ഫോണ്‍കെണി വിവാദം: മംഗളം ചാനല്‍ സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും ജാമ്യം; ഓഫീസില്‍ പ്രവേശിക്കരുതെന്ന് ഉപാധി

Web Desk

ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിയൊരുക്കിയ ഫോണ്‍കെണി വിവാദത്തില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാറിന് ജാമ്യം. അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നില്ല. ആറു മുതല്‍ ഒമ്പത് വരെയുളള പ്രതികള്‍ക്ക് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

തന്റെ ജനസമ്മതിയില്‍ പോരായ്മകളുണ്ടെങ്കില്‍ അതിന്റ ഉത്തരവാദിത്തം വ്യാജമാധ്യമങ്ങള്‍ക്കാണെന്ന് ട്രംപ്

തന്റെ ജനസമ്മതിയില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അതിന്റ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയിലെ ‘വ്യാജമാധ്യമങ്ങള്‍ക്കാണെന്ന്’ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത്തരത്തില്‍ ചിലമാധ്യമങ്ങള്‍ തന്നെക്കുറിച്ച് വളരെ മോശമായ രീതിയിലാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പറഞ്ഞ ട്രംപ് വ്യാജപ്രചരണങ്ങളാണ് തന്റെ ഭരണത്തിന്റെ നല്ലവശങ്ങള്‍ ജനങ്ങളിലെത്താതെ പോകുന്നതിന് കാരണമെന്നും ചൂണ്ടിക്കാട്ടി.

”ഒന്ന് ഏഷ്യാനെറ്റ്, രണ്ട് മാതൃഭൂമി, മൂന്ന് മനോരമ, നിങ്ങളെല്ലാവരും സബ് കലക്ടറും ചേര്‍ന്ന് വെച്ചതാണ് എന്നാണ് എന്റെ ധാരണ”; പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് വെച്ചത് സബ്കലക്ടറും മാധ്യമങ്ങളുമെന്ന് എസ് രാജേന്ദ്രന്‍ (വീഡിയോ)

പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് വെച്ചത് സബ് കലക്ടറും മാധ്യമങ്ങളുമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ എന്നീ മാധ്യമങ്ങളുടെ പേര് എടുത്തുപറഞ്ഞായിരുന്നു എംഎല്‍എയുടെ ആരോപണം. ചിലര്‍ പ്രശ്‌നങ്ങള്‍ നിലനിര്‍ത്താന്‍ ചതിയോടെ ശ്രമിക്കുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലാണ് രാജേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.

പാപ്പാത്തിച്ചോലയില്‍ കുരിശ് നീക്കം ചെയ്ത നടപടിയെ ന്യായീകരിച്ച് ജനയുഗം; പാപ്പാത്തിച്ചോലയിലെ മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് കവചമൊരുക്കുന്നു

ഇടുക്കി പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് റവന്യൂ വകുപ്പ് പൊളിച്ചുനീക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ തള്ളി സിപിഐ മുഖപത്രം ജനയുഗം. പാപ്പാത്തിച്ചോലയിലെ നടപടി ക്രൈസ്തവ സഭകൾ സ്വാഗതം ചെയ്തതാണ്. സർക്കാർ നടപടിയെ എതിർക്കുന്നവർ ഭൂ റിസോർട്ട് മാഫിയയുടെ കയ്യാളുകളാണ്. പാപ്പാത്തിച്ചോലയിലെ മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവർ അന്ധവിശ്വാസങ്ങൾക്കു കവചമൊരുക്കുന്നുവെന്നു ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനശൈലി മാറ്റണം; പ്രധാനമന്ത്രി

ചിന്തകളിലും പ്രവൃത്തികളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാനുസൃതമായി തുടരുന്ന പ്രവര്‍ത്തന ശൈലി മാറ്റണമെന്നും ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

‘ഓരോ ഇന്ത്യക്കാരനും വിശിഷ്ടനാണ്; ഓരോ ഇന്ത്യക്കാരനും വിഐപിയാണ്’; ചുവന്ന ബീക്കണ്‍ ലൈറ്റ് നിയന്ത്രണത്തെ കുറിച്ച് നരേന്ദ്ര മോദി

ഓരോ ഇന്ത്യക്കാരനും വിശിഷ്ടനാണ്. ഓരോ ഇന്ത്യക്കാരനും വിഐപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍മീഡിയയില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് നിയന്ത്രണ കുറിച്ച് എഴുതിയ കുറിപ്പിലാണ് മോദിയുടെ ഇപ്രകാരം പറഞ്ഞത്. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് മോദിയുടെ പ്രതികരണം. ഈ നടപടി ഒരുപാട് മുന്‍പേ എടുക്കേണ്ടിയിരുന്നു. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി.

‘ഞാന്‍ എന്റെ ഹിജാബ് ഉപേക്ഷിക്കട്ടേ ബാബ?’; 17കാരിയുടെ ചോദ്യത്തിന് പിതാവ് നല്‍കിയ മറുപടി വൈറലാകുന്നു

പതിനേഴുകാരിയായ ലാമിയ എന്ന മുസ്ലീം പെണ്‍കുട്ടി തന്റെ പിതാവുമായി നടത്തിയ ചാറ്റ് ഇപ്പോള്‍ വൈറലാണ്. അവളുടെ സംശയത്തിന് പിതാവ് നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

തെല്ലൊന്നും സംശയിച്ചില്ല; ആ കാഴ്ച ക്യാമറകണ്ണില്‍ പകര്‍ത്തിയില്ല സിറിയന്‍ യുദ്ധമുഖത്ത് മനുഷ്യത്വത്തിന്റെ കണികയായ ഒരു ഫോട്ടോഗ്രാഫര്‍

ആറ് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് ഇനിയും അന്ത്യമായിട്ടില്ല. അസദ് ഭരണകൂടവും വിമതരും ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ കുട്ടികളടക്കം ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു. സിറിയന്‍ യുദ്ധമുഖത്ത് നിന്നും നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.യുദ്ധകെടുതിയില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി യൂറോപ്പിലേക്ക് പലായനം ചെയ്യവെ ബോട്ട് മുങ്ങി മരിച്ച ഐലാന്‍ കുര്‍ദി ഇന്നും ലോകത്തിന്റെ നൊമ്പരമാണ്. തീരത്തെ മണലില്‍ മുഖംപൊത്തി കിടക്കുന്ന 2015ലെ ആ ചിത്രം ലോകമനസാക്ഷിയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. അലെപ്പോയിലുണ്ടായ വ്യോമാക്രമണത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ച് ആംബുലന്‍സില്‍ വിറങ്ങലിച്ച് […]

ഇന്റര്‍നെറ്റ് കഫേയിലേക്ക് പറന്നുവന്ന പാമ്പ്; വീഡിയോ കാണാം

പാമ്പുകള്‍ പൊതുവെ ഇഴഞ്ഞുവരുന്നതായല്ലേ കാണുന്നത്. എന്നാല്‍ പാമ്പുകള്‍ പറന്നുവന്നാലുള്ള അവസ്ഥയെന്തായിരിക്കും. അത്തരമൊരു സംഭവം ഉണ്ടായി. തായ്‌ലാന്‍ഡിലെ ഒരു ഇന്റര്‍നെറ്റ് കഫേയിലേക്കാണ് പാമ്പ് പറന്നുവന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു.

പട്ടാളക്കാരെ ശ്രീനഗറില്‍ ജനക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ വൈറലാകുന്നു

ജമ്മു കശ്മീരില്‍ ഉപതെരഞ്ഞെടുപ്പ് ദിവസം പട്ടാളക്കാരെ ജനക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ വൈറലാകുന്നു. ഞായറാഴ്ച ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍മാരെ അടിക്കുകയും ചവിട്ടുകയും, ഹെല്‍മെറ്റ് തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ‘ഗോ ഇന്ത്യ, ഗോ ബാക്ക്’ എന്ന് പട്ടാളക്കാരേക്കൊണ്ട് ഏറ്റുപറയിപ്പിക്കുന്നുമുണ്ട്.

Page 1 of 291 2 3 4 5 6 29