കെ.പി.ശശികല പ്രശ്‌നമുണ്ടാക്കാന്‍ പോയതാണെന്ന് ചെന്നിത്തല; അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ശശികലയെ വലിയ ആളാക്കി

Web Desk

കോഴിക്കോട്: ശബരിമലയില്‍ നടക്കുന്നത് പൊലീസ് രാജ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സാവകാശ ഹര്‍ജി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന് വൈകി വന്ന വിവേകമാണ്. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.ശബരിമല പ്രശ്‌നം വഷളാക്കിയതിന്റെ വലിയ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. രാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനത്തെ ബുദ്ധിമുട്ടിച്ചവര്‍ മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി ആര്‍എസ്എസും കാണിച്ചത് പൊറുക്കാനാകാത്ത തെറ്റാണ്. കെ പി ശശികല തീർത്ഥാടനത്തിന് പോയതല്ല, […]

ശബരിമലയുടെ മറവില്‍ കേരളത്തില്‍ അയോധ്യ ആവര്‍ത്തിക്കില്ലെന്ന് കോടിയേരി

കോഴിക്കോട്: ശബരിമലയുടെ മറവില്‍ കേരളത്തില്‍ അയോധ്യ ആവര്‍ത്തിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സീറ്റും വോട്ടും നോക്കിയല്ല ഇടതു പക്ഷത്തിന്റ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പുകളിലെ വര്‍ഗ്ഗീയ പ്രചരണം മുസ്ലീം ലീഗ് അവസാനിപ്പിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും. ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാകും. ലോക് താന്ത്രിക് ജനതാദളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുള്‍ വഹാബ്. സര്‍ക്കാരിലോ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരെ ജനറല്‍ മാനേജരായ നിയമിക്കാമെന്ന കെ.എസ്.എസ്.ആര്‍ റൂള്‍ പ്രകാരമാണ് അദീബിനെ നിയമിച്ചത്. ഡയറക്ടര്‍ ബോര്‍ഡാണ് കെടി അദീബിന്റെ പേര് ശുപാര്‍ശ ചെയ്തതെന്നും അബ്ദുള്‍ വഹാബ് കോഴിക്കോട് പറഞ്ഞു. ജലീലിന്റെ ബന്ധുവിന് മാത്രമേ യോഗ്യത ഉണ്ടായിരുന്നുള്ളൂ. നിയമോപദേശത്തിന്റെ ഭാഗമായാണ് നിയമനം നല്‍കിയതെന്നും അബ്ദുള്‍ വഹാബ് വ്യക്താക്കി.

മന്ത്രി കെ.ടി.ജലീലിനെ കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിന് നേരെ കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബന്ധു നിയമനത്തില്‍ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം ബന്ധു നിയമന വിവാദത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ ആവര്‍ത്തിച്ചു. ആക്ഷേപമുള്ളവര്‍ കോടതിയെ സമീപിക്കണം. സിപിഐഎമ്മിനും ജനങ്ങള്‍ക്കും തന്നെ അറിയാം. തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറ്റി ഒന്ന് ശതമാനം വിശ്വാസമുണ്ട്. യൂത്ത് ലീഗുകാര്‍ കുറച്ചു […]

പി എസ് ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്ന് കെ. മുരളീധരന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരന്‍. അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു. ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ച ശേഷമായിരുന്നു എന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ ഇന്നലെ വിവാദമായിരുന്നു. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി […]

ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ല (വീഡിയോ)

കോഴിക്കോട്: ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ല .പ്രശ്‌നക്കാരുടെ തന്ത്രങ്ങള്‍ വിലപോവില്ല. ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ അവിടെ തമ്പടിക്കുന്നത്. അവര്‍ക്ക് പറ്റിയ മണ്ണ് ഇതല്ലെന്ന് ഉടന്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ പൊതുവായ അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. അവരറിയേണ്ട ഒരു കാര്യമുണ്ട്, അതിനുള്ള ശേഷി അവര്‍ക്കില്ല- പിണറായി വിജയന്‍ വ്യക്തമാക്കി.കേരളത്തിന് പുറത്തും പലയിടത്തും പയറ്റിത്തെളിഞ്ഞത് ഇവിടെ നടക്കില്ല. ശബരിമല […]

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സുരേഷ് ഗോപി

കോഴിക്കോട്: യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് എം.പി. സുരേഷ് ഗോപി.കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

രണ്ടാമൂഴം: എം.ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി

കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് കോടതി. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു. ഒന്നര […]

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട് : സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്. കളന്‍ തോട് എം.ഇ.എസ് രാജ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയാണ് ഹര്‍ഷിദ. കഴിഞ്ഞ ശനിയാഴ്ചയാണ് ഹര്‍ഷിദ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്. ഇരുകാലുകള്‍ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹര്‍ഷിദ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് മരണം […]

ശബരിമല ദര്‍ശനം നിഷേധിക്കപ്പെട്ട യുവതിക്ക് വിലക്ക്; കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദുവിന് ഭീഷണിയും

കോഴിക്കോട്: ശബരിമല ദര്‍ശനം നിഷേധിക്കപ്പെട്ട യുവതിക്ക് വിലക്ക്. കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദു തങ്കം കല്യാണിക്ക് ഭീഷണിയുമുണ്ട്. ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്നാണ് വീട്ടുടമയുടെ നിര്‍ദേശം. അറിയിപ്പ് കിട്ടിയ ശേഷം ജോലിക്ക് വന്നാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിന്ദു സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ് അഭയം തേടിയത്. ഇവിടെയും പ്രതിഷേധമാണ്. തുടര്‍ന്ന് ബിന്ദു പൊലീസ് സംരക്ഷണം തേടി. ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിന്ദു ഇന്നലെയാണ് എരുമേലി പൊലീസിനെ സമീപിച്ചത്. തുലാപ്പള്ളിയില്‍ […]

Page 1 of 541 2 3 4 5 6 54