ലൈംഗിക അതിക്രമം തടയാന്‍ പുതിയ സേഫ് ഷോര്‍ട്ട്‌സ് പുറത്തിറക്കി ജര്‍മ്മനി

Web Desk

സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ സേഫ് ഷോര്‍ട്ട്‌സ് പുറത്തിറക്കി ജര്‍മ്മനി

വിധവകളുടെ പെന്‍ഷന്‍ പ്രായം 40ല്‍നിന്ന് 18 ആയി കുറയ്ക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ

വിധവകളുടെ പെന്‍ഷന്‍ പ്രായം 40ല്‍നിന്ന് 18 ആയി കുറയ്ക്കാന്‍ വിദഗ്ധ സമിതിയുടെ ശുപാശ. മുന്‍ കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുമിത് ഘോഷ് തലവനായ സമിതിയാണ് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചത്.

വനിതാ ഡോക്ടര്‍മാര്‍ ചികിത്സിച്ചാല്‍ രോഗം വേഗം ഭേദമാകുമെന്ന് പഠനം

വനിതാ ഡോക്ടര്‍മാര്‍ ചികിത്സിച്ചാല്‍ രോഗം വേഗം ഭേദമാകുമെന്ന് പഠനം. ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍. പ്രായമായവരില്‍ പുരുഷ ഡോക്ടര്‍മാരെ അപേക്ഷിച്ച് വനിതാ ഡോക്ടര്‍ ചികിത്സിച്ചാല്‍ രോഗം ഭേദമാകുന്നതിന്റെ വേഗത കൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്.

ഭര്‍തൃ പീഡനം സഹിക്കവയ്യാതെ വീട് വിട്ടിറങ്ങി; 35 കാരനായ ഭര്‍ത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചതിന് 16 കാരിക്ക് വക്കീല്‍ നോട്ടീസ്

ഹൈദരാബാദ്: ശൈശവ വിവാഹത്തിന് ഇരയായി ഭര്‍തൃപീഡനം സഹിക്കവയ്യാതെ സ്വവസതിയില്‍ തിരിച്ചെത്തിയ 16 കാരിക്ക് വക്കീല്‍ നോട്ടീസ്. വിവാഹ ജീവിതത്തിലെ ലൈംഗിക കടമകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള നോട്ടീസ്. ഹൈദരാബാദിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കാണ് ഈ ദുര്‍ഗതി. 35 വയസ്സുകാരനാണ് വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചത്. ഒരു വര്‍ഷം മുമ്പ് വിവാഹിതയായി ഭര്‍തൃകുടുംബത്തിന്റെ മാനസികവും ശാരീരികവും ലൈംഗീകവുമായ പീഡനങ്ങളില്‍ സഹികെട്ട് തിരിച്ചെത്തിയ പെണ്‍കുട്ടിക്കാണ് ഭര്‍ത്താവ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ നോട്ടീസ് വന്നപ്പോള്‍ നിസ്സഹായയായ പെണ്‍കുട്ടി ബാലാവകാശ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പത്താംക്ലാസ് […]

2016ല്‍ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ നിന്ന് പിടികൂടിയത് 13,000 പുരുഷയാത്രികരെ

2016ല്‍ വടക്കന്‍ മേഖലയില്‍ ട്രെയിനുകളിലെ വനിത കംപാര്‍ട്ട്‌മെന്റുകളില്‍ നിന്ന് 13,000 പുരുഷയാത്രികരെ പിടികൂടിയെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി സ്വദേശിയായ ദളിത് യുവതിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ശല്യം ചെയ്ത പൂവാലനെതിരെ പ്രതികരിച്ചതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം(വീഡിയോ)

ശല്യം ചെയ്ത പൂവാലനെതിരെ പ്രതികരിച്ച യുവതിയ്ക്ക് അക്രമികളുടെ ക്രൂര മര്‍ദ്ദനം. പൂവാലന്റെ മുഖത്തടിച്ച യുവതിയെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു

വനിതാ പൊലീസുകാര്‍ പ്രത്യേക സംഘടന രൂപീകരിക്കുന്നു

വനിതാ പൊലീസുകാര്‍ പ്രത്യേക സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുന്നു. സ്ഥാനക്കയറ്റം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം. തങ്ങളുടെ സ്ഥാനക്കയറ്റത്തിനായി നിലവിലുള്ള പൊലീസ് സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.

ട്രംപ്, ഫെമിനിസ്റ്റുകള്‍ നിങ്ങളെ നിരീക്ഷിക്കുന്നു; നിങ്ങള്‍ക്ക് സ്‌ട്രൈറ്റ് മാന്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഉണ്ട്; നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയുടെ കത്ത്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലൈംഗികചുവയുളള പെരുമാറ്റത്തിനെതിരെ ചൈനയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്ത വനിതകളില്‍ ഒരാളായ ചെങ് ഷുരാന്റെ കത്ത്. ലോകം മുഴുവനുള്ള സ്ത്രീപക്ഷവാദികള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപിന് ‘സ്‌ട്രെയ്റ്റ് മാന്‍ കാന്‍സറിന്റെ ‘ ലക്ഷണങ്ങള്‍ ഉണ്ടെന്നും ചെങ് ട്രംപിന് കത്തിലൂടെ മുന്നറിയിപ്പു നല്‍കുന്നു. ലിംഗ വിവേചനവും പുരുഷമേധാവിത്വവും സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ചൈനീസ് വാക്കാണ് സ്‌ട്രൈറ്റ് മാന്‍ കാന്‍സര്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം തടവിലാക്കിയ ‘ഫെമിനിസ്റ്റ് ഫൈവ്’ വനിതകളില്‍ ഒരാളാണ് ചെങ്ഷുരാന്‍. […]

അബായ ധരിക്കാതെ റിയാദ് നഗരത്തില്‍; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

സൗദി തലസ്ഥാനമായ റിയാദില്‍ തിരക്കേറിയ തഹ്ലിയ തെരുവില്‍ അബായ ധരിക്കാതെ എത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. അബായ ധരിക്കാതെ തഹ്ലിയിലേക്ക് പോകുകയാണെന്നും സുഹൃത്തിനെ കാണണമെന്നും പുകവലിക്കണമെന്നും പറഞ്ഞ് ഇവര്‍ നേരത്തെ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. തഹ്ലിയയില്‍ എത്തിയതിന് ശേഷം അബായ ധരിക്കാതെ നിരത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയ്തു. ഇത് പ്രചരിച്ചതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തത്.

Page 1 of 141 2 3 4 5 6 14