ബൈക്കില്‍ ബസ് ഇടിച്ച് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം

Web Desk

തിരുവനന്തപുരം: ബൈക്കില്‍ ബസ് ഇടിച്ച് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം. ആനാവൂര്‍ വേങ്കച്ചലില്‍ പുത്തന്‍ പീടിക വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യ(26)ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ബൈക്കിന്റെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായ ധന്യയെ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം നടന്നത്. ഇടിയേറ്റ് റോഡില്‍ വീണ ധന്യയുടെ തലയിലൂടെ ബസ് കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വച്ചു തന്നെ ധന്യ മരിച്ചു. ബൈക്കില്‍ നിന്നും തെറിച്ചു വീണതിനാല്‍ വിനോദ് രക്ഷപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ ബേക്കറി […]

മുനമ്പം മനുഷ്യക്കടത്തില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി കേരള പൊലീസ്

തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്തില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി കേരള പൊലീസ്. ദേശീയ അന്വേഷണ ഏജന്‍സികളോടും കേന്ദ്ര സര്‍ക്കാരിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. വിദേശ ബന്ധങ്ങളുള്ള കേസായതിനാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിനു പരിമിതിയുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ സംസ്ഥാന പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറി. കേന്ദ്ര ഏജന്‍സികള്‍ മുനമ്പം കേസ് അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഇതോടൊപ്പം നയതന്ത്ര ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര ഇടപെടലുകള്‍ ആവശ്യമായ കേസ് ആയതിനാല്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയോ എന്ന […]

ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരം: പി.എസ്.ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സമരം വിജയമായിരുന്നു. പോരാട്ടം തുടരും. ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല സമരം പൂര്‍ണ്ണ വിജയമാണെന്ന് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി […]

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 49 ദിവസം നീണ്ട സമരം വന്‍ വിജയമായിരുന്നു എന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയും മുതിര്‍ന്ന ബിജെപി നേതാക്കളും അവകാശപ്പെടുന്നത്. സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായെന്ന് ബിജെപി അവകാശപ്പെടുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടു, വിശ്വാസികളെയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാര്‍ട്ടിക്ക് നേട്ടമായെന്നുമാണ് വിലയിരുത്തല്‍. അതേസമയം സമരം ഏങ്ങനെ തുടരുമെന്ന […]

ഹര്‍ത്താല്‍ അക്രമം: പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിനിടെ നെടുമങ്ങാട് അക്രമം നടത്തിയ കേസില്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് ജില്ലാ ബൗദ്ധിക സിക്ഷന്‍ പ്രമുഖ് ആര്യനാട് ഗണപതിയാന്‍കുഴി എം വിധ്യാധരനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് സമീപവും കച്ചേരി ജംഘ്ഷനില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയും കൗണ്‍സിലര്‍ സാബുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ഠിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് ആര്‍എസ്എസ് നേതാവിനെ […]

ശബരിമല സമരം പൂര്‍ണ്ണ വിജയമാണെന്ന് എ.എന്‍.രാധാകൃഷ്ണന്‍; കേരളം ഇതുവരെ ഇത്തരമൊരു സമരം കണ്ടിട്ടില്ല

തിരുവനന്തപുരം: ശബരിമല സമരം പൂര്‍ണ്ണ വിജയമാണെന്ന് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍. കേരളം ഇതുവരെ ഇത്തരമൊരു സമരം കണ്ടിട്ടില്ല. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം ചേര്‍ന്ന് സമരം തുടരുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരെന്ന് മുഖ്യമന്ത്രി; സമരം വിജയിച്ചില്ലെന്ന് ബിജെപി തന്നെ സമ്മതിച്ചു; 1991വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു;  ജഡ്ജി ബോധപൂര്‍വ്വമാണ് ഉത്തരവ് പുറത്തിറക്കിയതെന്നും പിണറായി (വീഡിയോ)

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിധിയെ അനുകൂലിച്ചവര്‍ക്ക് പോലും പൊള്ളി. വിശ്വാസികളെ ഒരുമിപ്പിക്കാന്‍ ശ്രമം നടന്നു. പക്ഷെ അത് വിജയിച്ചില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല വിഷയത്തില്‍കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും1991വരെ ശബരിമലയില്‍ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. “ശബരിമല വിഷയത്തില്‍കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്.1991വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നു. 1991ല്‍ […]

ബിജെപി നടത്തി വന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും; ശബരിമല വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തി വന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. ശബരിമല വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 48 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരമാണ് ബിജെപി അവസാനിപ്പിക്കുന്നത്. സമരത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നതും സമരം തുടരുന്നതിനിടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതും തിരിച്ചടിയായി. വെളളിയാഴ്ച സമരം ഏറ്റെടുത്ത ദേശീയ നിർവാഹക സമിതി അംഗം […]

ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയില്‍ പിഴവ് വന്നതില്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരുന്നു; കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്ന് പൊലീസ്; ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പ്

തിരുവനന്തപുരം: ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ യുവതികളുടെ പട്ടികയില്‍ പിഴവ് വന്നതില്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരുന്നു. പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. അതിന് മറുപടി നല്‍കിയതില്‍ ഇരുവകുപ്പുകളും പരസ്പരം പഴി ചാരുകയാണ്. കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിന്ദുവും കനക ദുര്‍ഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാല്‍ മാത്രം നല്‍കാനായിരുന്നു പട്ടിക. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ […]

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാന്‍ എത്തിയതെന്ന് ദേവസ്വംമന്ത്രി വ്യക്തമാക്കി. പത്തിനും അമ്പതിനുമിടയ്ക്ക് പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തിയത്. ഇതിന്റെ വിശദമായ പട്ടികയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. 7564 യുവതികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നെന്നും കടകംപള്ളി പറഞ്ഞു. സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്‍കിയത്. കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ […]

Page 1 of 2601 2 3 4 5 6 260