യുവ പൊലീസുകാരന് സമ്മാനമായി മൂന്നാറില്‍ ഹണിമൂണ്‍ ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്ത് ഡെപ്യുട്ടി കമ്മീഷണര്‍; കാരണം ഇതാണ്

Web Desk

ബംഗളൂരു: പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന പൊലീസുകാര്‍ക്ക് സംഘടനയും മേലുദ്യോഗസ്ഥരും അഭിനന്ദനങ്ങള്‍ നല്‍കുന്നത് സാധാരണമാണ്. ഇടയ്‌ക്കൊക്കെ ചെറിയ സമ്മാനങ്ങളും ലഭിച്ചെന്നിരിക്കും. പക്ഷേ ബംഗളൂര്‍ സേനയിലെ യുവ ഓഫീസറായ വെങ്കിടേഷിന് ലഭിച്ചത് ഞെട്ടിക്കുന്ന സമ്മാനം. കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തെ വിറപ്പിച്ച് ബൈക്കില്‍ മോഷണ സംഘം കറങ്ങുകയാണ്. ബൈക്കിലെത്തി മാലയും പഴ്‌സുമൊക്കെ തട്ടുന്ന സംഘത്തെ പിടികൂടാനാവാതെ പൊലീസ് കുഴങ്ങുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സരജ്പൂര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന വെങ്കിടേഷ് കരച്ചില്‍ കേട്ടത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം മാല പൊട്ടിച്ച് […]

ഒറ്റ ഇരട്ട ഗതാഗത പരിഷ്‌കാരത്തില്‍ ഇളവുകളൊന്നുമില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

500 കാറുകളെ തടഞ്ഞ് പകരം 1000 ഇരുചക്രവാഹനങ്ങള്‍ അനുവദിക്കുന്നതില്‍ എന്താണ് കാര്യമെന്നും ട്രൈബ്യൂണലിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും സര്‍ക്കാറിനെ വിമര്‍ച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. നാലു ചരക്ര വാഹനങ്ങളേക്കാള്‍ ഇരുചക്ര വാഹനങ്ങളാണ് മലിനീകരണം ഉണ്ടാക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്ര ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

മുംബൈയില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികളും പുകവലിക്ക് അടിമ

ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ചോദ്യാവലികള്‍ നഗരത്തിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്താണ് സര്‍വേ ഫലം തയ്യാറാക്കിയിരിക്കുന്നത്. പുകയില ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന കാന്‍സര്‍ പോലുള്ള രോഗങ്ങളെ കുറിച്ച് ഭൂരിപക്ഷം കുട്ടികളും അജ്ഞരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ചുകൊന്നു; മൂന്ന് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ കൊലപാതകം

തിങ്കളാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലും കൃഷ്ണ നഗറിലും ബൈക്കിലെത്തിയ അജ്ഞാതര്‍ രണ്ടുപേരെ വെടിവച്ചു കൊന്നിരുന്നു. ന്യൂ ഉസ്മാന്‍പുരില്‍ രോഹിത് പാലിനാണ് (26) വെടിയേറ്റത്. തലയ്ക്കും വയറിനും വെടിയേറ്റ ഇയാള്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. ഗുണ്ടാ ആക്രമണത്തിലാണു രോഹിത് കൊല്ലപ്പെട്ടതെന്നു നാട്ടുകാര്‍ അറിയിച്ചു. തന്റെ ആക്രിക്കടയ്ക്കു പുറത്തുവച്ചാണു ജാഫര്‍ (41) വെടിയേറ്റു മരിക്കുന്നത്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്ന കാലം വിദൂരമല്ല; പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങള്‍ ഇറക്കണമെന്ന് നിതിന്‍ ഗഡ്കരി

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌രി. വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം വാഹന നിര്‍മാതാക്കള്‍ മലിനീകരണ തോത് വളരെ കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളിലേക്ക് നീങ്ങണം. ഇല്ലെങ്കില്‍ ഇത്തരം വാഹങ്ങള്‍ നിരത്തില്‍നിന്ന് തുടച്ചുനീക്കാന്‍ ഒരുമടിയും കാണിക്കില്ലെന്ന് നിതിന്‍ ഗഡ്കരി മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ കാര്‍ നിര്‍മാതാക്കളുടെ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുണ്ടുടുത്ത് വന്നയാള്‍ക്ക് മാളില്‍ പ്രവേശനം നിഷേധിച്ചു; അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം(വീഡിയോ)

പരമ്പരാഗത വേഷമായ ധോത്തിയും കുര്‍ത്തയും ധരിച്ച് വന്നയാളെ ഷോപ്പിങ് മാളില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞ അധികൃതര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളിലാണ് സംഭവം

പെണ്‍കുട്ടിയെ തെരുവിലിട്ട് കുത്തിക്കൊന്ന സംഭവം; ഒരാള്‍ അറസ്റ്റില്‍ (വീഡിയോ)

മുമ്പ് മോഷണ കേസിലടക്കം പ്രതിയായിരുന്നു ആദിലെന്നും പൊലീസ് അറിയിച്ചു. ഒരു വര്‍ഷം മുമ്പ് ആദില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി കനത്ത പിഴ നല്‍കേണ്ടി വരും

ന്യൂഡല്‍ഹി:  വഴിവക്കില്‍ വാഹനം പാര്‍ക്ക് ചെയ്തിടുന്നവര്‍ക്ക് കനത്ത ഫീസ് ഈടാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍. വീടിന് മുന്നില്‍ വഴിവക്കിലാണ് പാര്‍ക്ക് ചെയ്യുന്നതെങ്കിലും ഫീസ് നല്‍കേണ്ടിവരും. പകല്‍സമയത്തും വാഹനത്തിരക്ക് കൂടുതലുള്ള സമയങ്ങളിലുമാണ് ഫീസ് ഈടാക്കുക. മാത്രമല്ല ആഴ്ചാവസാനങ്ങളിലും മറ്റ് ദിവസങ്ങളിലും ഏറ്റക്കുറച്ചിലുണ്ടാകും. ഡല്‍ഹിയിലെ വാഹനത്തിരക്ക് കുറയ്ക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ പാര്‍ക്കിങ് നയം കൊണ്ടുവരുന്നത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പുതിയ നയത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കോളനി റോഡുകളില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഫീസീടാക്കുക. എന്നാല്‍ […]

ഡല്‍ഹി കേരളാ ഹൗസില്‍ അതിക്രമിച്ച് കയറി ഗോരക്ഷകരുടെ പ്രതിഷേധം

കേരള ഹൗസിലേയ്ക്ക് അതിക്രമിച്ചുകയറി ഗോരക്ഷകരുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കന്നുകാലി വില്പനനിയന്ത്രണ വിജ്ഞാപനത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിനെതിരേയാണ് ഭാരതീയ ഗോരക്ഷാ ക്രാന്തി എന്ന സംഘടന പ്രതിഷേധിച്ചത്.

വൃത്തിഹീനമായ ഫ്ളാറ്റില്‍ 17 കാരിയെ അമ്മ പൂട്ടിയിട്ടു; പൊലീസെത്തി രക്ഷപ്പെടുത്തി

ഈസ്റ്റ് ഡല്‍ഹിയിലെ മാണ്ഡാവാലി പ്രദേശത്ത് വൃത്തിഹീനമായ ഫ്ളാറ്റില്‍ അമ്മ പൂട്ടിയിട്ടിരുന്ന പതിനേഴുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയിലാക്കിയത്.

Page 1 of 211 2 3 4 5 6 21