ശബരിമല നിരീക്ഷക സമിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

Web Desk

കൊച്ചി: ശബരിമല നിരീക്ഷക സമിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശബരിമലയിലെ സ്ഥിതി പൊതുവേ തൃപ്തികരമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ടിന് രൂപം നല്‍കുന്നതിനുള്ള യോഗം വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്നു. ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി. എ. ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സമിതി ശബരിമലയിലെത്തി നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; ജാമ്യം കര്‍ശന ഉപാധികളോടെ; ജയില്‍ മോചിതനാകുന്നത് 21 ദിവസത്തിന് ശേഷം

കൊച്ചി: ചിത്തിര ആട്ടസമയത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. രണ്ട് പേരുടെ ആള്‍ജാമ്യം വേണം. രണ്ട ് ലക്ഷം രൂപ കെട്ടിവയ്ക്കണം. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. റാന്നി താലൂക്കില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ ഉപാധി നിലവിലുണ്ട്. ജാമ്യാപേക്ഷയെ ഇന്നും സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്‍ ജാമ്യത്തിലിറങ്ങിയാല്‍ […]

കെ.സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതി; സുരേന്ദ്രന്റെ ജാമ്യം എതിര്‍ത്ത് സര്‍ക്കാര്‍; ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി

കൊച്ചി:  ബിജെപി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ചോദിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചു. കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. സുരേന്ദ്രന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ […]

സെല്ലിനുള്ളിലേക്ക് പ്രഭാത ഭക്ഷണം എത്തിച്ച പൊലീസുകാരന്റെ മുഖത്ത് കറി ഒഴിച്ച ശേഷം പ്രതി രക്ഷപ്പെട്ടു

കൊച്ചി: പൊലീസുകാരന്റെ മുഖത്ത് കറി ഒഴിച്ച് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇരുന്നൂറോളം മോഷണകേസുകളിലെ പ്രതിയായ പൊന്നാനി സ്വദേശി കംസീറാണ് ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ടത്. കംസീറിനൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു പ്രതിയെ പൊലീസുകാര്‍ പിടികൂടി. റിമാന്‍ഡില്‍ കഴിഞ്ഞ കംസീറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സെല്ലിനുള്ളിലേക്ക് പ്രഭാത ഭക്ഷണം എത്തിച്ച പൊലീസുകാരന്റെ മുഖത്ത് കറി ഒഴിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. കംസീറിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. […]

പാരിസ് ഭീകരാക്രമണക്കേസ്: സുബ്ഹാനിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് സംഘം കേരളത്തില്‍

കൊച്ചി: ഫ്രഞ്ച് പൊലീസ് സംഘം കൊച്ചിയിലെത്തി.  സിറിയയിൽ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജമൊയ്തീനെ ചോദ്യം ചെയ്യാനാണ് ഫ്രഞ്ച് പൊലീസ് കേരളത്തിലെത്തിയത്. കനകമല കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഹാജമൊയ്തീനെ തൃശൂരിലെത്തി ചോദ്യം ചെയ്യും. തൃശൂര്‍ ജയിലിലാണ് സുബ്ഹാനി കഴിയുന്നത്. പാരിസ് ഭീകരാക്രമണക്കേസിൽ അന്വേഷണം നടത്താനായി മൂന്നു ദിവസമാണ് ഫ്രഞ്ച് പൊലീസ് ഇന്ത്യയിൽ തങ്ങുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുമെന്നാണ് അറിയുന്നത്. സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച വരെ തുടരുമെന്നും സൂചനയുണ്ട്. […]

പണിമുടക്കിലേര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പണിമുടക്കിലേര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിന് 102 ജീവനക്കാരാണ് പണിമുടക്കിയത്.

എസ്.പി ഹരിശങ്കറിന് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി : ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിനെത്തിയ 52 കാരിയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് എസ്.പി ഹരിശങ്കറിന് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണ്. തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ല. പരാതിക്കാരന്‍ ഉന്നയിച്ച വധശ്രമവും ഗൂഢാലോചനയും നിലനില്‍ക്കില്ലെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു. താന്‍ അറസ്റ്റിലായി 17 ദിവസം പിന്നിടുന്നു. ഹരിശങ്കറിന്റെ അച്ഛന്‍ ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസ് പതിനെട്ടാം പടിയില്‍ […]

ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം ചര്‍ച്ചകളാരംഭിച്ചു

കൊച്ചി: ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം ചര്‍ച്ചകളാരംഭിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ദേശീയ സംഘം കേരളത്തിലെത്തിയത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തില്‍ പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണു സംഘത്തിലുള്ളത്. കോര്‍കമ്മിറ്റിയംഗങ്ങളായ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ഗണേഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കോര്‍ […]

പെരുമ്പാവൂരില്‍ അറസ്റ്റിലായവര്‍ 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവരെന്ന് പൊലീസ്

കൊച്ചി: പെരുമ്പാവൂരില്‍ അറസ്റ്റിലായ ബോഡോ തീവ്രവാദികള്‍ 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവരെന്ന് പൊലീസ്. അസമില്‍ ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ പരിശീലനം ലഭിച്ച ബോഡോ തീവ്രവാദികളെന്ന് കൊച്ചി ഡിസിപി ഹിമേന്ദ്രനാഥ് പറഞ്ഞു. ഇവരെ അസം പൊലീസിന് കൈമാറും. മൂന്ന് ബോഡോ തീവ്രവാദികളാണ് പെരുമ്പാവൂരില്‍ അറസ്റ്റിലായത്. മണ്ണൂരില്‍ വച്ചാണ് കുന്നത്തുനാട് സിഐ അസം സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അസമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസം […]

ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കണമെന്ന് ഹൈക്കോടതി; ദേവസ്വം ഫണ്ട് വകമാറ്റി ഉപയോഗിക്കരുത്; സത്യവാങ്മൂലം വൈകിയതില്‍ അതൃപ്തി അറിയിച്ച് കോടതി

കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ഫണ്ട് വകമാറ്റി ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ശയന പ്രദിക്ഷണം നടത്താൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം.ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ശബരിമലയില്‍ പൊലീസിനുള്ള ഭക്ഷണത്തിനും താമസത്തിനും മറ്റും  ദേവസ്വം ഫണ്ട് ചെലവഴിക്കുന്നെന്ന പരാതി പരിഗണിക്കുമ്പോഴാണ് ദേവസ്വം ഫണ്ട് വകമാറ്റി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ശബരിമലയിൽ […]

Page 1 of 1011 2 3 4 5 6 101