പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍; ഓഫീസ് അറ്റന്ററെ പരീക്ഷാ ജോലികളില്‍ നിന്ന് നീക്കി

Web Desk

പേരാമ്പ്ര: എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം റോഡരികില്‍ നിന്നും കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കായണ്ണയിലാണ് സംഭവം. കായണ്ണ ജിഎച്ച്എസ്എസില്‍ ബുധനാഴ്ച്ച നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് വഴിയേ പോയ നാട്ടുകാരന് ലഭിച്ചത്. സ്‌കൂളില്‍ നിന്നും കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റി വയലില്‍ നിന്നുമാണ് ഉത്തരക്കടലാസിന്റെ കെട്ട് കണ്ടെടുത്തത്. ഇത് തപാല്‍ മാര്‍ഗം അയയ്ക്കുന്നതിന് വേണ്ടി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടു പോകും വഴി ബൈക്കില്‍ നിന്നും തെറിച്ച് പോയതാകാമെന്നാണ് ലഭിക്കുന്ന വിവരം. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ […]

കൂത്തുപറമ്പില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പേരാവൂര്‍ മണത്തണ മഠപ്പുരച്ചാലില്‍ തങ്കച്ചന്‍ (52) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ 7.30 ന് പാലത്തുംകരക്കും തൊക്കിലങ്ങാടിക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

പരിശീലനത്തിന് പോയ പോ​ലീ​സ് ബ​സിന് മേല്‍ മരം വീണു ;ഡ്രെെവര്‍ക്ക് പരിക്ക്

പ​യ്യ​ന്നൂ​ര്‍: വാര്‍ഷിക ഫയറിംഗില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട പോലീസ് ബസിന് മുകളിലേക്ക് വഴിമദ്ധ്യേ മരം വീണു. അപകടത്തില്‍ ഡ്രെെവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കൂ​ത്തു​പ​റ​ന്പ് പാ​ച്ച​പൊ​യ്ക​യി​ലെ സി.​സ​ജേ​ഷി ​(30) നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണൂ​ര്‍ കെ​എ​പി ക്യാന്പില്‍ നിന്ന് 45 പേ​ര​ട​ങ്ങു​ന്ന സം​ഘ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പോ​ലീ​സ് ബ​സിന് മുകളിലേക്കാണ് മരം മറിഞ്ഞ് വീണത്. കാ​ങ്കോ​ല്‍ ക​രി​ങ്കു​ഴി​യി​ല്‍ പുലര്‍ച്ചയാണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ബ​സി​ന്‍റെ ചി​ല്ല് തെ​റി​ച്ചും മ​ര​ക്കൊ​മ്ബി​ടി​ച്ചു​മാ​ണ് സ​ജേ​ഷി​ന് പ​രി​ക്കേ​റ്റ​ത്​ . പ​യ്യ​ന്നൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് എത്തി മരം മുറിച്ച്‌ […]

ഷുക്കൂര്‍ വധം: സിബിഐ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കും ഷുക്കൂറിന്റെ കുടുംബത്തിനും ഇന്ന് നിര്‍ണായകം. സിബിഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെ കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎല്‍എയും അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടും. രാഷ്ട്രീയമായി ഇതിനോടകം ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇന്നും കോടതിയില്‍ നിര്‍ണായക നീക്കങ്ങളുണ്ട്. ഇന്ന് സിബിഐ നിലപാട് അറിഞ്ഞ ശേഷം വിചാരണ എറണാകുളത്തേക്ക് മാറ്റാനാവശ്യപ്പെട്ടുള്ള നടപടികള്‍ ഷുക്കൂറിന്റെ കുടുംബം ശക്തമാക്കും. നേരത്തെ […]

സമൂഹമാധ്യമം വഴി ദമ്പതികളെ അധിക്ഷേപിച്ച കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സമൂഹമാധ്യമത്തിലൂടെ ദമ്പതികളെ അധിക്ഷേപിച്ച കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന്റെ ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപ സ്ത്രീധനവും.’ ഇതായിരുന്നു ദമ്പതികളുടെ ചിത്രത്തോടൊപ്പം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം. അനൂപ് പി സെബാസ്റ്റ്യനും ജൂബി ജോസഫുമാണ് ചിത്രത്തില്‍. വധുവിന് പ്രായ കൂടുതലുണ്ടെന്നും ധനം മോഹിച്ചാണ് യുവാവ് വിവാഹത്തിന് തയ്യാറായതെന്നുമുള്ള ധ്വനി സന്ദേശത്തിനുള്ളതിനാല്‍ ഇത് വേഗത്തില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. മുഖ്യപ്രതിയായ പുളിങ്ങോം സ്വദേശി റോബിന്‍ […]

നഷ്ടപ്പെട്ട ശ്രവണസഹായിക്ക് പകരം നിയമോള്‍ക്ക് താല്‍ക്കാലിക ഹിയര്‍എയ്ഡ് നല്‍കി ആരോഗ്യമന്ത്രി

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടെ ലക്ഷങ്ങള്‍ വിലവരുന്ന ശ്രവണ സഹായി നഷ്ടമായ നിയയ്ക്ക് സഹായമായി കേരള സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷന്‍. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ രാജേഷിന്റെയും അജിതയുടെയും മകളായ നിയശ്രീ എന്ന രണ്ടു വയസുകാരിക്ക് കോക്ലിയര്‍ ഇപ്ലാന്റേഷന്‍ ശസ്ത്രക്രിയയുടെ ഭാഗമായി ലഭിച്ചതാണ് ഈ ഉപകരണം. തുടര്‍ ചികിത്സക്കായി കോഴിക്കോട്ടേയ്ക്കുള്ള യാത്രക്കിടെ ട്രെയിനില്‍വെച്ച് ഇത് നഷ്ടമാകുകയായിരുന്നു. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലും പിന്നീട് മാധ്യമങ്ങളിലും വാര്‍ത്ത വന്നതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടപെട്ടാണ് മറ്റൊരു ഉപകരണം നിയക്ക് നല്‍കിയത്. സാമൂഹിക […]

പിണറായിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ്സെന്ന് മുല്ലപ്പള്ളി; ചരിത്രം പഠിക്കാതെ എന്‍ എസ് എസിനു മേല്‍ കുതിര കയറരുതെന്നും ആരോപണം

കണ്ണൂര്‍: അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം നല്‍കാന്‍ പോരാടിയത്തിനു രാജ്യം പത്മവിഭൂഷന്‍ നല്‍കിയ ആളാണ് മന്നത്ത് പത്മനാഭന്‍ അതറിയണമെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിന്റെ ചരിത്രം പഠിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ചരിത്രം പഠിക്കാതെ കോടിയേരി എന്‍.എസ്.എസിനു മേല്‍ കുതിര കയറേണ്ട. അങ്ങനെ ചെയ്യാന്‍ ഇത് ഉത്തര കൊറിയ അല്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. പിണറായിക്കും കോടിയേരിക്കും സംഘ പരിവാര്‍ മനസ്സാണെന്നും മുല്ലപ്പള്ളി ആരോപിച്ചു

കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നു

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നു. ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നത്. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറി.അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ പറയുന്നത്. ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂര്‍ നിവേദനം മന്ത്രിക്ക് നല്‍കിയെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള […]

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ പുതിയ സര്‍വീസുകള്‍; മാര്‍ച്ച് ആദ്യവാരം മുതല്‍ സര്‍വീസ് ആരംഭിക്കും

കണ്ണൂര്‍: മാര്‍ച്ച് ആദ്യവാരം മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍തിരുവനന്തപുരംദില്ലി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി,തിരുവനന്തപുരം,കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും. 2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ബുക്കിങ് ആരംഭിച്ചു. […]

പി.കെശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ച ബി.ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്

കണ്ണൂര്‍: പി.കെ. ശ്രീമതി എം.പിയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. ചാനല്‍ ചര്‍ച്ചയിലാണ് ശ്രീമതിയെ വ്യക്തപരമായി അധിപേക്ഷിക്കുകയും അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്. പി.കെ. ശ്രീമതി നല്‍കിയ മാനനഷ്ടക്കേസില്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബി. […]

Page 1 of 501 2 3 4 5 6 50