കാസര്‍കോട് കേസിലെ ഉന്നത നേതാക്കളുടെ ഗൂഢാലോചനയും പങ്കും തെളിയണമെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണം: ഡീന്‍ കുര്യാക്കോസ്

Web Desk

തൊടുപുഴ: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരുടെ കൊലപാതകത്തില്‍ കേസിലെ ഉന്നത നേതാക്കളുടെ ഗൂഢാലോചനയും പങ്കും തെളിയണമെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് കാസര്‍കോട്ടേത്. പീതാംബരന് ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല. കേസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം അധികാരത്തിലിരിക്കെ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലും ശരിയായ അന്വേഷണം നടന്നിട്ടില്ല. കൊല നടത്തിയ പ്രതികള്‍ താമസിച്ചത് ചട്ടംചാലിലെ ഏരിയ കമ്മറ്റി ഓഫിസിലാണ്. […]

കാല്‍ നൂറ്റാണ്ടിന് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി

ഇടുക്കി: കാല്‍ നൂറ്റാണ്ടിന് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി. ഉദ്ഘാടന ചടങ്ങില്‍ വച്ച് 1973ല്‍ സ്റ്റേഷനില്‍ കിടന്നതിന്റെ ഓര്‍മ്മ എം എം മണി പങ്കുവച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലെ പൊലീസ് സ്റ്റേഷനാണ് നവീകരിച്ചത്. 46 വര്‍ഷങ്ങള്‍ക്ക് ശേഷം കെട്ടിലും മട്ടിലും പുതുമയോടെ ആധുനികമായാണ് പൊലീസ് സ്റ്റേഷന്‍ ഉടുമ്പന്‍ചോലയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ആദ്യം 1950 ല്‍ തുറന്ന […]

കടക്കെണി: ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സംസ്‌കാരം ഇന്ന്

ഇടുക്കി: കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാറിന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം 12 മണിയോടെ ഇടുക്കി പെരിഞ്ചാംകുട്ടിയിലേക്ക് മൃതദേഹം എത്തിക്കും .ഇന്നലെയാണ് കടക്കെണിയെതുടര്‍ന്ന് ശ്രീകുമാര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവിധ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ശ്രീകുമാറിന് 20 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുരുമുളക് കൃഷി പ്രളയത്തില്‍ വ്യാപകമായി […]

ഇന്റലിജന്‍സ് മുന്നറിയിപ്പ് ഗൗരവമായെടുത്തിരുന്നെങ്കില്‍ ഭീകരാക്രമണം തടയാന്‍ കഴിയുമായിരുന്നു: എം എം മണി

ഇടുക്കി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മന്ത്രി എം എം മണി. വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി തന്റെ ഫെയ്‌സ്ബുക്കില്‍ മന്ത്രി കുറിച്ചു. നിരവധി ധീര ജവാന്മാര്‍ വീരമൃത്യു വരിക്കുന്നതിന് ജമ്മു കാശ്മീരിലെ പ്രശ്‌നം ഇടയായിട്ടുണ്ട്. ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കിയിരുന്നതായി വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നലെ സൈന്യത്തിന് നേര്‍ക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന് എം […]

ഇടുക്കിയില്‍ അനുമതിയില്ലാതെ പണിത കെട്ടിടം പൊളിച്ച് മാറ്റി; നിര്‍ദ്ദേശം ദേവികുളം സബ്കലക്ടറുടേത്

ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് ഇരുട്ടുകാനത്തിന് സമീപം അനുമതിയില്ലാതെ നിര്‍മാണം തുടങ്ങിയ കെട്ടിടം ദൗത്യസംഘം പൊളിച്ചുമാറ്റി.ദേവികുളം സബ്കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പൊളിച്ച് മാറ്റിയ കെട്ടിടത്തിന് സമീപം മറ്റ് രണ്ട് കെട്ടിടങ്ങള്‍ കൂടി ഉടമസ്ഥന്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന് പഞ്ചായത്ത് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റ്് കാലാവധി അവസാനിച്ചുവെന്നും ഈ രേഖ മറയാക്കിയായിരുന്നു പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നതെന്നും റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആനവിരട്ടി വില്ലേജോഫീസറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ദേശിയപാതയോരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിച്ച് നീക്കിയത്. അടിമാലി […]

വൃക്ക വില്‍ക്കാന്‍ പരസ്യം നല്‍കി വൃദ്ധ ദമ്പതികള്‍ ;വൃക്ക വില്‍ക്കുന്നത് പ്രളയ ദുരന്ത സഹായം കിട്ടാന്‍ കൈക്കൂലി നല്‍കാനുള്ള പണത്തിനു വേണ്ടി

ഇടുക്കി: അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ വൃക്ക വില്‍പനക്കൊരുങ്ങി അടിമാലി വെള്ളത്തൂവലിലെ തണ്ണിക്കോട്ട് ജോസഫും ഭാര്യ ആലീസും. കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല. അതിന് പണമുണ്ടാക്കാനാണ് വൃക്ക വില്‍ക്കാനായി വീട്ടുചുമരില്‍ വൃദ്ധ ദമ്പതികള്‍ പരസ്യം എഴുതിവച്ചിരിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ തകര്‍ന്ന വീടിന്റെ ചുമരില്‍ പരസ്യം എഴുതി വച്ചാണ് വൃക്ക വില്‍പനക്കുളള ശ്രമം. ഭാര്യ ആലീസും ചേര്‍ന്നുളള ഇരുപത്തിയഞ്ച് വര്‍ഷത്തെ അധ്വാനത്തില്‍ നിര്‍മ്മിച്ച വീടാണ് തകര്‍ന്നത്. രോഗംമൂലം ആരോഗ്യമില്ലാത്തതിനാലാണ് പുനര്‍നിര്‍മ്മാണത്തിന് വൃക്ക വിറ്റ് […]

കൊട്ടക്കാമ്പൂര്‍ വിവാദ ഭൂമി വിഷയം; അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി നിയമപരമായി നേടിയതാണെന്ന് തെളിയിക്കാന്‍ ജോയ്‌സിനായിട്ടില്ലെന്ന് കോണ്‍ഗ്രസ്

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രചാരണ വിഷയമായ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ഉയര്‍ന്ന് വരുന്നത്. തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ആരോപങ്ങളെ തള്ളിക്കളയുന്നുവെന്ന നിലപാടിലാണ് ജോയ്‌സ് ജോര്‍ജ്. കൊട്ടക്കമ്പൂരിലെ പട്ടയ ഭൂമി തന്റെ പിതാവ് വിലകൊടുത്ത് വാങ്ങിയതാണെന്നുമാണ് ജോയ്‌സ് ജോര്‍ജ് പറയുന്നത്. ആരോപണങ്ങളെ ചെറുത്തതോടെ ഇടുക്കിയില്‍ വിജയം ജോയ്‌സ് ജോര്‍ജിനൊപ്പം നിന്നു. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കൊട്ടക്കമ്പൂര്‍ അമ്പത്തെട്ടാം ബ്ലോക്കിലെ ഭൂമി നിയമപരമായി നേടിയതാണെന്ന് തെളിയിക്കാന്‍ ജോയ്‌സിനായിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇടുക്കി എം പി ജോയ്‌സ് […]

കോഴിയ്ക്ക് വില 1.5 ലക്ഷം; എന്നിട്ടും കോഴിയെ വില്‍ക്കാന്‍ തയ്യാറാകാതെ ഉടമ

തമിഴ്‌നാട്ടിലെ അസെല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വാര്‍ഷികത്തിലാണ് മയില്‍ വെറൈറ്റിയില്‍പ്പെട്ട കോഴിയെ പ്രദര്‍ശനത്തിനായി കൊണ്ടുവന്നത്. പലരും മോഹ വില പറഞ്ഞുവെങ്കിലും പൂവനെ നല്‍കാന്‍ ഉടമ നാഥം ഗാന്ധി തയാറായില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോമപ്പട്ടി ചിന്നയ്യന്‍ എന്നയാളുടെ പക്കല്‍ നിന്നും 90,000 രൂപയ്!ക്കാണ് താന്‍ കോഴിയെ സ്വന്തമാക്കിയതെന്ന് നാഥം ഗാന്ധി പറഞ്ഞു.

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണം മണ്ണിടിച്ചില്‍ ഭീക്ഷണി നിലനില്‍ക്കുന്ന സ്ഥലത്ത്

ഇടുക്കി: മൂന്നാറിലെ അതീവ പരിസ്ഥിതിലോല മേഖലയില്‍ ജില്ലാ കലക്ടറുടെ അനുമതിയോടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം. മഹാ പ്രളയകാലത്തു മൂന്നാറിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത് ഇവിടെയാണ്. മൂന്നാര്‍ ദേവികുളം പാതയോരത്ത് നിര്‍മാണം പുരോഗമിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപമാണ് നാലര കോടിയുടെ പദ്ധതി. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള ഈ ഭൂമിയിലാണ് നിര്‍മാണത്തിന് കലക്ടര്‍ എന്‍ ഓ സി നല്‍കിയത്. എസ് രാജേന്ദ്രന്‍ എം എല്‍ എ യുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പദ്ധതിയെന്നു സിപിഐ ആരോപണം. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും […]

സബ് കലക്ടര്‍ രേണുരാജിനെ പിന്തുണച്ച് ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട്

ഇടുക്കി: മൂന്നാര്‍ പാര്‍ട്ടി ഗ്രാമത്തിലെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമി കയ്യേറ്റ ഭൂമിയാണോയെന്നു കണ്ടെത്താന്‍ സര്‍വ്വേ നടത്തണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. കെഎസ്ഇബിയുടെ ഭൂമിയെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടു പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നു സബ് കലക്ടര്‍.സബ് കലക്ടര്‍ രേണുരാജിനെ പിന്തുണച്ചാണ് ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട്. മൂന്നാര്‍ പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണം നിയമംലംഘിച്ചെന്നാണ് കളക്ടറുടെ പരാമര്‍ശം. എംഎല്‍എ സബ്കലക്ടറെ ശകാരിച്ചെന്നും റവന്യു സംഘത്തെ വെല്ലുവിളിച്ച എം.എല്‍.എ അനധികൃത നിര്‍മാണം തുടരാന്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് കൈമാറി. […]

Page 1 of 311 2 3 4 5 6 31