വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് കേന്ദ്ര മാനവശേഷി സഹമന്ത്രി

Web Desk

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം രാജ്യത്തിനു നല്ലതാണെങ്കില്‍ അതു നടപ്പാക്കുമെന്ന് മാനവശേഷി മന്ത്രാലയ സഹമന്ത്രി റാം ശങ്കര്‍ കതേരിയ. ലക്‌നൗ സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുക്കവെയാണ് കതേരിയയുടെ പ്രസ്താവന. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കു പകരം വിവാദപരമായ പരാമര്‍ശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് ബിജെപി നേതൃത്വം മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് കതേരിയയുടെ പ്രസ്താവന.

ദേശീയ വിദ്യാഭ്യാസനയം രൂപവല്‍ക്കരിക്കാന്‍ നിയുക്തമായ വിദഗ്ധസമിതിയുടെ ശുപാര്‍ശകള്‍

പത്താം ക്ലാസില്‍ രണ്ടു തലത്തില്‍ പരീക്ഷ നടത്തണമെന്നും പന്ത്രണ്ടാം ക്ലാസ് വിജയിക്കുന്നവര്‍ക്ക് കോളജ് പ്രവേശനത്തിനായി രാജ്യമൊട്ടാകെ ഒറ്റ ദേശീയ പ്രവേശനപരീക്ഷ നടത്തണമെന്നും ദേശീയ വിദ്യാഭ്യാസനയം രൂപവല്‍ക്കരിക്കാന്‍ നിയുക്തമായ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. ടി.എസ്.ആര്‍. സുബ്രഹ്മണ്യം അധ്യക്ഷനായ അഞ്ചംഗ സമിതി ഇതുള്‍പ്പെടെ വിദ്യാഭ്യാസരംഗത്ത് വ്യാപകമായ പരിഷ്‌കാരങ്ങള്‍ക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചു പണി; 13 മന്ത്രിമാരെ മാറ്റി

മൂന്ന് വര്‍ഷം പിന്നിട്ട കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. നിലവിലെ 13 മന്ത്രിമാര്‍ക്ക് പകരം പുതിയ 13 പേരെ ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മന്ത്രിസഭ അഴിച്ചു പണിതത്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും മധ്യപ്രദേശ് സര്‍ക്കാരിന്റെ അത്താഴവിരുന്നും സമ്മാനങ്ങളും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറും സുപ്രീം കോടതി ജഡ്ജിമാരും അവരുടെ ജീവിതപങ്കാളികളുമുള്‍പ്പെടുന്ന വിവിഐപികള്‍ക്കായി മധ്യപ്രദേശ് സര്‍ക്കാര്‍ അത്താഴവിരുന്നു നടത്തിയെന്നും ലക്ഷങ്ങള്‍ വിലയുള്ള സമ്മാനങ്ങള്‍ നല്‍കിയെന്നും വെളിപ്പെടുത്തല്‍

യോഗ പ്രചരിപ്പിക്കുന്നവര്‍ ആദ്യം മദ്യം നിരോധിക്കട്ടെയെന്ന് നിതീഷ് കുമാര്‍

യോഗയെ ഇത്ര ഗൗരവത്തോടെ പ്രധാനമന്ത്രി കാണുന്നുവെങ്കില്‍ ആദ്യം രാജ്യത്ത് മദ്യം നിരോധിക്കാനാണ് നടപടിയെടുക്കേണ്ടതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാദിനം എല്ലാവരും ചേര്‍ന്ന് ആഘോഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കുറിച്ച് സംസാരിക്കുമ്പോളാണ് നിതീഷ് കുമാര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്

മല്യ വിവാദം: ഹൈക്കമ്മീഷണര്‍ കുറ്റക്കാരനല്ലെന്ന് വിദേശ കാര്യമന്ത്രി

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പിടികിട്ടാപ്പുള്ളി വിജയ്മല്യ പങ്കെടുത്ത സംഭവത്തില്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് ശര്‍മ്മ കുറ്റക്കാരനല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. വിജയ്മല്യ ചടങ്ങിന് ക്ഷണിക്കപ്പെട്ട വ്യക്തിയായിരുന്നില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി

ബിജെപിയെ പരിഹസിച്ച് എഎപി: ചേതന്‍ ഭഗത്തിനെ ആര്‍ബിഐ ഗവര്‍ണറാക്കിക്കൂടേ?

എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആക്കിക്കൂടേയെന്ന് ബിജെപിക്ക് ആംആദ്മി പാര്‍ട്ടിയുടെ പരിഹാസം. അനുപം ഖേറിനെ ഐഎസ്ആര്‍ഒ ചെയര്‍മാനായും ഏക്‌നാഥ് ഖട്‌സയെ എന്‍ഐഎ തലവനായും നിയമിച്ചുകൂടേയെന്നും എഎപി വക്താവ് രാഘവ് ചാത്ഹ ചോദിച്ചു

വിജയ് മല്യ ശിക്ഷിക്കപ്പെടാനുള്ള വഴിയൊരുക്കും; വിനോദ് റായ്

നിസ്സാര തുക വായ്പയെടുക്കുന്ന കര്‍ഷകന്‍ അതു തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ആത്മഹത്യ ചെയ്യുമ്പോള്‍ മദ്യവ്യവസായി വിജയ് മല്യയെ പോലുള്ളവര്‍ കോടികളുമായി വിദേശത്ത് സുഖിച്ചു കഴിയുന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ബോര്‍ഡ് ബ്യൂറോ ചെയര്‍മാനും മുന്‍ കണ്‍പ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായിരുന്ന വിനോദ് റായ്

ക്ഷണിക്കാതെ കടന്നുചെല്ലുന്ന അതിഥിയല്ല: വിവാദങ്ങളോട് വിജയ് മല്യയുടെ പ്രതികരണം

ക്ഷണം ലഭിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പോയതെന്ന് വിവാദ വ്യവസായി വിജയ് മല്യ. ക്ഷണിക്കാതെ കടന്നുചെല്ലുന്ന അതിഥിയല്ല താനെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അങ്ങനെ ചെയ്തിട്ടില്ലെന്നും മല്യ പറഞ്ഞു

ഋഷിരാജ് സിങ്ങിനെ ‘നിയമം പഠിപ്പിക്കാന്‍’ മുന്‍ കഞ്ചാവുകേസ് പ്രതി

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ചോദ്യങ്ങളുമായി കഞ്ചാവ് കേസിലെ മുന്‍ പ്രതി. മാധ്യമ പ്രവര്‍ത്തകന്‍ എന്ന വ്യാജേന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലേക്കു കടന്ന കൊയിലാണ്ടി സ്വദേശി അഷ്‌റഫ് (പാവാട അഷ്‌റഫ്) ആണ് നാടകീയ സംഭവങ്ങള്‍ക്ക് പിന്നില്‍.