‍ക്കെതിരായ ദ്രോഹം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തുടങ്ങിയ 13 കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാണ് സാമൂഹിക വിദ്വേഷ സൂചിക തയാറാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ല; മുത്തലാഖ് ഒന്നരവര്‍ഷത്തിനുള്ളില്‍ ഒഴിവാക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

മുത്തലാഖ് ഒഴിവാക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സയീദ് സാദിഖ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി ഉടന്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഒഴിവാക്കുമെന്നും ഡോ. സയ്യീദ് വ്യക്തമാക്കി. ഒന്നരവര്‍ഷത്തിനകം മുത്തലാഖ് ഒഴിവാക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം.

കാണാതായ ഇന്ത്യന്‍ മുസ്‌ലിം പുരോഹിതര്‍ പാക് ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്

പാകിസ്താനില്‍വച്ച് കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പുരോഹിതര്‍ പാക്ക് ഇന്റലിജന്‍സ് ഏജന്‍സികളുടെ കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് പേരു വെളിപ്പെടുത്താത്ത രഹസ്യകേന്ദ്രത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പൊതുപരിപാടികളില്‍ പാടരുത്: അസമില്‍ യുവ ഗായികക്കെതിരെ മുസ്ലിം മതപുരോഹിതരുടെ ഫത്‌വ

ഗായികയും റിയാലിറ്റി ഷോ താരവുമായ നഹിദ് അഫ്രിനെതിരെ മുസ്ലിം മതപുരോഹിതരുടെ ഫത്‌വ. പൊതുപരിപാടികളില്‍ പാടരുതെന്നാണ് നഹിദ് അഫ്രിനോട് 46 പുരോഹിതര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

‘നിങ്ങളെ നിയമിച്ചത് സ്വന്തം അഭിപ്രായങ്ങള്‍ വിളിച്ചു പറയാനല്ല ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കാനാണ്; ഇനി ഇവിടെ തുടരേണ്ടതില്ല’; സ്വവര്‍ഗാനുരാഗിയായ പ്രൊഫസറെ കോളെജില്‍ നിന്ന് പുറത്താക്കി; പ്രൊഫസറുടെ അഭിപ്രായങ്ങള്‍ വിദ്യാര്‍ത്ഥികളെ അസ്വസ്ഥമാക്കിയത് നടപടിക്ക് കാരണമെന്ന് കോളെജ് അധികൃതര്‍

സ്വവര്‍ഗാനുരാഗിയും എല്‍ജിബിടി ആക്ടിവിസ്റ്റുമായ പ്രൊഫസരെ ബംഗലൂരു സെന്റ് ജോസഫ്‌സ് കോളെജില്‍ നിന്ന് അകാരണമായി പിരിച്ചു വിട്ടതായി പരാതി. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ആഷ്‌ലി ടെല്ലിസിനെയാണ് പ്രിന്‍സിപ്പല്‍ പിരിച്ചുവിട്ടത്.

Page 1 of 51 2 3 4 5