ഓച്ചിറയില്‍ പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതിയായ റോഷനെ സംരക്ഷിക്കില്ലെന്ന് പിതാവ്

Web Desk

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ റോഷനെ സംരക്ഷിക്കില്ലെന്ന് പിതാവ്. മകനെ സംരക്ഷിക്കില്ലെന്നും മകന്‍ കുറ്റക്കാരാനാണെങ്കില്‍ ശിക്ഷിക്കണമെന്നും എന്നാല്‍ ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ടെന്നും തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും റോഷന്റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് പറഞ്ഞു. അതേസമയം, തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി ബംഗളുരുവിലേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചുവെന്നും ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ […]

13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പെണ്‍വാണിഭം ലക്ഷ്യമാക്കിയെന്ന് സൂചന; മുഖ്യപ്രതി സി.പി.ഐ പ്രാദേശിക നേതാവിന്റെ മകന്‍

ഓച്ചിറ: കൊല്ലത്ത് ദേശീയപാതയോരത്ത് രാജസ്ഥാന്‍ സ്വദേശിയായ 13കാരിയെ തട്ടിക്കൊണ്ടുപോയത് പെണ്‍വാണിഭം ലക്ഷ്യമാക്കിയെന്ന് സൂചന. ബംഗളുരുവില്‍ ക്യാമ്പ് ചെയ്യുന്ന കേരളാ പൊലീസ് അവിടുത്തെ പൊലീസുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി. റെയില്‍വേ പൊലീസും ട്രെയിനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കി. സി.പി.ഐ പ്രാദേശിക നേതാവിന്റെ മകനും വലിയകുളങ്ങര സ്വദേശിയുമായ മുഹമ്മദ് റോഷനാണ് മുഖ്യപ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്ന നാലുപേരില്‍ രണ്ടുപേര്‍ പിടിയിലായി. ചങ്ങന്‍കുളങ്ങര സ്വദേശി വിപിന്‍, തട്ടിക്കൊണ്ട് പോകുന്നതിന് ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്ന ഓച്ചിറ പായിക്കുഴി സ്വദേശി അനന്തു എന്നിവരാണ് […]

13 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ബെംഗളൂരുവിലേക്ക് കടന്നതിന് തെളിവ്; കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചെന്ന് പൊലീസ്

കൊല്ലം: ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തിങ്കളാഴ്ചയാണ് […]

13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടു പേരെ കസ്റ്റഡിയിലെടുത്തു

കൊല്ലം: മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. കാര്‍ വാടകയ്ക്ക് കൊടുത്ത ആളും കസ്റ്റഡിയിലായതായാണ് സൂചന. സംഭവത്തില്‍ പ്രദേശവാസികളായ നാല് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പേര്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് നാല് പേര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് […]

13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: തട്ടിക്കൊണ്ടുപോയത് ഓച്ചിറ സ്വദേശിയെന്ന് പൊലീസ്

കൊല്ലം: ഓച്ചിറയില്‍ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. വാടകവീട്ടില്‍ അതിക്രമിച്ച് കയറിയാണ് രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. ഓച്ചിറ പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഓച്ചിറ സ്വദേശി റോഷനാണെന്ന് പൊലീസ് അറിയിച്ചു. റോഷനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലത്ത് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

കൊല്ലം: കൊല്ലത്ത് സൂര്യഘാതമേറ്റു രണ്ടു പേര്‍ക്ക് പരിക്ക്. തെന്മലയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്. സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ ചുമലിലുമാണ് പരിക്ക്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത ചൂട് തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആലപ്പാട് കരിമണല്‍ ഖനനം: പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

ആലപ്പാട്: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടത്തുന്ന സമരം നൂറ്റി അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് സമരസമിതി പറയുന്നത്. പഠനവും റിപ്പോര്‍ട്ടും വൈകുന്നതിന് പിന്നില്‍ കെഎംഎംഎല്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഖനനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പഠന സംഘത്തില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെയും സ്ഥലവാസിയെയും കൂടി ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാനമായിട്ടുള്ള ആവശ്യം. പഠനം സംബന്ധിച്ച ഒരു അറിയിപ്പും സമരസമിതിക്ക് ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. മേഖലയിലെ കാലാവസ്ഥാ […]

രഞ്ജിത്ത് വധക്കേസ്: പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെതിരെ വേറെയും കേസുകള്‍

കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെതിരെ നേരത്തെയും അടിപിടിക്കേസുകള്‍ ഉണ്ടായിരുന്നു. തെക്കുംഭാഗം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച് കൊന്ന കേസില്‍ ജയില്‍ വാര്‍ഡന്‍ വിനീതിനെതിരെ അന്ന് തന്നെ രഞ്ജിത്തിന്റെ കുടുംബം ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്ത് വീടുള്ള വിനീതിനെ അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു. […]

ഇരട്ടപ്പേര് വിളിച്ചു: തർക്കത്തെ തുടർന്ന് കൊലപതാകം

കൊല്ലം: ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ഇന്നലെ കൊല്ലത്ത് സിപിഐഎം പ്രവർത്തകന്റെ കൊലയിൽ കലാശിച്ചതെന്ന് സൂചന. സിപിഐഎമ്മിന്റെ പ്രാദേശിക പ്രവർത്തകനായ ബഷീർ ആണ് ഇന്നലെ തർക്കത്തിനൊടുവിൽ കൊല്ലപ്പെട്ടത്. ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ ഷാജഹാന് കോൺഗ്രസ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്ന് ഷാജഹാനും ബഷീറും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഇന്നലെ വൈകുന്നേരം ബഷീറിന്റെ വീട്ടിൽ എത്തിയ ഷാജഹാൻ ബഷീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബഷീറിന്റെ നെഞ്ചിലേറ്റ മുറിവുകളാണ് മരണകാരണമായത്. ഒമ്പത് കുത്തുകൾ ബഷീറിനേറ്റു. […]

രഞ്ജിത്തിന്റെ കൊലപാതകത്തില്‍ സരസന്‍ പിള്ളയ്ക്ക് ബന്ധമില്ലെന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി

കൊല്ലം: രഞ്ജിത്തിന്റെ കൊലപാതകത്തില്‍ അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഐഎം അരിനെല്ലൂര്‍ ലോക്കല്‍ സെക്രട്ടറി മധു പറഞ്ഞു. ഇപ്പോള്‍ പിടിയിലായ പ്രതി വിനീതും കുടുംബവും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെണ്‍കുട്ടിയെ കമന്റടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞു. കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. ചവറ തെക്കുംഭാഗത്തെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ […]

Page 1 of 431 2 3 4 5 6 43