വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ഐഎഎസ് ട്രെയിനി മുങ്ങിമരിച്ചു

Web Desk

സ്വിമ്മിങ് പൂളിലേക്ക് വീണ വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ട്രെയിനിയായ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു. ഡല്‍ഹി ബേര്‍ സരായിയിലെ ഫോറിന്‍ ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വിമ്മിങ് പൂളിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം.

യു.പി.എ. കാലത്തെ എയര്‍ഇന്ത്യ ഇടപാടുകള്‍ സി.ബി.ഐ. അന്വേഷിക്കും

യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യക്ക് ഭീമമായ നഷ്ടങ്ങള്‍ക്ക് കാരണമായി എന്ന് ആരോപിക്കപ്പെടുന്ന ഇടപാടുകളെ കുറിച്ച് സി.ബി.ഐ. അന്വേഷിക്കും. 111 വിമാനങ്ങള്‍ വാങ്ങിയത് ഉള്‍പ്പെടെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ബി.ജെ.പി മന്ത്രി വിവാദത്തില്‍; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങ് ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. സ്വാതി സിങ് ബിയര്‍ ബാര്‍ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വിമാനം കണ്ടെത്താനുള്ള തെരച്ചില്‍ നിര്‍ത്തരുതെന്ന് അച്ചുത് ദേവിന്റെ കുടുംബം

ഒരാഴ്ച മുന്‍പ് കാണാതായ സുഖോയ് യുദ്ധവിമാനത്തിനായുള്ള തെരച്ചില്‍ നിര്‍ത്തരുതെന്ന് മലയാളി പൈലറ്റ് അച്ചുത് ദേവിന്റെ കുടുംബം. മകനെ കണ്ടെത്തും വരെ തിരച്ചില്‍ തുടരണമെന്നാണ് അച്ചുത് ദേവിന്റെ മാതാപിതാക്കള്‍ വ്യോമസേനാ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ്

ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് മേഘാലയിലെ തുറ ബിജെപി പ്രസിഡന്റ് ബെര്‍ണാര്‍ഡ് എം. മറാക്ക്. ഗാരോയിലെ ജനത്തിന്റെ ദൈനംദിന കാര്യങ്ങളിലൊന്നാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതും. അതിനാല്‍ തന്നെ അധികാരത്തിലെത്തിയാല്‍ കുറഞ്ഞവിലയ്ക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാരോ, ഖാസി, ജയന്റ്‌ലിയ കുന്നുകള്‍ ഉള്‍പ്പെട്ടതാണ് മേഘാലയ.

പോത്തിനെയും എരുമയെയും ഒഴിവാക്കിയേക്കും; കശാപ്പ് നിരോധന ഉത്തരവില്‍ ഭേദഗതിക്ക് ആലോചന

കശാപ്പിനായി കാലിവില്‍പ്പന നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. നിയന്ത്രണത്തില്‍ നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കാനാണു പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്. അന്തിമതീരുമാനം എടുത്തിട്ടില്ല. കേരളം, ബംഗാള്‍ സര്‍ക്കാരുകള്‍ തന്നെ ഉത്തരവിനെതിരെ രംഗത്തുവരികയും സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായും നിലപാടെടുത്തിരുന്നു.

ക​ശാ​പ്പ്​ നി​രോ​ധ​നം: മോ​ദി​ സ​ർ​ക്കാ​രിനോടും ബിജെപി​യോ​ടും ഏ​ഴു​ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ കോ​ൺ​ഗ്ര​സ്

ക​ശാ​പ്പ്​ നി​രോ​ധ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന മോ​ദി​സ​ർ​ക്കാ​രിനോടും ബിജെപി​യോ​ടും ഏ​ഴു​ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ കോ​ൺ​ഗ്ര​സ്.

വാഹനാപകടം: മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ മകന് 5 വര്‍ഷം തടവ് ശിക്ഷ

വാഹനാപകടക്കേസില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ മകന് തടവ് ശിക്ഷ. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ മകന്‍ അജയ് മീത്തായിയെ ആണ് വിചാരണ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്.

ബീഫ് കൈവശം വെച്ചെന്നാരോപണം; യുവാക്കള്‍ക്ക് പശു സംരക്ഷകരുടെ മര്‍ദ്ദനം(വീഡിയോ)

കൈവശമുളളത് ബീഫെന്നാരോപിച്ച് മാലേഗാവില്‍ രണ്ട് യുവാക്കളെ പശു സംരക്ഷകര്‍ ആക്രമിക്കുന്ന വീഡിയോ പുറത്ത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്.

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

ഐ.സി.എസ്.ഇ (പത്താം ക്ളാസ്), ഐ.എസ്.സി (പ്ളസ് ടു) പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. www.cisce.org എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

Page 1 of 8081 2 3 4 5 6 808