പാര്‍ട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം; കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം.എം. മണി

Web Desk

കോട്ടയം: നേതാക്കള്‍ കൂട്ടത്തോടെ കൂടൊഴിയുന്ന കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം.എം. മണി. പാര്‍ട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നാണ് വൈദ്യുത മന്ത്രി ആവശ്യപ്പെട്ടത്. അവസാനം പോകുന്നവരോടുള്ള അഭ്യര്‍ഥനയെന്നു പറഞ്ഞാണ് മന്ത്രി കുറിപ്പെഴുതിയിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് മണിയുടെ പോസ്റ്റില്‍ പറയുന്നു. സേവ് ഇലക്ട്രിസ്റ്റി എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ കുറിപ്പ്. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്കില്‍ എഴുതിയ […]

പ്രചാരണം ആരംഭിക്കാന്‍ മാണിയുടെ നിര്‍ദ്ദേശം; തുടങ്ങാനാവാതെ ചാഴികാടന്‍; പിന്നോട്ടില്ലെന്ന് മാണി

കോട്ടയം: പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ മാണി വിഭാഗം. കോട്ടയത്ത് പ്രചാരണം ആരംഭിക്കാന്‍ തോമസ് ചാഴികാടന് കെ.എം മാണി നിര്‍ദേശം നല്‍കിയെങ്കിലും ചില വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയതൊഴിച്ചാല്‍ യു.ഡി.എഫ് മറ്റ് പ്രവര്‍ത്തനങ്ങളിലേക്കൊന്നും കടന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞെന്നും എല്ലാ കമ്മിറ്റികളിലും ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും ജോസ് കെ. മാണി പറഞ്ഞു. ഡി.സി.സി യോഗം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും രാവിലെ മാറ്റിവച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ഉണ്ടാകാനുളള സാധ്യത മുന്‍നിര്‍ത്തിയാണ് യോഗം മാറ്റിയത്. തോമസ് ചാഴികാടന്‍ […]

ഏറ്റുമാനൂര്‍ കാറപകടം: മക്കള്‍ക്കു പിന്നാലെ അമ്മയും മരിച്ചു; ദാരുണാന്ത്യം സംഭവിച്ചതിങ്ങനെ

ഏറ്റുമാനൂര്‍: അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. അമ്മയും രണ്ടു പെണ്‍മക്കളുമാണ് മരിച്ചത്. മണര്‍കാട്ഏറ്റുമാനൂര്‍ ബൈപ്പാസില്‍ പേരൂര്‍ കണ്ടംചിറ കവലയ്ക്കും വെള്ളൂരാറ്റില്‍ കവലയ്ക്കും ഇടയിലുള്ള വളവിലാണ് നിയന്ത്രണംവിട്ട കാര്‍ കാല്‍നടക്കാരായ അമ്മയേയും പെണ്‍മക്കളേയും ഇടിച്ചുവീഴ്ത്തിയത്. പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിരവീട്ടില്‍ ബിജുവിന്റെ ഭാര്യ ലെജി(45), മക്കളായ അന്നു(19), നൈനു(16) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന പേരൂര്‍ മുല്ലൂര്‍ ഷോണ്‍ മാത്യു(19)വിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ ശബ്ദം കേട്ടാണ് അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തു താമസിക്കുന്ന […]

300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു നഷ്ടമായി

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തതിനാല്‍ 300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു നഷ്ടമായി. മറ്റു സംസ്ഥാനങ്ങളും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളും കൃത്യസമയത്ത് അപേക്ഷ നല്‍കി സീറ്റുകള്‍ നേടി. മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകളില്‍ ഇളവു നല്‍കിയതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ പിജി കോഴ്‌സുകള്‍ നേടിയെടുക്കാനുള്ള സാഹചര്യം ഒരുങ്ങി. കോഴ്‌സുകള്‍ ആവശ്യമുള്ള മെഡിക്കല്‍ കോളജുകളോട് അപേക്ഷ നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് […]

ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു എന്‍എസ്എസ്

ചങ്ങനാശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു എന്‍എസ്എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍നിന്നും ഉണ്ടായത് എന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍എസ്എസുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ലെന്നും അതിന് ആഗ്രഹവുമില്ലെന്നും […]

രക്തദാഹത്തിന്റെ രാഷ്ട്രീയം പിഴുതെറിയണമെന്ന് ജോസ് കെ മാണി

കോട്ടയം: ഭീകര സംഘടനകളെപ്പോലെ ചോരയോട് ആര്‍ത്തികാണിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി കേരളം ഒറ്റക്കെട്ടയി രംഗത്തുവരണമെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ഭരണഘടനയുടേയും നവോത്ഥാനത്തിന്റെയും സംരക്ഷകര്‍ ചമയുന്നവര്‍ തന്നെയാണ് വ്യത്യസ്ത അഭിപ്രായമുള്ളവരെയും വിയോജിക്കുന്നവരെയും നിഷ്‌കരുണം കൊന്ന് തള്ളുന്നത്. മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളികള്‍ കേട്ടെങ്കിലും ഈ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ അവര്‍ തയ്യാറാകണം അദ്ദേഹം ആവശ്യപ്പെട്ടു. മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഈ രാഷ്ട്രീയ ഭീകരതയുടെ തായ്‌വേര് പിഴുതെറിയാന്‍ രംഗത്തിറങ്ങണമെന്ന് അഹ്വാനം ചെയ്ത ജോസ് കെ. […]

മോഷണം പോയ 25 പവന്‍ സ്വര്‍ണം തെങ്ങിന്‍ ചുവട്ടില്‍

ഇന്നലെ രാവിലെ രമേശന്റെ ഭാര്യ സീമയാണ് മോഷണം പോയ പഴ്‌സ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. തുറന്നു നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളാണ് ഇതിനുള്ളിലുള്ളതെന്ന് മനസിലായത്. മോഷണം പോയ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പഴ്‌സിനകത്ത് തന്നെയുണ്ടായിരുന്നു. തലേന്നു വൈകിട്ട് തെങ്ങിനു വെള്ളം ഒഴിച്ചിരുന്നപ്പോള്‍ പഴ്‌സ് ഇവിടെ ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.

കോട്ടയത്ത് ഒരു മാസത്തിനിടെ കാണാതായത് 25 യുവതികളെ; ഏറെ പേരും പ്രണയിച്ച് യുവാക്കളോടൊപ്പം നാടുവിട്ടവര്‍

കോട്ടയം: നാട്ടില്‍ ക്രമസമാധാനം പാലിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസിന് ഇപ്പോള്‍ യുവതികളെ തേടി നടക്കലാണ് പ്രധാന ജോലി. നാട്ടിലാകെ പ്രണയദിനം ആഘോഷത്തിന്റേതാണെങ്കില്‍ പ്രണയം തലയ്ക്ക് പിടിച്ച് പിരിയാന്‍ വയ്യാതെ വീട്ടുകാരുടെ എതിര്‍പ്പ് മറികടക്കാന്‍ നാടുവിടുന്നവരെ കണ്ടെത്തലാണ് പൊലീസിന്റെ ഇപ്പോഴത്തെ പ്രധാന പണി. കോട്ടയം ജില്ലയില്‍ ഒരു മാസത്തിനിടെ കാണാതായത് 25 യുവതികളാണ്. ഇവരില്‍ ഏറെ പേരും പ്രണയിച്ച് യുവാക്കളോടൊപ്പം നാടുവിട്ടവരാണ്. ഇതില്‍ മിക്കവരും ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരികെ എത്തിയിട്ടുമുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി മൂന്ന് യുവതികളെയാണ് […]

ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല:മോന്‍സ് ജോസഫ്

18ന് നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകമാണ്. രണ്ടാം സീറ്റ് ലഭിച്ചില്ലെങ്കില്‍ തുടര്‍തീരുമാനങ്ങളുണ്ടാകും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ തല്‍ക്കാലം മത്സരിക്കാനില്ലെന്നും മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ പറഞ്ഞു.

സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി: അടൂര്‍ ഗോപാല കൃഷ്ണന്‍

കോട്ടയം: ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍. ‘സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി.’ ചിലവാകുന്ന തുകയും സിനിമയുടെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സിനിമകളുടെ സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്്. സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് […]

Page 1 of 371 2 3 4 5 6 37