ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്

Web Desk

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യസൂത്രധാരന്‍ നീരവ് മോദിയും കുടുംബവും ഇന്ത്യയില്‍ നിന്ന് മുങ്ങി ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്‌സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മാഡിസണ്‍ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്‍ട്‌മെന്റ്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുവഴിയാണു നീരവ് മോദി കോടികളുടെ തട്ടിപ്പുനടത്തിയത്. അവര്‍ പരാതി റജിസ്റ്റര്‍ ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ നാടുവിടുകയും ചെയ്തു.

ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടണില്‍ ഹോട്ടലുകളും ആഡംബര വസതികളുമടക്കം കോടികളുടെ സമ്പാദ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടണില്‍ ഹോട്ടലുകളും ആഡംബര വസതികളുമടക്കം കോടികളുടെ സമ്പാദ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ഇന്ത്യ, യുഎഇ, സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കി, സൈപ്രസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്നതാണ് ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യം. ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ആണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ഇന്ത്യയുമായി നല്ല അയല്‍ബന്ധവും സൗഹൃദവുമാണ് ചൈന ആഗ്രഹിക്കുന്നത്; പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രി

ബെയ്ജിങ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നല്ല അയല്‍ബന്ധവും സൗഹൃദവുമാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘ചൈനീസ് ഇന്റര്‍നാഷണല്‍ സ്റ്റഡീ’സില്‍ എഴുതിയ ലേഖനത്തിലാണ് വാങ് യി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ആകെ വീടുകളുടെ 14 ശതമാനം താമസക്കാരില്ലാതെ പൂട്ടിക്കിടക്കുന്നു

താമസിക്കാന്‍ ആളില്ലാതെ കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്നത് 14 ശതമാനം വീടുകള്‍ എന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തികസര്‍വേയിലെ കണക്കനുസരിച്ചാണിത്.

ഇന്ത്യ എന്നാല്‍ വ്യവസായമെന്ന് പ്രധാനമന്ത്രി; ലോക സാമ്പത്തിക ഉച്ചകോടിക്കായി ദാവോസിലെത്തിയ മോദി സിഇഒമാരും വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ എന്നാല്‍ വ്യവസായമാണെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഉച്ചകോടിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ മോദി സിഇഒമാരും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ആഗോള വ്യവസായത്തിന് ഇന്ത്യ ധാരാളം അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി ഇന്ന് ദാവോസ് ഉച്ചകോടിയില്‍

നാല്‍പ്പത്തിയെട്ടാമത് ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറിസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉള്‍പ്പെടെ എഴുപതോളം ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

വിമാനത്തിന്റെ ടോയ്‌ലറ്റ് ലീക്കായി, ഹരിയാനയിലെ ഗ്രാമവാസികള്‍ അത് പാത്രത്തിലാക്കി വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ഇന്നലെ ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്‌ലി എന്ന ഗ്രാമം വിചിത്രമായ ചില കാര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാജ്ബിര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്ത് ശനിയാഴ്ച്ച പ്രഭാതത്തില്‍ ഒരു അജ്ഞാത വസ്തു ആകാശത്ത് നിന്ന് പതിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്; തീരുമാനമെടുത്തത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി . ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് തീരുമാനമെടുത്തത്.

നിലപാട് കടുപ്പിച്ച് ഇന്ത്യ; അരുണാചല്‍ പ്രദേശിലെ റോഡ് നിര്‍മ്മാണശ്രമം ചൈന അവസാനിപ്പിച്ചു

അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിര്‍മാണശ്രമം നടത്തിയ ചൈന പിന്മാറാന്‍ സമ്മതിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.ഇതേ തുടര്‍ന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്ത നിര്‍മ്മാണ സാമഗ്രികളും യന്ത്രങ്ങളും ഇന്ത്യന്‍ സൈന്യം തിരികെ നല്‍കി.

ഉഡാന്‍ പദ്ധതിയില്‍ കേരളവും ഭാഗമാകും; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് ആരംഭിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയില്‍ കേരളവും ഭാഗമാകും. സാധാരണക്കാര്‍ക്ക് വിമാനയാത്ര പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണിത്.

Page 1 of 581 2 3 4 5 6 58