പന്തളത്ത് സിപിഐഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

Web Desk

പന്തളം: പന്തളത്ത് സിപിഐഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വൈകീട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹര്‍ത്താല്‍. തലയ്ക്ക് വെട്ടേറ്റ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സിപിഐഎം ഓഫിസിന് മുന്നില്‍ വച്ച് രാത്രി എട്ടുമണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് ജയപ്രസാദിനെ ആക്രമിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐഎസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു

എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

പന്തളം: എസ്എഫ്‌ഐ നേതാവിന് നേരെ ആക്രമണം. എസ്എഫ്‌ഐയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുവിനാണ് അക്രമികളുടെ വെട്ടേറ്റത്. പന്തളത്ത് വച്ച് മൂന്നംഗസംഘമാണ് വിഷ്ണുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അക്രമികളുടെ വെട്ടേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ്; നടവരവിലും വര്‍ധനവുണ്ടായതായി കണക്കുകള്‍

പമ്പ: ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ്. കേരളത്തിന് പുറത്തു നിന്നുമുള്ളവരാണ് കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെ പൊലീസ് നിയന്ത്രണത്തിലും അയവ് വന്നിട്ടുണ്ട്. വെള്ളിയാഴ്ച 11 മണിവരെ 38,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. 65,000ല്‍ കൂടുതല്‍ പേരാണ് വ്യാഴാഴ്ച സന്നിധാനത്തെത്തിയത്. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വിരിവെക്കാന്‍ സൗകര്യം ലഭിക്കാതെ ഒട്ടേറെ പേര്‍ ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ നടവരവിലും […]

ടി.പി.വധക്കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ടി.പി.വധക്കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് ഇക്കാര്യം പ്രതികരിച്ചത്. ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില്‍ പണിയേണ്ടത്. തെറ്റായ റിപ്പോര്‍ട്ടാണ് കോടതിയില്‍ പൊലീസ് നല്‍കിയത്. കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി […]

കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ഇതിനിടെ സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ശബരിമല ആക്രമണ ഗൂഢാലോചന കേസ് നിലനില്‍ക്കും. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്രനാള്‍ ഇങ്ങനെ കസ്റ്റഡി തുടരുമെന്നും കോടതി ചോദിച്ചു. കഴിഞ്ഞമാസം […]

ശബരിമലയിലെ നിരോധനാജ്ഞ ശരിവെച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമായിട്ടില്ലെന്ന് കോടതി

കൊച്ചി: ശബരിമലയിൽ ഏർപ്പെടുത്തിയ  നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈക്കോടതി. സുഗമമായ തീർഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടന്ന്  മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. ശബരിമല നിരീക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബുധനാഴ്ച്ച മാത്രം 80000 പേര്‍ ശബരിമലയില്‍ എത്തിയെന്ന് നിരീക്ഷണ സമിതി അറിയിച്ച കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലയ്ക്കലെയും പമ്പയിലെയും […]

ശബരിമലയിലേക്ക് 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

നിലയ്ക്കല്‍ : ശബരിമലയിലേക്ക് 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ടാണ് ഇത്. എരുമേലി വാവരുപള്ളിയിലെ പ്രാര്‍ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്.പി.മാര്‍ക്കുമാണ് പൊലീസ് ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അര്‍ജുന്‍ സമ്ബത്ത്, തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ് സോമു രാജശേഖര്‍ […]

രണ്ടര വര്‍ഷത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ഉറപ്പ് പാലിച്ചില്ല; പാര്‍ട്ടി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി സിപിഐഎം പഞ്ചായത്തംഗം (വീഡിയോ)

പെരുമ്പാവൂര്‍: പാര്‍ട്ടി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി വെങ്ങോല പഞ്ചായത്തിലെ സിപിഐഎം അംഗം. രണ്ടര വര്‍ഷത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വെങ്ങോല ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ അഞ്ചാം വാര്‍ഡ് അംഗം സ്വാതി റെജികുമാര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ‘ പാര്‍ട്ടി എന്നോട് പറഞ്ഞ വാക്ക് പാലിക്കുക. നീതി നടപ്പിലാക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടായിരുന്നു സ്വാതിയുടെ കുത്തിയിരിപ്പ് സമരം. സ്വാതിയുടെ ഭര്‍ത്താവ് റെജികുമാര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. പട്ടികജാതി വനിതാ […]

പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താന്‍ ശ്രമമുണ്ടായെന്ന് എ.പത്മകുമാര്‍; പിണറായി വിജയന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ട് 

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പാര്‍ട്ടി നേതാവ് കൂടിയാണ്. അദ്ദേഹത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. മുന്‍കാലങ്ങളില്‍ ചില പ്രസിഡന്റുമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു സമാനമായതൊന്നും തനിക്ക് നേരിടേണ്ടി വരില്ലെന്നും പത്മകുമാര്‍ പറഞ്ഞു. പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താന്‍ ശ്രമമുണ്ടായെന്നും പത്മകുമാര്‍ ആരോപിച്ചു. തന്റെ സ്ഥാനം നഷ്ടപ്പെട്ടാല്‍ സന്തോഷിക്കുന്ന ചിലരാണു രാജിയെക്കുറിച്ചു പ്രചരിപ്പിച്ചത്. വിവാദങ്ങളുയര്‍ന്നപ്പോള്‍ പല കോണില്‍നിന്ന് ആക്രമണമുണ്ടായി. പ്രതിസന്ധിക്കിടയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചതാരെന്ന് […]

പമ്പയിലും പരിസരത്തും അസഹ്യമായ ദുര്‍ഗന്ധം; നിലയ്ക്കലെ സൗകര്യം തൃപ്തികരമെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ വിലയിരുത്തല്‍

നിലയ്ക്കല്‍: പമ്പയിലും പരിസരത്തും അസഹ്യമായ ദുര്‍ഗന്ധമുള്ളതായി ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി വിലയിരുത്തി. നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് സമിതി വിലയിരുത്തി. തീര്‍ഥാടകര്‍ക്കുള്ള സൗകര്യം വിലയിരുത്താനാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയിലെത്തിയത്. ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ കൂടിയായ ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് സമിതി. സന്നിധാനത്തെ ഒരുക്കങ്ങളുടെ വിലയിരുത്തല്‍ ഇന്നും തുടരും. ഹേമചന്ദ്രന്‍ തിങ്കളാഴ്ച രാത്രി സന്നിധാനത്തെത്തി. മറ്റുള്ളവര്‍ ഇന്ന് രാവിലെയെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് നിലയ്ക്കലെത്തിയ സമിതി ദേവസ്വം ഭരണകാര്യാലയത്തില്‍ യോഗംചേര്‍ന്നശേഷം […]

Page 1 of 601 2 3 4 5 6 60