സുപ്രീംകോടതിയില്‍ തോമസ് ചാണ്ടി സമര്‍പ്പിച്ച അപ്പീലിനെതിരെ സിപിഐ നേതാവിന്റെ തടസ്സ ഹര്‍ജി

Web Desk

കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ തോമസ് ചാണ്ടി സമര്‍പ്പിച്ച അപ്പീലിനെതിരെ തടസ്സ ഹര്‍ജി. സിപിഐ കര്‍ഷക സംഘടനാ നേതാവ് ടി.എന്‍ മുകുന്ദനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും മുകുന്ദന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളപ്പണനിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി

കള്ളപ്പണനിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. കര്‍ശനവ്യവസ്ഥകള്‍ കോടതി റദ്ദാക്കി. കള്ളപ്പണഇടപാടുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിന് ഏറ്റവും സഹായകമായ വ്യവസ്ഥകളാണിതെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന് കനത്ത തിരിച്ചയായി. 45ാം വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിന്‍മേലായിരുന്നു കോടതി വിധി.

50 വര്‍ഷം പഴക്കമുള്ള ആദായനികുതി നിയമം പരിഷ്‌കരിക്കുന്നു; കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗസമിതിയെ നിയോഗിച്ചു

50 വര്‍ഷം പഴക്കമുള്ള ആദായനികുതി നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗസമിതിയെ നിയോഗിച്ചു. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ നിയമം രാജ്യത്തിന്റെ പുതിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കാനാണ് നിര്‍ദേശം.

ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം: നിലപാട് രണ്ട് ദിവസത്തിനകം അറിയിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്രത്തിന്റെ നിലപാട് അറിയുന്നതിനായി കേസ് ഡിസംബര്‍ രണ്ടിലേക്ക് കോടതി മാറ്റി.

അടച്ചിട്ട കോടതിയിൽ ഹാദിയയെ കേള്‍ക്കണമെന്ന പിതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

അടച്ചിട്ട കോടതിയിൽ ഹാദിയയെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്​ പിതാവ്​ അശോകൻ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേൾക്കണമെന്ന്​ കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജിഷ്ണു കേസില്‍ സിബിഐക്കെതിരെ സുപ്രീംകോടതി; അന്വേഷണം എറ്റെടുക്കില്ലെന്ന സിബിഐ നിലപാടില്‍ പ്രഥമദൃഷ്ട്യാ അപാകത

ജിഷ്ണു കേസില്‍ സിബിഐക്കെതിരെ സുപ്രീംകോടതി. അന്വേഷണം എറ്റെടുക്കില്ലെന്ന സിബിഐ നിലപാടില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ രേപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ പിതാവ്​ അശോകൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ​നേരത്തെയും ഇൗ വാദം അശോകൻ ഉന്നയിച്ചിരുന്നു. എന്നാൽ അന്ന്​ അത്​ കോടതി നിരസിക്കുകയായിരുന്നു. നവംബർ 27ന്​ ഹാദിയയെ നേരിട്ട്​ കോടതിയിൽ ഹാജരാക്കണ​െമന്ന്​ അശോകനോട്​ നിർദേശിച്ചിരുന്നു. തുറന്ന കോടതിയിൽ ഹാദിയയുടെ വാദം കേൾക്കുമെന്നായിരുന്നു കോടതി അന്ന്​ അറിയിച്ചത്​. 

അനാവശ്യ ഇടപെടല്‍; അ​സം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വ​ച്ചു

തന്റെ പ്രവര്‍ത്തനങ്ങളില്‍ പുറത്ത് നിന്നുള്ള അനാവശ്യ ഇടപെടലുകളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അ​സം സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ  രാ​ജി​വ​ച്ചു. 

ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് സെബിയുടെ പിഴ

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പിഴ വിധിച്ചു. സാരംഗ് കെമിക്കല്‍സിന്റെ പേരില്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിനാണ് പിഴ വിധിച്ചത്. രൂപാണിയുടെ കുടുംബം ഉള്‍പ്പെടെ 22 കമ്പനികള്‍ക്കാണു പിഴ ഏര്‍പ്പെടുത്തിയത്. 15 ലക്ഷം രൂപ അടയ്ക്കണമെന്നാണ് നിര്‍ദേശം.

Page 1 of 281 2 3 4 5 6 28