പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കാസര്‍ഗോഡ് ബേക്കല്‍ എഎസ്‌ഐയ്ക്ക് വെട്ടേറ്റു

Web Desk

കാസര്‍ഗോഡ്: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയ്ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അക്രമണം നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനിരയായത്.

അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13 വയസുകാരിയെ ബലാത്സംഗം ചെയ്തു: രണ്ടാനച്ഛന്‍ കുറ്റക്കാരനെന്ന് കോടതി

കാസര്‍ഗോഡ്: അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരനെന്ന് കോടതി. ഉപ്പള പഞ്ചത്തോട്ടി പച്ചംപള്ളം സ്വദേശി അബ്ദുല്‍ കരീം (34) കുറ്റക്കാരനാണെന്ന് കാസര്‍ഗോഡ് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ആണ് വിധിച്ചത്. ശിക്ഷ ശനിയാഴ്ച വിധിക്കും.376 (എഫ്), 506 (2), 324 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തതായാണു കോടതി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 2ന് പുലര്‍ച്ചെ 4 മണിക്കാണ് സംഭവം നടന്നത്. അമ്മയുടെ സാന്നിധ്യത്തിലാണ് 9ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ […]

കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാശ്രമം

കാസര്‍ഗോഡ്: കാസര്‍ഗോഡ് എടിഎമ്മില്‍ കവര്‍ച്ചാശ്രമം. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ എസ്ബിഐയുടെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

വനിതാ മതിലിനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു; സി.ഷുക്കൂറിനെ മുസ്ലീം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട്: സോഷ്യല്‍മീഡിയയില്‍ വനിതാ മതിലിനെ അനുകൂലിച്ച് പോസ്റ്റിട്ട മുസ്‌ലിം ലീഗ് നേതാവും ലോയേഴ്‌സ് ഫോറം മുന്‍ ജില്ലാ പ്രസിഡന്റുമായ സി.ഷുക്കൂറിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ പുറത്തായ വിവരം അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂര്‍ ഫെയ്‌സ്ബുക്കില്‍ ഇന്നലെ രാത്രി വൈകി കുറിപ്പെഴുതിയിട്ടുണ്ട്. സമീപഭാവിയില്‍ ഒരു പാര്‍ട്ടിയുടെയും അംഗത്വം എടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നല്ലെന്നും കുറിപ്പില്‍ പറയുന്നു. വനിതാ മതിലിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന് പുറമെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി […]

കാസര്‍ഗോഡ് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍ഗോഡ്: കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം. ട്യൂഷനു പോവുകയായിരുന്ന ജാന്‍ഫിഷാന്റെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ജാന്‍ഫിഷാന്‍ സംഭവസ്ഥത്തുവെച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി.

കാസര്‍ഗോഡ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപിയുടെ പ്രതിഷേധം; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും

കാസര്‍ഗോഡ് : കാസര്‍ഗോഡ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപിയുടെ പ്രതിഷേധം. ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങു നടക്കുന്ന വേദിയിലേക്ക് പ്രകടനം നടത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. അറസ്റ്റിലായ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ശക്തികേന്ദ്രം കൂടിയാണ് കാസര്‍ഗോഡ്. പ്രകടനം അരക്കിലോമീറ്റര്‍ അകലെ വെച്ച് പൊലീസ് തടഞ്ഞു. പൊലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതിനിടെയാണ് മറ്റൊരു […]

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജനയാത്രയ്ക്ക് ഇന്ന് മഞ്ചേശ്വരത്ത് തുടക്കം

കാസര്‍ഗോഡ്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജനയാത്രയ്ക്ക് ഇന്ന് മഞ്ചേശ്വരം ഉദ്യാവരത്ത് തുടക്കമാവും.വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം’ എന്നതാണ് യാത്രയുടെ മുദ്രാവാക്യം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ജാഥാക്യാപ്റ്റന്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. മുസ്‌ലിംലീഗ് ദേശീയ -സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഓരോ ദിവസവും 18 കിലോമീറ്ററോളം നടക്കുന്ന ജാഥ ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു

കാസര്‍ഗോഡ്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് മഡിയന്‍ കുലോം ക്ഷേത്രം. അന്വേഷണ വിധേയമാണ് മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രി കടകംപളളിക്കെതിരെ മോശമായ ഭാഷയില്‍ മേല്‍ശാന്തി മാധവന്‍ നമ്പൂതിരി പോസ്റ്റിട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്തു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു […]

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ശരണം വിളിച്ച് പ്രതിഷേധം; മന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കം

കാസര്‍ഗോഡ്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ശരണം വിളിച്ച് പ്രതിഷേധം. മന്ത്രിയും കാസര്‍ഗോട്ടെ ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചര്‍ച്ചയ്‌ക്കെത്തിയതാണെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിന്റ് അഡ്വ. കെ.ശ്രീകാന്തിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി നേതാക്കള്‍ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ എത്തിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കിടെ മന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നു ഉച്ചത്തില്‍ ശരണം വിളികളുമായി ബിജെപി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ […]

പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ (വീഡിയോ)

കാസര്‍ഗോഡ്: പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തില്‍ പമ്പയിലെ 120 ടോയ്‌ലറ്റുകള്‍ ഒലിച്ചു പോയി. നേരത്തെ പമ്പയില്‍ 380 ടോയ്‌ലറ്റുകളായിരുന്നു. ഇപ്പോള്‍ 390 ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചു. 1250 ടോയ്‌ലറ്റുകള്‍ നിലയ്ക്കലില്‍ സജ്ജീകരിച്ചുവെന്നും കടകംപള്ളി പറഞ്ഞു. വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Page 1 of 131 2 3 4 5 6 13