കോഴിക്കോട് തൂണേരിയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; പൊലീസ് സുരക്ഷ ശക്തമാക്കി

Web Desk

നാദാപുരം: തൂണേരിയില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് നേരെ ബോംബേറു നടത്തി. ബോംബുകളിലൊന്ന് പൊട്ടാതെ കിടന്നതു പൊലീസ് കസ്റ്റഡിയിലെടുത്തു. ബോംബുകളിലൊന്ന് മേല്‍ക്കൂരയുടെ ഷീറ്റില്‍ കൊണ്ടു പൊട്ടി. ഷീറ്റും കോണ്‍ക്രീറ്റും തകര്‍ന്നു. ജനല്‍ചില്ലുകളും ഉടഞ്ഞു. ഡിവൈഎഫ്‌ഐ ഓഫിസ് ബൈക്കിലെത്തിയവര്‍ പെട്രോളൊഴിച്ചാണു തീവച്ചതെന്ന് സിപിഐഎം ആരോപിച്ചു. ബൈക്ക് നമ്പര്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ അറിയിച്ചു. രാത്രി പത്തോടെയാണു സംഭവം. 11.45ന് ആണു ലീഗ് ഓഫിസിനു നേരെ ബോംബെറിഞ്ഞത്. തൂണേരിയില്‍ മുസ്‌ലിം ലീഗ് ആഹ്വാന പ്രകാരം ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. വൈകിട്ടു […]

ആഡംബര വാഹനത്തിലെത്തിയ സംഘം ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ കബളിപ്പിച്ച് കടന്നുകളഞ്ഞു

മലപ്പുറം: വളാഞ്ചേരിയില്‍ ആഡംബര വാഹനത്തിലെത്തിയ സംഘം ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ കബളിപ്പിച്ച് കടന്നുകളഞ്ഞു. വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ ദേശീയപാതയോരത്തുള്ള വരദ ഫ്യുവല്‍സിലാണ് സംഭവം. പമ്പ് ജീവനക്കാരന്‍ വാഹനത്തിന് പിന്നാലെ പാഞ്ഞെങ്കിലും സംഘത്തെ പിടികൂടാനായില്ല. പുലര്‍ച്ചെ 1.45നാണ് തൃശ്ശൂര്‍ ഭാഗത്തുനിന്ന് എത്തിയ വാഹനം പമ്പില്‍ കയറിയത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. 3500 രൂപക്ക് ഡീസല്‍ നിറച്ച ശേഷം സംഘം എടിഎം കാര്‍ഡിനോട് സാമ്യം തോന്നുന്ന കാര്‍ഡ് പമ്പ് ജീവനക്കാരന് ഹുസൈന് കൈമാറുകയും ചെയ്തു. എടിഎം കാര്‍ഡല്ലെന്ന് വ്യക്തമായ […]

മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആവര്‍ത്തിക്കുകയാണ്; മുല്ലപ്പള്ളി

മലപ്പുറം: ഇതാണോ സിപിഎം വിഭാവനം ചെയ്യുന്ന നവോത്ഥാനമെന്ന് സിപിഎം നെ വിമര്‍ശിച്ച് മുല്ലപ്പള്ളി. ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം എത്രയും പെട്ടെന്ന് തയ്യാറാവാണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആവര്‍ത്തിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപടാണ് സിപിഎം തുര്‍ടച്ചയായി കൈക്കൊള്ളുന്നത്.

മലപ്പുറത്ത് രണ്ട് സ്വകാര്യ ബസുകളില്‍ ജിപിഎസ് സംവിധാനം സജ്ജമാക്കി: ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ ബസുകളിലും ജിപിഎസ് സംവിധാനം നിലവില്‍ വരും

തിരൂര്‍: മഞ്ചേരി-തിരൂര്‍ റൂട്ടില്‍ ഓടുന്ന രണ്ട് സ്വകാര്യ ബസുകളില്‍ ജിപിഎസ് സംവിധാനം സജ്ജമാക്കി. ജിപിഎസ് ഘടിപ്പിച്ച സ്വകാര്യബസുകള്‍ സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്താണ് സര്‍വ്വീസ് ആരംഭിച്ചത്.ബസിനകത്ത് സജ്ജമാക്കിയ ഡിസ്‌പ്ലേയില്‍ ബസിന്റെ നിലവിലെ വേഗത, എത്തിയ സ്റ്റോപ്പ് എന്നിവ തെളിയുന്ന രീതിയിലാണ് ജിപിഎസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ബസിനകത്ത് തയ്യാറാക്കിയ ബട്ടണില്‍ ബെല്‍ അമര്‍ത്തിയാല്‍ ജീവനക്കാര്‍ മാത്രമല്ല ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും സഹായത്തിനായി എത്തും. ബസ് അമിതവേഗതയിലോടിയാല്‍ ആര്‍ടിഒ ഓഫീസില്‍ അറിയിക്കാനുള്ള സൗകര്യവുമുണ്ട്. അമിതവേഗതയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ നേരിടുന്ന ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് […]

കോടതിവിധിയെ തുടര്‍ന്ന് കനകദുര്‍ഗ ഭര്‍തൃവീട്ടിലെത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് താമസം മാറി

മലപ്പുറം: കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കനകദുര്‍ഗ പ്രതികരിച്ചു. എന്നാല്‍ കനകദുര്‍ഗ വീട്ടിലെത്തും മുന്‍പ് ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട്ടില്‍ നിന്നിറങ്ങിപോയി. ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ വീട്ടില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമ ന്യായാലയ കോടതി കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുര്‍ഗ ഭര്‍തൃ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗ […]

മലപ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

മലപ്പുറം: മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞു മൂന്നു യുവാക്കള്‍ക്ക് ദാരുണ അന്ത്യം. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ദീന്‍ എന്നിവരാണ് കാര്‍ അപകടത്തില്‍ മരിച്ചത് മരിച്ചത്. പുലര്‍ച്ചെ 2.45നാണ് കാര്‍ അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും സംയുക്തമായി ചേര്‍ന്നാണു നടത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് പാണക്കാട് ചേരും

മലപ്പുറം: മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് പാണക്കാട് ചേരും. രാവിലെ 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഉന്നതാധികാര സമിതി യോഗം. ഇതിന് മുന്നോടിയായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയമടക്കം യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നത്തെ ചര്‍ച്ചയില്‍ എടുക്കുന്ന തീരുമാനങ്ങളാകും യു ഡിഎ ഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ മുന്നോട്ടുവെക്കുക. നിലവിലുള്ള മലപ്പുറം, പൊന്നാനി എന്നീ സീറ്റുകള്‍ക്ക് പുറമേ വയനാട്, കാസര്‍ഗോഡ്, […]

യുഡിഎഫ് ഉഭയകക്ഷി യോഗത്തിന് മുമ്പ് മൂന്നാം സീറ്റില്‍ തീരുമാനമാകുമെന്ന് കെ.പി.എ.മജീദ്

മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി യോഗത്തിന് മുമ്പ് മൂന്നാം സീറ്റില്‍ തീരുമാനമാകുമെന്ന് കെ.പി.എ.മജീദ്. അധികസീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാം. മറ്റ് പാര്‍ട്ടികളെപ്പോലെയല്ല ലീഗെന്നും കെ.പി.എ.മജീദ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്രവശ്യം സമ്മര്‍ദമുണ്ടായതോടെ മൂന്നാംസീറ്റിന് വേണ്ടി വാദിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമാകുകയാണ്. മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കൊപ്പം കാസര്‍ഗോഡ് അല്ലെങ്കില്‍ വയനാട് അതുമല്ലെങ്കില്‍ വടകര സീറ്റാണ് ലീഗിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും എംഎല്‍എമാരുടെയും എംപിമാരുടേയും അനുപാതം നോക്കിയാല്‍ മൂന്നാം സീറ്റ് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് […]

മേല്‍ക്കൂര തകര്‍ന്ന വീടിനകത്ത് താമസിക്കുന്ന ആയിഷുമ്മയ്ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം; സഹായഹസ്തവുമായി യൂത്ത് ലീഗ്

പൊന്നാനി: മേല്‍ക്കൂര തകര്‍ന്ന വീടിനകത്ത് താമസിക്കുന്ന ആയിഷുമ്മയ്ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. തകര്‍ന്ന വീടിന്റെ നവീകരണം യൂത്ത് ലീഗ് ഏറ്റെടുത്തു. സിമന്റ് തിണ്ണയില്‍ കിടക്കുന്ന ആയിഷുമ്മയ്ക്ക് പുതിയ കട്ടിലും കിടക്കയും നല്‍കാനും തീരുമാനിച്ചു. ഈശ്വരമംഗലത്തെ വീട്ടിലാണ് വട്ടപ്പറമ്പില്‍ ആയിഷ(90) ദുരിതപൂര്‍ണമായി ജീവിതം തള്ളിനീക്കിയിരുന്നത്. ഇതേ തുടര്‍ന്നാണ് വീട് നവീകരണം ഏറ്റെടുത്തുകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, മുനിസിപ്പല്‍ പ്രസിഡന്റ് ഫൈസല്‍ കടവ് എന്നിവര്‍ ആയിഷയുടെ വീട്ടിലെത്തി. ഇന്ന് തന്നെ വീടിന്റെ നവീകരണം […]

കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു. ഇതേതുടര്‍ന്ന് കനക ദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ ‘വണ്‍ സ്‌റ്റോപ് സെന്ററില്‍’ പൊലീസ് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടെത്തിയ കനകദുര്‍ഗയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയില്‍ എത്തിയ കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ ടി.എസ്. ബിനു ഇടപെട്ടാണ് ‘വണ്‍ സ്‌റ്റോപ് സെന്ററില്‍’ രാത്രി വൈകി എത്തിച്ചത്. അതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കും […]

Page 1 of 421 2 3 4 5 6 42