തെരഞ്ഞെടുപ്പിന് 26 ലക്ഷം കുപ്പി മഷി

Web Desk

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിരലില്‍ തൊടുന്ന മഷിക്ക് ഇക്കുറി ചെലവ് 33 കോടി രൂപ. ഇത്രയും രൂപയുടെ 26 ലക്ഷം കുപ്പി മഷിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓര്‍ഡര്‍ നല്‍കി. 2014ലെ തിരഞ്ഞെടുപ്പില്‍ 21.5 ലക്ഷം കുപ്പിയായിരുന്നു. ഓരോ കുപ്പിയിലും 10 മില്ലിലീറ്റര്‍ മഷിയാണുള്ളത്. 1962 മുതല്‍ കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡാണ് മായ്ക്കാനാകാത്ത മഷി ഉണ്ടാക്കി നല്‍കുന്നത്. ഏപ്രില്‍ 11ന് ആരംഭിച്ച് മേയ് 19ന് അവസാനിക്കുന്ന ഏഴു ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്ത് […]

അത്യാധുനിക സംവിധാനങ്ങളോടെയുള്ള ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും

ന്യൂഡല്‍ഹി: അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും. സിയാച്ചിന്‍ ലഡാക്ക് പോലുള്ള ഉയര്‍ന്ന മേഖലകളിലെ സൈനിക വിന്യാസം കണക്കിലെടുത്താണ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നത്. അമേരിക്കന്‍ കമ്പനിയായ ബോയിങ്ങാണ് ഇന്ത്യയ്ക്കു വേണ്ടി ഹെലിക്കോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യ വാങ്ങുന്ന 15 ചിനൂക്കുകളില്‍ ആദ്യ നാലെണ്ണമാണ് ഇന്ന് വ്യോമസേനയുടെ ഭാഗമാകുന്നത്. ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് 10,000 കോടി രൂപയുടെ കരാറാണ് ബോയിങ്ങുമായി ഇന്ത്യയ്ക്കുള്ളത്. ഉയര്‍ന്ന ഭാരവാഹക ശേഷിയുള്ള സി.എച്ച്.47 എഫ് (1) വിഭാഗത്തില്‍പ്പെട്ട ചിനൂക്കിന്റെ ഏറ്റവും […]

നടി ജയപ്രദയും ബി.ജെ.പിയിലേക്ക്; യുപിയില്‍ സ്ഥാനാര്‍ത്ഥിയാകും

ലക്നൗ: പ്രശസ്ത നടി ജയപ്രദയും ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നും ജയപ്രദ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ഉത്തര്‍പ്രദേശിലാകും മത്സരിക്കുകയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരിക്കെ രണ്ടുതവണ വിജയിച്ച ഉത്തര്‍പ്രദേശിലെ രാംപുരില്‍നിന്നായിരിക്കും ജയപ്രദ മത്സരിക്കുകയെന്നാണ് വിവരം. നിലവില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ രാംപുരില്‍ ഡോ.നേപാല്‍ സിങാണ് എം.പി. ഇത്തവണ നേപാല്‍ സിങിന് പകരം സിനിമാതാരവും മുന്‍ എം.പി.യുമായ ജയപ്രദയെ മത്സരത്തിനിറക്കി മണ്ഡലം നിലനിര്‍ത്താമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. […]

ജെറ്റ് എയര്‍വേസ് ബോര്‍ഡില്‍ നിന്നും നരേഷ് ഗോയലും ഭാര്യയും പുറത്ത് പോയേക്കും

മുംബൈ: ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കമ്പനിയുടെ ബോര്‍ഡില്‍ നിന്നും രാജിവച്ചേക്കുമെന്ന് സൂചന. എന്നാല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് വിജയ് ഡ്യൂബേ ബോര്‍ഡില്‍ തുടരുമെന്നാണ് ഇക്കണോമിക്‌സ് ടൈംസ് അടക്കമുളള ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 25 വര്‍ഷമായി വ്യോമയാന രംഗത്ത് സജീവമായ ജെറ്റ് എയര്‍വേസ് 1993 ലാണ് നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് ആരംഭിച്ചത്. ഗോയല്‍ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്ത് പോകാന്‍ ആലോചിക്കുന്നതായി ഈ മാസം ആദ്യം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. […]

ജെ ഡി എസ് സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തടസ്സം സൃഷ്ടിക്കുന്നു: കുമാരസ്വാമി

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തടസം സൃഷ്ടിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.ചില കോണ്‍ഗ്രസ് നേതാക്കള്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. അതുപോലെ തിരിച്ച് ചെയ്യാന്‍ ജെ.ഡി.എസ് പ്രവര്‍ത്തകരെ അനുവദിക്കില്ല. രാജ്യമാണ് പ്രധാനം. സഖ്യ കക്ഷിയായ കോണ്‍ഗ്രസ് ജെ.ഡി.എസ് സ്ഥാനാര്‍ഥികളെ പിറകോട്ട് വലിച്ചാലും അവര്‍ക്ക് അനുവദിച്ച 20 സീറ്റുകളിലും തങ്ങളുടെ പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യില്ല. കുമാര സ്വാമി മാണ്ഡ്യയില്‍ പറഞ്ഞു . വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ചിലരുടെ പ്രവര്‍ത്തനങ്ങളെന്നും […]

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തോക്കുമായെത്തിയ യുവാവിനെ പിടികൂടി

ന്യൂഡല്‍ഹി : തോക്കുമായി ഡല്‍ഹി മെട്രോ സ്റ്റേഷനിലെത്തിയ യുവാവിനെ പിടികൂടി. ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സി ആണ് പിടിയിലായത്. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ വച്ച്‌ സ്‌കാനറിലൂടെ ബാഗ് കടത്തിവിട്ടപ്പോളാണ് തോക്കുണ്ടെന്ന വിവരം പുറത്തായത്. തുടര്‍ന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെത്തി വിശാലിനെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിന് കൈമാറി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പാക്കിസ്ഥാന്‍ ദീപാവലി ആഘോഷിക്കും; വിവാദ പരാമര്‍ശവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പാക്കിസ്ഥാന്‍ ദീപാവലി ആഘോഷിക്കുമെന്ന വിവാദ പരാമര്‍ശവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.മെയ് 23ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തുമ്പോള്‍ കോണ്‍ഗ്രസ് എങ്ങാനും ജയിക്കുകയാണെങ്കില്‍ പാക്കിസ്ഥാന്‍ ദീപാവലി ആഘോഷിക്കുമെന്നും, കാരണം കോണ്‍ഗ്രസ്സിന് ശത്രു രാജ്യത്തിനോടാണല്ലോ കൂറെന്നും വിജയ് രൂപാണി പറയുന്നു. ഗുജറാത്തിലെ മെഹ്‌സാനയില്‍ ബി.ജെ.പി. വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ ബാലാകോട്ട് വ്യോമാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയ്‌ക്കെതിരെയും രൂപാനി രൂക്ഷ വിമര്‍ശം ഉന്നയിച്ചു.

ബാര്‍ നര്‍ത്തകികള്‍ക്ക് നോട്ടുകള്‍ വിതറി; പണം അനാഥാലയത്തിന് നല്‍കാന്‍ മുംബൈ കോടതി ഉത്തരവ്

മുംബൈ: ബാര്‍ നര്‍ത്തകികള്‍ക്ക് നേരെ നോട്ടുകള്‍ വിതറിയ 47 പേര്‍ക്ക് വ്യത്യസ്തമായ വിധി പ്രഖ്യാപിച്ച് മുംബൈ കോടതി. അറസ്റ്റിലായ 47 പേരും ജാമ്യ തുകയായി നല്‍കേണ്ട 3000 രുപ അനാഥാലയത്തിന് നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്.ജാമ്യതുകയായി ലഭിക്കുന്ന പണം സാധാരണയായി സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നതാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് കോടതി അനാഥാലയത്തിലേക്ക് പണം നല്‍കാന്‍ വിധിച്ചത്. ശനിയാഴ്ച രാത്രിയില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് 47 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.47 പേരും ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. […]

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അമിത് ഷായേക്കാള്‍ പ്രാധാന്യം അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മക്കെന്ന്: രാം മാധവ്

ഗുവാഹട്ടി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായേക്കാള്‍ പ്രാധാന്യമുള്ളത് അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മക്കാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാം മാധവ്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ഹിമാന്ത മത്സരിക്കുന്നില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. അദ്ദേഹത്തിന് ആറ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുണ്ട്. മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത് ഹിമാന്തയാണ്. ദേശീയ ചുമതലയുള്ള അമിത് ഷായേക്കാള്‍ ജോലിഭാരം ഹിമാന്തക്കുണ്ടെന്നും രാം മാധവ് വ്യക്തമാക്കി. ഒരു സീറ്റിലേക്ക് ഹിമാന്തയെ ഒതുക്കുന്നത് ശരിയല്ല. […]

തമിഴ്‌നാട് മുഖ്യമന്ത്രി പദമാണ് ലക്ഷ്യമെന്ന് കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി പദമാണ് താന്‍ ലക്ഷ്യം വെക്കുന്നതെന്ന് കമല്‍ഹാസന്‍.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. തമിഴ്‌നാട്ടില്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടരാനാണ് തീരുമാനമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ദേശീയ രാഷ്ട്രീയ നിലപാട് ഉടന്‍ വ്യക്തമാക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോള്‍ തനിക്കുള്ളത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തന്റെ മുഖം തന്നെയാണ്. അതിനാല്‍ ഇപ്പോള്‍ മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍ […]

Page 2 of 1883 1 2 3 4 5 6 7 1,883