കനൈയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Web Desk

ജെഎന്‍യുവില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനൈയ്യ കുമാര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കനൈയ്യ നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയതയുണര്‍ത്തുന്നതൊന്നും ഇല്ലായിരുന്നുവെന്നും രഹസ്യാന്വോഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കനൈയ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് കാണിച്ചത് അമിതാവേശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്.എ.ആര്‍.ഗിലാനി റിമാന്‍ഡില്‍

അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിന് അറസ്റ്റിലായ ഡെല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫ. എസ്.എ.ആര്‍. ഗീലാനിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം: പി.ബിയില്‍ ഭിന്നത; തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വിട്ടു

കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.ഐ.എം ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഭിന്നത. സഖ്യവുമായി ബന്ധപ്പെട്ട് പി.ബിയില്‍ തീരുമാനമായില്ല. ബംഗാള്‍ നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും കേരള ഘടകവും സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ഇതേതുടര്‍ന്ന് തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും തീരുമാനം.

മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി

ഇന്നലെ പട്യാല കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്

തമിഴ്‌നാട്ടില്‍ 22 ഭിന്നലിംഗക്കാര്‍ക്ക് സബ്ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ചു

തമിഴ്‌നാട്ടില്‍ 22 ഭിന്നലിംഗക്കാര്‍ക്ക് സബ്ഇന്‍സ്‌പെക്ടറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ലഭിച്ചു. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടത്തുന്ന കെ.പ്രിതിക യാഷിണി അടക്കം 22പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ സബ്ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്മിത് ശരണ്‍ ആണ് നിയമന ഉത്തരവ് ഇവര്‍ക്ക് നല്‍കിയത്. ചെന്നൈയിലായിരിക്കും ഇവരുടെ പരിശീലനം നടക്കുക.

ജെഎന്‍യു: എന്‍ഐഎ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും വേണ്ടെന്ന് ഡെല്‍ഹി ഹൈക്കോടതി

ജെഎന്‍യു സംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

 ജെഎന്‍യു: രാജ്യ തലസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു; സമരരംഗത്ത് അദ്ധ്യാപകരും

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനൈയ്യ കുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സര്‍വ്വകലാശാല കൂടുതല്‍ അധ്യാപകര്‍ രംഗത്തെത്തി.

റഷ്യയില്‍ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്‌റ്റേറ്റ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ പഠിക്കുന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ തീപിടുത്തത്തില്‍ ശ്വാസംമുട്ടി മരിച്ചു. നവി മുംബൈ സ്വദേശിയായ പുഹ്ജ കല്ലൂര്‍ പൂനെ സ്വദേശിയായ കരിഷ്മ ഭോസ്‌ലേ എന്നിവരാണ് മരിച്ചത്. ഹോസ്റ്റലില്‍ ഉണ്ടായ തീപിടുത്തത്തിലാണ് മരണം

ഡെല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

ഡെല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിയെ രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതിനാണ് അറസ്റ്റ്.

കെജ്‌രിവാളിനെതിരായ ജെയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസില്‍ 23-ന് വിധി പറയും

ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആപ് നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ 23-ന് വിധി പറയും. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ 21 സെഞ്ച്വറി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ജയ്റ്റ്‌ലിയും കുടുംബവും അനധികൃതമായി ധനസമ്പാദനം നടത്തിയെന്നാണ് ആരോപണം.