ഫ്ളക്‌സ് ബോര്‍ഡുകള്‍ നീക്കി; തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധസമരവുമായി എ സമ്പത്ത്

Web Desk

തമ്പാനൂര്‍: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സംസ്ഥാനസര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതിനെതിരെ എ സമ്പത്ത് എംപിയുടെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെയും നേതൃത്വത്തില്‍ പ്രതിഷേധസമരം. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഫ്ളക്‌സ് ബോര്‍ഡുകള്‍ നീക്കിയതാണ് പ്രകോപനത്തിന് കാരണം. തെരഞ്ഞടുപ്പ് കാലമായത് കൊണ്ട് രാഷ്ട്രീയ സ്വഭാവമുള്ള ബോര്‍ഡുകള്‍ എടുത്ത് കളയാനുള്ള നിര്‍ദേശം ലഭിച്ചിരുന്നുവെന്നും റെയില്‍വേ സ്റ്റേഷനില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള അനുമതി കൊടുത്ത ഏജന്‍സി കുടിശ്ശിക കൊടുത്ത് തീര്‍ക്കാനുണ്ടെന്നുമുള്ള രണ്ട് കാരണങ്ങളെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്നാണ് റെയില്‍വെ […]

സോഫിയയുടെ വാക്കുകളോട് ആവേശത്തോടെ പ്രതികരിച്ച് കൊച്ചി

കൊച്ചി: അന്താരാഷ്ട്ര അഡ്വര്‍ടൈസിങ് അസോസിയേഷന്റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസം ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോര്‍ട്ടായ സോഫിയായിരുന്നു ഉച്ചകോടിയിലെ ഇന്നത്തെ പ്രധാന അതിഥി. കൊച്ചിയെ ആവേശത്തിലാക്കി സോഫിയ എത്തി. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സോഫിയ സംസാരിച്ചത്. റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലായിരുന്നു സോഫിയയുടെ പ്രഭാഷണം. സോഫിയയുടെ വാക്കുകളോട് ആവേശത്തോടെയാണ് സമ്മേളന വേദി പ്രതികരിച്ചത്. വൈകിട്ട് ആറിനാണ് അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങുകള്‍ നടക്കുക. കേരളത്തില്‍ […]

കോഴിക്കോട് വിമാനത്താവളത്തിന് ഇത് സ്വപ്ന തുല്യ നേട്ടം; പുതിയ ആഗമന ടെര്‍മിനല്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കാള്ളാനാവുന്ന പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടെര്‍മിനല്‍ ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാനത്താവളം സ്വപ്ന തുല്യമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്. 17000 ചതുരശ്രമീറ്ററില്‍ വിസ്തൃതിയുളള ടെര്‍മിനലിന്റെ നിര്‍മ്മാണ ചെലവ് 120 കോടി രൂപയാണ്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ […]

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഹരിതചട്ടം ലംഘിച്ച സംഘടനകള്‍ക്ക് പിഴ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണവിതരണം നടത്തി ഹരിതചട്ടം നടപ്പാക്കാത്ത സംഘടനകള്‍ക്ക് പിഴയിട്ട് തിരുവനന്തപുരം നഗരസഭ. ഏഴ് ദിവസത്തിനകം സംഘടനകള്‍ പിഴ അടയ്ക്കണം. പിഴ അടയ്‌ക്കേണ്ട സംഘടനകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും . ആറ്റുകാല്‍പൊങ്കാല ദിവസം ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിനായി 129 സംഘടനകളാണ് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അതില്‍ക്കൂടുതല്‍ പേര്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. ഇതില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് ആണുപയോഗിച്ചതെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. പ്ലാസ്റ്റിക് കാരി ബാഗ്, പാത്രങ്ങള്‍, ഗ്ലാസ് എന്നിവ […]

ലോകത്തു എല്ലാവരെയും ഒന്നിപ്പിക്കുന്ന ഇടം സൃഷ്ടിക്കുന്നതിനൊപ്പം ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കും: മാര്‍ക്ക് ഡി ആഴ്‌സി

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വെര്‍ടൈസിങ് അസോസിയേഷന്റെ ലോക ഉച്ചകോടിയില്‍ സംസാരിക്കവേ എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യവിവരം സംരക്ഷിക്കുന്നതിനാണ് പ്രധാന ഉത്തരവാദിത്തമെന്ന് ഫെയ്‌സ്ബുക് ചീഫ് ക്രീയേറ്റീവ് ഓഫീസര്‍ മാര്‍ക്ക് ഡി ആഴ്‌സി പറഞ്ഞു. ഇന്റര്‍നാഷണല്‍ അഡ്വെര്‍ടൈസിങ് അസോസിയേഷന്‍ കോമ്പസ് അവാര്‍ഡുകളും ഉച്ചകോടിയില്‍ വെച്ചു സമ്മാനിച്ചു. ഡാറ്റ സുലഭമായതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പത്ത് മടങ്ങ് ഉപഭോക്താക്കളെ ഇന്ത്യയില്‍ നിന്നും നേടാനാകുമെന്നാണ് ഫെയ്‌സ്ബുക് പ്രതീക്ഷിക്കുന്നത്. ആലിബാബ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ക്രിസ് ടംഗും ഇന്റര്‍നാഷണല്‍ അഡ്വെര്‍ടൈസിങ് അസോസിയേഷന്‍ ലോക ഉച്ചകോടിയിലെത്തിയിരുന്നു. […]

ഇമാം പീഡന കേസ്: മകളെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഇമാം ഷെഫീഖ് അല്‍ ഖാസിമി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മകളെ വിട്ടുനല്‍കാന്‍ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കുട്ടിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് അമ്മ കോടതിയില്‍ പറഞ്ഞു. ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന സംഭവം തുറന്ന് പറഞ്ഞത്. വൈദ്യ പരിശോധനയിലും പീഡനം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം പീഡന സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരുന്നു. സ്‌കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ […]

ഡിജിപി യുടെ സ്ഥാനത്ത് റോബോര്‍ട്ടിനെ ഇരുത്തിയാല്‍ മതിയെന്ന് പരിഹസിച്ച് ചെന്നിത്തല; കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്

തിരുവനന്തപുരം: കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും, കാസര്‍കോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇരട്ട കൊലപാതക കേസിലെ യഥാര്‍ത്ഥ പ്രതികളെ അല്ല ഇപ്പോള്‍ പിടിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം കൊണ്ടു കൊടുത്ത പ്രതികളെ ആണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ഉള്ള ബോധപൂര്‍വം ആയ ശ്രമമാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് […]

റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ?; സോഫിയ ഇന്ന് കൊച്ചിയോട് സംസാരിക്കും

കൊച്ചി: ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് കൊച്ചിയെ അതിശയിപ്പിക്കാന്‍ ഇന്നെത്തും. അന്താരാഷ്ട്ര അഡ്വര്‍ടൈസിങ് അസോസിയേഷന്റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്നാണ് അതിഥിയായി സോഫിയ എത്തുന്നത്. കേരളത്തില്‍ ആദ്യമായാണ് സോഫിയ എത്തുന്നത്. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ഇന്ന് സോഫിയ സംസാരിക്കുക. റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലാകും സോഫിയ പ്രഭാഷണം നടത്തുക. മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായിരുന്ന ആന്ദ്രേ അഗാസി, ബോളിവുഡ് താരം ദീപിക പദുകോണ്‍ […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ പുനക്രമീകരണം നടത്തി ഡിജിപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ പുനക്രമീകരണം നടത്തി ഡിജിപി ഉത്തരവിറക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്തി ഡിജിപി ഉത്തരവിറക്കിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല ഡിഐജി കെ സേതുരാമന് നല്‍കി. തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതല അശോക് യാദവിനാണ്. തൃശ്ശൂര്‍ റേഞ്ച് ഐജിയായ എം ആര്‍ അജിത് കുമാറിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി. കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയ്ക്ക് തൃശ്ശൂര്‍ റേഞ്ചിന്റെ അധിക ചുമതല നല്‍കി.

മുഖ്യമന്ത്രിയുടെ പോസ്റ്റിനെ വെല്ലുന്ന കമന്റിട്ട് ലൈക് വാരി കൂട്ടി വി ടി ബല്‍റാം

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനെക്കാള്‍ ഇരട്ടിയില്‍ ഏറെ ലൈക്ക് നേടി വിടി ബലറാം എംഎല്‍എയുടെ കമന്റ്. സാംസ്‌കാരിക നായകര്‍ മൗനം തുടരുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ എതിര്‍ത്താണ് മുഖ്യമന്ത്രി ഇന്ന് രാവിലെ 9.30 ഫെയ്‌സ്ബുക് പോസ്റ്റിട്ടത്. പോസ്റ്റിന് ലഭിച്ചത് 10,000ത്തോളം ലൈക്കാണ്. എന്നാല്‍, അതേ പോസ്റ്റിനു താഴെയുള്ള വി.ടി. ബല്‍റാം എംഎല്‍എയുടെ കമന്റിന് കിട്ടിയ ലൈക്ക് 23,000 വരും. അതായത് ഇരട്ടിയില്‍ അധികം (ലൗ പോലുള്ള മറ്റ് റിയാക്ഷനുകള്‍ കണക്കിലെടുത്തിട്ടില്ല). മുഖ്യമന്ത്രിയുടെ […]

Page 1 of 781 2 3 4 5 6 78