കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു; സംഭവം പാലക്കാട്

Web Desk

പാലക്കാട്: മുണ്ടൂരില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ് (60) കൊല്ലപ്പെട്ടത്. ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുകയായിരുന്ന പഴണിയാണ്ടിയെ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി; പാര്‍ട്ടിതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പരാതിക്കാരി

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി. പാര്‍ട്ടി തല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശബ്ദസന്ദേശങ്ങള്‍ അടക്കമാണ് പുതിയ പരാതി. തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഉന്നതരാണ് ഇതിന് പിന്നിലെന്നുമാണ് വനിതാ നേതാവിന്റെ പരാതിയില്‍ ഉന്നയിക്കുന്നത്. ശശി കേന്ദ്ര കമ്മിറ്റിയംഗവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും പരാതിയില്‍ പറയുന്നു. തന്റെ പരാതിയിലെ അന്വേഷണം അട്ടിമറിച്ചതായും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.  ശശിയുടെ ഫോൺസംഭാഷണം […]

പതിനഞ്ച് ലക്ഷം രൂപയും കൊടൈക്കനാല്‍ യാത്രയും മക്കളുടെ വിവാഹചെലവും ജോലിയും; പാലക്കാട് നഗരസഭയിലെ അവിശ്വാസം പരാജയപ്പെടുത്താന്‍ ബിജെപി പണം വാഗ്ദാനം ചെയ്‌തെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ വെളിപ്പെടുത്തല്‍

പാലക്കാട്: പാലക്കാട് നഗരസഭയിലെ അവിശ്വാസം പരാജയപ്പെടുത്താന്‍ ബിജെപി പണവും ജോലിയും വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത്. നാല് യുഡിഎഫ് കൗണ്‍സിലര്‍മാരാണ് ബിെജപിക്കെതിരെ ആരോപണം ഉന്നയിച്ചത്. നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷനും ഫോണ്‍ വിളിച്ചിരുന്നതായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വെളിപ്പെടുത്തി. പതിനഞ്ച് ലക്ഷം രൂപയും കൊടൈക്കനാല്‍ യാത്രയും മക്കളുടെ വിവാഹചെലവും ജോലിയുമായിരുന്നു പ്രധാന വാഗ്ദാനങ്ങള്‍. നഗരസഭാ തെരഞ്ഞെടുപ്പില്‍ മുന്‍പ് ബിെജപി സ്ഥാനാര്‍ഥിയായിരുന്ന അജയ് എന്ന ബിജെപി പ്രവര്‍ത്തകന്‍ പതിനഞ്ചു ലക്ഷം രൂപയും കുടുംബസമേതം കൊടൈക്കനാല്‍ യാത്രയും ജോലിയും മക്കളുടെ […]

പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗം രാജിവെച്ചു; ഒരംഗത്തിന്റെ കുറവ് വന്നതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടും

പാലക്കാട്: പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗം രാജിവെച്ചു. കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലര്‍ ശരവണന്‍ ആണ് രാജി വെച്ചത്. ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് പരിഗണിക്കാനിരിക്കെയാണ് രാജി. ഒരംഗത്തിന്റെ കുറവ് വന്നതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടും. 52 അംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസാകാന്‍ 27 വോട്ടാണ് വേണ്ടത്. അവിശ്വാസ പ്രമേയ ചര്‍ച്ച ബിജെപി ബഹിഷ്‌കരിക്കും. നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ ഇടത് പിന്തുണയോടെ […]

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ ഉള്ള യുഡിഎഫ് അവിശ്വാസം ഇന്ന് പരിഗണിക്കും

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ ഉള്ള യുഡിഎഫ് അവിശ്വാസം ഇന്ന് പരിഗണിക്കും. അധ്യക്ഷക്കെതിരെയുള്ള അവിശ്വാസം പ്രമേയം രാവിലെ ഒമ്പതിനും ഉപാധ്യക്ഷനെതിരെയുള്ളത് വൈകുന്നേരം മൂന്നിനുമാണ് ചര്‍ച്ചക്കെടുക്കുക. 52 അംഗങ്ങളുള്ള നഗരസഭയില്‍ അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സിപിഐഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചാല്‍ മാത്രമേ അവിശ്വാസം പാസാകൂ. ആരുടെയെങ്കിലും വോട്ട് അസാധുവായാല്‍ അവിശ്വാസം പരാജയപ്പെടും. പ്രമേയത്തെ അനുകൂലിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് വിപ്പ് നല്‍കിയിട്ടുണ്ട്. നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന […]

സ്ത്രീകളെ തടയുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടുക; അട്ടപ്പാടി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

പാലക്കാട്: അട്ടപ്പാടി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലെ മാവോയിസ്റ്റ് നിലപാടാണ് പോസ്റ്റിലുള്ളത്. സ്ത്രീകളെ തടയുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. അട്ടപ്പാടി ആനമൂളി ചെക്പോസ്റ്റിന് സമീപമാണ് ഭവാനി ദളത്തിന്‍റെ പേരില്‍ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ കമാന്‍ഡോ ടീമംഗവും സംഘവും വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി

മങ്കട: പൊലീസ് ഉദ്യോഗസ്ഥനും സംഘവും വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മങ്കട സ്വദേശി യദുകൃഷ്ണനാണ് മര്‍ദനമേറ്റത്. മുഖ്യമന്ത്രിയുടെ കമാന്‍ഡോ ടീമംഗം വാഹിദും സംഘവുമാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ പറഞ്ഞു. മങ്കട കുരങ്ങന്‍ ചോലയില്‍ വെച്ചായിരുന്നു ആക്രമണം. യദുകൃഷ്ണന്‍ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. സിഗരറ്റ് ചോദിച്ചെത്തിയ വാഹിദും സംഘവും പിന്നീട് കഞ്ചാവ് ചോദിച്ച് മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നത്. മദ്യലഹരിയിലായിരുന്നു സംഘമെന്നും പരാതിയില്‍ പറയുന്നു.

ഷൊര്‍ണൂരില്‍ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

പാലക്കാട്: ഷൊര്‍ണൂരില്‍ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന്‍ ആണ് മരിച്ചത്. ട്രെയിനില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ 80 മീറ്ററോളം വലിച്ചുകൊണ്ട് മുന്നോട്ടുപോയാണ് ട്രെയിന്‍ നിന്നത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍ -തൃശൂര്‍ പാതയിലാണ് അപകടം നടന്നത്. ഉയരത്തില്‍ പുല്ല് വളര്‍ന്നു നില്‍ക്കുന്ന സ്ഥലമായതിനാല്‍ ട്രെയിന്‍ വരുന്നത് മനസിലാക്കാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കേന്ദ്രം നിഷേധാത്മക നിലപാട് തുടര്‍ന്നാലും പുനര്‍നിര്‍മ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: കേന്ദ്രം നിഷേധാത്മക നിലപാട് തുടര്‍ന്നാലും പുനര്‍നിര്‍മ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ തകര്‍ക്കുക എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലക്കാട് സാംബശിവന്‍ സ്മാരക പുരസ്‌കാരം പാലോളി മുഹമ്മദ്കുട്ടിക്ക് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിങ്ങള്‍ അങ്ങിനെ പുനര്‍നിമിക്കണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ തകരണമെന്ന് ആരൊക്കെ ആഗ്രഹിച്ചാലും കേരളത്തെ പുനര്‍നിര്‍മിക്കുക തന്നെ ചെയ്യും. കേരളത്തിന് സഹായം ലഭ്യമാക്കാതിരിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം […]

വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസിനെതിരെയാണ് പൊലീസ് കേസെടുത്തത്. വനംഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിലായിരുന്നു എംഎല്‍എയുടെ ഭീഷണി. എംഎല്‍എ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. അതേസമയം താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാവപ്പെട്ട ആദിവാസികളുടെ ഭൂമി ഒഴിപ്പിക്കാന്‍ വന്നതിനെതിരെയായിരുന്നു തന്റെ പ്രതികരണമെന്നും എംഎല്‍എ വിശദീകരിച്ചു.

Page 1 of 331 2 3 4 5 6 33