ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Web Desk

ചെങ്ങന്നൂര്‍: പാണ്ടനാട് പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറിയനാട് സ്വദേശി 27 വയസുള്ള ഷൈബു ചാക്കോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മിത്രമഠം കടവില്‍ കുളിക്കുന്നതിനിടെയാണ് ഷൈബുവും രണ്ട് സുഹൃത്തുക്കളും ഒഴുക്കില്‍പ്പെട്ടത്. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി. ഷൈബു ഒഴുക്കില്‍പ്പെട്ട തിനാല്‍ രക്ഷപെടുത്താന്‍ സാധിച്ചില്ല. തിരച്ചില്‍ രാത്രി വൈകിയും ഫയര്‍ഫോഴ്‌സും ,നാട്ടുകാരും ചേര്‍ന്ന് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പതിനൊന്നുമണിയോടെ പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം […]

കോളജില്‍ നിന്നും പുറത്താക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ഓഫീസില്‍ കയറി പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തു

ആലപ്പുഴ: ലാബ് അസിസ്റ്റന്റിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കോളജില്‍ നിന്നും പുറത്താക്കിയ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഓഫീസില്‍ കയറി പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ നവംബര്‍ മാസം കോളജ് യൂണിയന്‍ പരിപാടിക്കിടെയാണ് കോളജിലെ ലാബ് അസിസ്റ്റന്റിനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നു. ആലപ്പുഴ എസ് ഡി കോളജ് പ്രിന്‍സിപ്പല്‍ പി ആര്‍ ഉണ്ണിക്കൃഷ്ണനെയാണ് ബി എ ഇക്കണോമിക്‌സിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആര്‍ മുഹമ്മദ് റാഫി ഓഫീസില്‍ കയറി കയ്യേറ്റം […]

ബുള്ളറ്റ് ഓടിക്കാന്‍ മോഹം; തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി; പരിമിതികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ അജികുമാര്‍

കൊല്ലം: വിധി കാട്ടിയ ക്രൂരതയ്ക്കു വഴങ്ങിയാണ് ജീവിതമെങ്കിലും മോഹങ്ങള്‍ക്ക് അതിരിടാന്‍ അജികുമാര്‍ ഒരുക്കമല്ല. സ്വന്തം ബുള്ളറ്റില്‍ സ്വന്തം നാട്ടിലൂടെ സവാരി. പുതിയ ബുള്ളറ്റില്‍ പായുന്ന ശാസ്താംകോട്ട പോരുവഴി കമ്പലടി അജിഭവനില്‍ അജികുമാര്‍ (38) ഇന്ന് നാട്ടിലെ താരമാണ്. ശങ്കരപിള്ള ആനന്ദവല്ലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകനായ അജികുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് വിധി ക്രൂരത കാട്ടിയത്. പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്നു, വളര്‍ച്ച മുരടിച്ചു. നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമെന്ന് കരുതിയിടത്ത് നിന്ന് അജികുമാര്‍ കുതിക്കുകയായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. […]

ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: അമ്പത്തി നാലുകാരന്‍ പിടിയില്‍

ചേര്‍ത്തല: വയലാര്‍ പഞ്ചായത്തില്‍ ആറു വയസുള്ള പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കളവംകോടം വെള്ളയില്‍ ശശികുമാറിനെയാണ്(54) പോലീസ് പിടികൂടിയത്. പട്ടണക്കാട് പോലീസാണ് ശശികുമാറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമേ ശിക്ഷാ നടപടികള്‍ അറിയാന്‍ കഴിയൂ. കുട്ടിയുടെ അമ്മയാണ് ശശികുമാറിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. വാഹനങ്ങള്‍ക്ക് ഗ്രീസ് അടിക്കുന്ന ജോലിയാണ് ശശികുമാറിന്.

ലേക് പാലസ് റിസോട്ടിന് മേല്‍ ചുമത്തിയ തുക ഇതുവരെയുള്ള നികുതിയും അതിന്റെ പിഴയും മാത്രമെന്ന് നഗരസഭ

ആലപ്പുഴ: അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന് രണ്ട് നടപടികളാണ് ലേക്പാലസ് റിസോര്‍ട്ട് ഇപ്പോള്‍ നേരിടുന്നത്. കേരളാ മുനിസിപ്പല്‍ ആക്ട് 242 പ്രകാരം ഇത്രയും കാലത്തെ നികുതിയും അതിനുള്ള പിഴയും അടക്കം 2.73 കോടി രൂപ നഗരസഭയിലടക്കണം. കേരളാ മുനിസിപ്പല്‍ ആക്ട് 406 പ്രകാരമുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ലേക് പാലസ് റിസോട്ടിന് മേല്‍ ചുമത്തിയ 2.73 കോടി രൂപ ഇതുവരെയുള്ള നികുതിയും അതിന്റെ പിഴയും മാത്രമെന്നാണ് നഗരസഭയുടെ വാദം. അനധികൃത കെട്ടിടം ക്രമപ്പെടുത്തണമെങ്കില്‍ മതിയായ രേഖകള്‍ ഹാജരാക്കണം. രേഖകള്‍ […]

അന്തര്‍സംസ്ഥാന മോഷ്ടാവ് മാവേലിക്കരയില്‍ പിടിയില്‍

ഹരിപ്പാട് ഭാഗത്തു നിന്നും ബുധനാഴ്ച രാവിലെ മാവേലിക്കരയെത്തിയ ഇയാള്‍ ബാറില്‍ കയറി മദ്യപിച്ച ശേഷം തീയേറ്ററില്‍ സിനിമ കാണാന്‍ കയറി. രാത്രി 12.45 ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള എസ്ബിഐ എടിഎമ്മിന് സമീപം ഇയാള്‍ പതുങ്ങി നില്‍ക്കുന്നത് പെട്രോളിങ്ങ് നടത്തുന്ന സിഐയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

വെള്ളാപ്പള്ളി നടേശന് പിണറായി സര്‍ക്കാര്‍ വക സമ്മാനം; കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നര കോടി രൂപയുടെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍

കണിച്ചുകുളങ്ങര: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാ മതിലിലും സംസ്ഥാന സര്‍ക്കാരിന്റെ കൂടെ നിന്ന വെള്ളാപ്പള്ളി നടേശന് പിണറായി സര്‍ക്കാര്‍ വക സമ്മാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നര കോടി രൂപയുടെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററാണ് ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഈ മാസം 25 ന് മുഖ്യമന്ത്രി ക്ഷേത്രത്തില്‍ നിര്‍വ്വഹിക്കും. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലടക്കം സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴെല്ലാം മുഖ്യമന്ത്രിയെ […]

എയ്ഡ്‌സ് രോഗിയായ അച്ഛന്‍ മകളെ പീഡിപ്പിച്ചു; പ്രതിയ്ക്ക് ജീവപര്യന്തം

പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്എച്ച് പഞ്ചാപകേശന്‍ വിധിച്ചു. ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എന്‍) പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

ഉദ്ഘാടനപ്പെരുമഴയില്‍ മുങ്ങി ചെങ്ങന്നൂര്‍; എട്ട് റോഡുകളും രണ്ട് കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്ത് റെക്കോര്‍ഡിട്ട് മന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തീകരിക്കുന്നതിനോട് അനുബന്ധിച്ച് നടത്തുന്ന ആയിരം പദ്ധതികളുടെ ഭാഗമാണ് ഉദ്ഘാടനങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.

ആലപ്പുഴയില്‍ ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം, റോഡരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയാണ് ഒരു സംഘം ആക്രമിച്ചത്

റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ദമ്പതികള്‍ക്ക് ദുരനുഭവം ഉണ്ടായത്.

Page 1 of 341 2 3 4 5 6 34