കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫിലെടുക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ നീക്കം സിപിഐഎം കേന്ദ്ര നേതൃത്വം എതിര്‍ത്തതായി സൂചന

Web Desk

കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫിലെടുക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ നീക്കം സിപിഐഎം കേന്ദ്ര നേതൃത്വം എതിര്‍ത്തതായി സൂചന. മാണിയെ മുന്നണിയിലെടുക്കണമെങ്കില്‍ ആദ്യം എല്‍ഡിഎഫിനെ വിശ്വാസത്തിലെടുക്കണമെന്ന നിലപാടാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവന്നത്. അതായത്, സിപിഐയെ പിന്നിലേക്കു തള്ളുന്ന തരത്തിലുള്ള നടപടികള്‍ പാടില്ല. അതു ദേശീയതലത്തിലും ഇടത് ഐക്യത്തെ ബാധിക്കും.

ഓഖി ദുരന്തത്തിനിടയാക്കിയത് കേന്ദ്രസര്‍ക്കാരിന് പറ്റിയ വീഴ്ചയെന്ന് ജി.സുധാകരന്‍

ഒാഖി ദുരന്തം കേന്ദ്രസർക്കാറിന്റെ വീഴ്ചയെന്ന് മന്ത്രി ജി.സുധാകരൻ.  ദുരന്തം മുൻകൂട്ടി അറിയാനുള്ള സംവിധാനം കേന്ദ്രസർക്കാറിനുണ്ട്​. അത്​ അതാത്​ സമയത്ത്​ അറിയിക്കുന്നതിൽ തെറ്റു പറ്റിയത്​ കേന്ദ്രത്തിനാണ്​. ഉദ്യോഗസ്​ഥർക്ക്​ സന്ദേശം അയക്കുന്നതിനു പകരം മുഖ്യമന്ത്രിയെ വിളിച്ചു പറയണമായിരുന്നെന്നും സുധാകരൻ പറഞ്ഞു.  

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഒരു വിഭാഗം അധ്യാപകര്‍; മാര്‍ക്കും നല്‍കാനാകില്ലെന്ന് നിലപാട്

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കരുതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകര്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്നും അങ്ങനെ തുടന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നുമാണ് ഇവരുടെ നിലപാട്. ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ ആദ്യ വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഈ അധ്യാപകര്‍ അപമാനിച്ചെന്നും ആക്ഷേപമുണ്ട്.

ദേശസുരക്ഷയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ; നാവികസേനാ ആയുധ സംഭരണ ശാലക്ക് സമീപം അനധികൃതമായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം പൊളിച്ചുമാറ്റണമെന്ന നിര്‍ദ്ദേശം ഇനിയും പാലിച്ചില്ല

ദേശസുരക്ഷയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. തന്ത്രപ്രധാന മേഖലയില്‍ ആലുവ എടത്തലയിലെ നാവികസേനാ ആയുധ സംഭരണ ശാലക്ക് സമീപം അനധികൃതമായി നിര്‍മ്മിച്ചകെട്ടിട സമുച്ചയം പൊളിച്ചുമാറ്റണമെന്ന നിര്‍ദ്ദേശം ഇനിയും പാലിച്ചില്ല. അതീവ തന്ത്രപ്രധാന മേഖലയില്‍ പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണ് എംഎല്‍എ ഡയറക്ടറായ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടം പൊളിക്കാന്‍ നാവികസേന നല്‍കിയ നിര്‍ദ്ദേശം അവഗണിച്ചു.

മൂന്നാറില്‍ 384 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടല്‍ ഒളിപ്പിച്ച നിലയിലും കുഴിച്ചിട്ട നിലയിലുമായിരുന്നു കന്നാസുകള്‍. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് കടുക്മുടി ലയത്തിലെ മാസിലാമണിയുടെ മകന്‍ മോഹനെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ ഒമ്പതാം തീയതി ഈ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 1150 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയിരുന്നത്.

മത്സ്യബന്ധന മേഖലയുടെ വികസനത്തിന് കേന്ദ്രത്തില്‍ സ്വതന്ത്ര വകുപ്പ് വേണമെന്ന് രാഹുല്‍ ഗാന്ധി

മത്സ്യബന്ധന മേഖലയുടെ വികസനത്തിന് കേന്ദ്രത്തില്‍ സ്വതന്ത്ര വകുപ്പ് വേണമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ നിര്‍ദേശം മത്സ്യത്തൊഴിലാളികള്‍ കയ്യടിയോടെ സ്വീകരിച്ചു.

നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി; നീതിപീഠം ദൈവത്തെ പോലെ; വിധിയില്‍ സന്തോഷമെന്ന് ജിഷയുടെ സഹോദരി (വീഡിയോ)

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ ലഭിച്ച വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി. നീതി പീഠം ദൈവത്തെ പോലെയാണ്.

കൊച്ചിയിലിറങ്ങേണ്ട 10 വിമാനങ്ങള്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു

ഗള്‍ഫില്‍ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സര്‍വീസുകളെയുമാണ് മൂടല്‍മഞ്ഞ് ബാധിച്ചത്. ഈ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്.

കാസര്‍ഗോഡ് മധ്യവയസ്‌കയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി

കാസര്‍ഗോഡ് ചീമേനിയില്‍ മധ്യവയസ്‌കയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ചീമേനി സ്വദേശി പി.വി. ജാനകിയാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓഖി ദുരന്തം: കോഴിക്കോട് തീരത്ത് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍

ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ആറ് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍. കോഴിക്കോട് തീരത്താണ് മൃതദേഹങ്ങള്‍ കണ്ടത്.