പിഎഫ് നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു

Web Desk

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. വിരമിക്കല്‍ പ്രായം എത്തുന്നത് വരെ പിഎഫിലുള്ള പണം പൂര്‍ണമായി പിന്‍വലിക്കാന്‍ കഴിയില്ല. അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് പൂര്‍ണമായി പണം പിന്‍വലിക്കുന്നതിനുള്ള പ്രായപരിധി 54 ലില്‍ നിന്ന് 57 ആയി ഉയര്‍ത്തി. ഫെബ്രുവരി 20 ന്റെ പ്രാബല്യത്തോടെ ഭേദഗതി നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

തീഹാര്‍ ജയിലില്‍ കനൈയ്യ കുമാറിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ കേസ് ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ്

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് ഒരു ജെഎന്‍യു വിദ്യാര്‍ത്ഥിയെ കൂടി ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അശുതോഷ് കുമാറിനെ ആണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അറസ്റ്റിലായ കനൈയ്യ കുമാര്‍,ഉമര്‍ ഖാലിദ്,അനിര്‍ബന്‍ ഭാട്ടാചാര്യ എന്നീ വിദ്യാര്‍ത്ഥികളെ പൊലീസ് കഴിഞ്ഞ ദിവസം ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു.

തലവെട്ടി കാല്‍ചുവട്ടില്‍ സമര്‍പ്പിക്കുമെന്ന് പറഞ്ഞിട്ടെന്തായി? സ്മൃതി ഇറാനിയെ വെല്ലുവിളിച്ച് മായാവതി

മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് തന്റെ ഉത്തരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ തലവെട്ടി ബിഎസ്പി നേതാവ് മായാവതിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുമെന്ന് പറഞ്ഞത്. രോഹിത് വെമുലയുടെ ആത്മഹത്യയെ കുറിച്ചുള്ള മായാവതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ തലവെട്ടി കാല്‍ചുവട്ടില്‍ വെക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

ജാട്ട് പ്രക്ഷോഭത്തിനിടെ കൂട്ട ബലാത്സംഗം; ഹരിയാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സോനിപത്: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തിനിടെ വനിതാ യാത്രക്കാര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മുര്‍ത്താലില്‍ കാറുകള്‍ തടഞ്ഞു നിര്‍ത്തി വനിതാ യാത്രക്കാരെ ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കിയ ശേഷമാണ് ബലാത്സംഗം നടത്തിയത്. പത്തോളം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ രാജശ്രീ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബലാത്സംഗത്തിന് ഇരായായവര്‍ക്ക് നേരിട്ട് പരാതി ബോധിപ്പിക്കാന്‍ അന്വേഷണ സംഘത്തിന്റെ ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സംഭവത്തെ […]

പട്യാല കോടതിയില്‍ വച്ച് അഭിഭാഷകര്‍ മര്‍ദ്ദിച്ചു എന്ന് കനൈയ്യ മൊഴി നല്‍കുന്ന വീഡിയോ പുറത്ത്

പാട്യാല ഹൗസ് കോടതിയില്‍ എത്തിച്ചപ്പോള്‍ അഭിഭാഷകര്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചു എന്ന് രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി കനൈയ്യ കുമാര്‍ മൊഴി നല്‍കിയ വീഡിയോ പുറത്ത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് നല്‍കിയ മൊഴിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ട്രെയിനിലെ പുതപ്പുകള്‍ കഴുകുന്നത് രണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമാണെന്ന് റെയില്‍ മന്ത്രി

ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ അലക്കുന്നത് രണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമാണെന്ന് കേന്ദ്ര റെയില്‍ വേ സഹമന്ത്രി മനോജ് സിന്‍ഹ. രാജ്യസഭയില്‍ റെയില്‍ വേയിലെ വൃത്തിയെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിരിപ്പുകളും തലിയണ കവറുകളും ദിവസവും കഴുകാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ജെഎന്‍യുവിലെ മഹിഷാസുര അനുസ്മരണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ബിജെപി എംപി

മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് ബിജെപി എംപി ഉദിത് രാജിന്റെ മറുപടി. 2013 ല്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടത്തിയ മഹിഷാസുര രക്തസാക്ഷി ദിനത്തില്‍ താനും പങ്കെടുത്തിട്ടുണ്ടെന്ന് ഉദിത് രാജ്. ദലിതരുടെ വിമോചകനാണ് മഹിഷാസുരന്‍ എന്ന ബി.ആര്‍ അംബേദികറിന്റെ ആശയം പിന്തുടരുന്ന ആളാണ്താന്‍. അതിനാല്‍ ആ പരിപാടിക്ക് എതിരായി നിലപാട് എടുക്കാന്‍ കഴിയില്ലെന്നും ഉദിത് രാജ് പ്രതികരിച്ചു.

ദേശവിരുദ്ധ മുദ്രാവാക്യത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഓരോ വീടും കയറി ഇറങ്ങി അന്വേഷിക്കാന്‍ പ്രവര്‍ത്തകരോട് അമിത് ഷാ

ഉത്തര്‍പ്രദേശിലെ ഓരോ വീടും കയറി ഇറങ്ങി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഉയര്‍ന്ന ദേശദ്രോഹ മുദ്രാവാക്യത്തെ കുറിച്ചുള്ള അഭിപ്രായം ആരായാന്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ദേശവിരുദ്ധ മുദ്രാവാക്യത്തെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിച്ചറിയണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.

പട്യാല കോടതിയിലെ അഭിഭാഷകരുടെ അക്രമം; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടു, അഭിഭാഷകര്‍ക്കും നോട്ടീസ്

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ കനൈയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദിച്ച മൂന്ന് അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ്. മറുപടി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വളര്‍ച്ചാ നിരക്ക് 7.75 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്

കേന്ദ്ര ബജറ്റിന് മുന്നോടിയായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. സാമ്പത്തിക വളര്‍ച്ച 7 മുതല്‍ 7.75 ശതമാനം വരെ ആകുമെന്ന് റിപ്പോര്‍ട്ട്. എണ്ണ വിലയിടിവ് രാജ്യത്തെ ധനക്കമ്മി പിടിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 1