പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണ്: കാശി ജില്ലാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ കത്ത്

Web Desk

വാരണാസി:  എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി അഭിഭാഷകര്‍. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും, അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാശി ജില്ലാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചിട്ടുണ്ട്. പ്രിയങ്ക ക്രിസ്ത്യാനിയാണ് എന്നതിനോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാവിന്‍റെ ആരാധനാകേന്ദ്രം ക്രിസ്ത്യന്‍ പള്ളിയാണെന്നും കത്തിലുണ്ട്. അതേസമയം മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും സമാനമായ ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ മുസ്ലീമും അമ്മ ക്രിസ്ത്യാനിയുമാണ്. അങ്ങനെയുള്ളപ്പോള്‍ […]

വിജയ് സേതുപതിയും മകനും ഇടി കൂടുന്ന വീഡിയോ; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ചെന്നെെ: വിജയ് സേതുപതിയും മകന്‍ സൂര്യയും കാട്ടില്‍ വെച്ച്‌ ഇടി കൂടുന്നതിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്ദുബാദിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വെെറലായിരിക്കുന്നത്. പന്നയ്യാരും പത്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയും എസ്.യു. അരുണ്‍ കുമാറും ഒന്നിക്കുന്ന പുതിയ സിനിമയാണ് സിന്ദുബാദ്. അഞ്ജലിയാണ് നായിക. വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക.

മമതയ്ക്കു നിർണായക പിന്തുണയുമായി ന്യൂനപക്ഷങ്ങൾ ; പ്രീണനമെന്ന് ബിജെപി

ന്യൂഡല്‍ഹി: പുല്‍വാമയെ സംബന്ധിച്ച ചോദ്യത്തിന് പ്രതിരോധിച്ച് ബിജെപി. രാജ്യത്തിന്റെ വീരസൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചയെ ചോദ്യം ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആക്രമണം നടത്താന്‍ ഭീകരര്‍ തെരഞ്ഞെടുത്ത സമയത്തിലും മമത സംശയം ഉന്നയിച്ചു ഇവ ദേശീയതലത്തില്‍ പ്രതിപക്ഷത്തിന്റെ ആകെ ശബ്ദമായി പുറത്തുവന്നെങ്കിലും ബിജെപി അതിനെ പ്രതിരോധിച്ചത് മമതയുടെ ന്യൂനപക്ഷപ്രീണനം എന്ന മറുവാദവുമായാണ്. സംസ്ഥാനത്തെ ആകെ വോട്ടു വിഹിതത്തില്‍ 30% ആണ് ന്യൂനപക്ഷവിഭാഗക്കാര്‍. 16-18 സീറ്റുകളിലെ […]

മുംബൈ മേല്‍പ്പാലം തകര്‍ന്ന സംഭവം; നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് 6 പേര്‍ മരിച്ച സംഭവത്തില്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍. നാല്‍പ്പത്തിയെട്ടുകാരനായ നീരജ് കുമാര്‍ ദേശായി ആണ് പിടിയിലായത്. പാലം സഞ്ചാര യോഗ്യമാണെന്നും സുരക്ഷിതമാണെന്നും ഇയാളാണ് സാക്ഷ്യപ്പെടുത്തിയത്. Mumbai bridge collapse: Neeraj Desai, auditor who had conducted the audit of the bridge produced in Mumbai’s Esplanade Court. pic.twitter.com/0pVWk5TLB4 — ANI (@ANI) March 19, 2019 പ്രൊഫസര്‍ ഡിഡി ദേശായീസ് […]

രക്തസാക്ഷിത്വം വരിച്ച ജവാന്‍മാരെ ഒരിക്കലും മറക്കില്ലെന്ന് അജിത് ദോവല്‍

ഗുരുഗ്രാം: പുല്‍വാമയില്‍ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചത് ഒരിക്കലും മറക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. നിലവിലെ രാഷ്ട്രീയ നേതൃത്വത്തിനു ഭീകരാക്രമണങ്ങളോടു കാര്യക്ഷമമായി പ്രതികരിക്കാന്‍ ശേഷിയുണ്ടെന്നും ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും രാജ്യം അവരെ ഒരിക്കലും മറക്കില്ലെന്നും ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ദോവല്‍ വ്യക്തമാക്കി. ഭീകരാക്രമണങ്ങളെ നേരിടുന്നതിന് ഇന്ത്യക്കു കരുത്തുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും, ദോവല്‍ കൂട്ടിച്ചേര്‍ത്തു.

ഗോവയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനജി: നാളെ ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ്. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്ത ഗോവ ഗവര്‍ണര്‍, ബിജെപിയുടെ ഏജന്റായി മാറിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പതിനാല് എം.എല്‍.എമാരുള്ള കോണ്‍ഗ്രസാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഈ സാഹചര്യത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവും എം.എല്‍.എമാരും ഗവര്‍ണറുടെ അടുത്ത് നേരിട്ട് പോയി […]

യു.പി രാജ്യത്തിന് തന്നെ മാതൃക; രണ്ട് വര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ല; യോഗി ആദിത്യനാഥ്

ലഖ്‌നൗ: തന്റെ സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിന്റെ പ്രതിച്ഛായ തന്നെ മാറ്റിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി രാജ്യത്തിന് തന്നെ മാതൃകയാണ്. രണ്ട് വര്‍ഷത്തിനിടെ യു.പിയില്‍ ഒരു വര്‍ഗീയ കലാപം പോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തെ നേട്ടങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് യോഗി ഇക്കാര്യം പറഞ്ഞത്. 2012ല്‍ യു.പിയിലുണ്ടായത് 227 വര്‍ഗീയ കലാപങ്ങളാണ്. 2013ല്‍ 247, 2014ല്‍ 242, 2015ല്‍ 219, 2016ല്‍ 100 വര്‍ഗീയ കലാപങ്ങളുണ്ടായെന്നും യോഗി പറഞ്ഞു. എസ്.പി. ബി.എസ്.പി ഭരണകാലത്ത് സംസ്ഥാനം മാഫിയകളുടെ കൈകളിലായിരുന്നു. അതിലൂടെ […]

കടം കൊടുത്ത പണം തിരികെ കിട്ടാത്തതില്‍ പ്രതികാരം; ബന്ധുവിന്റെ മകനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി;പ്രതി അറസ്റ്റില്‍

കന്യാകുമാരി: കന്യാകുമാരിയില്‍ കുട്ടിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ആരോഗ്യപുരം സ്വദേശി റെയ്‌ന(4) യാണ് കൊല്ലപ്പെട്ടത്. ആരോഗ്യ കെവിന്‍രാജ് സഹായ സിന്ധുജ ദമ്പതികളുടെ മകനാണ് റെയ്ന്‍. സംഭവത്തില്‍ ബന്ധുവും നാട്ടുകാരനുമായ അന്തോണിസ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിലെ കാരണം പോലീസ് പറയുന്നത്ആരോഗ്യ കെവിന്‍രാജ് ബന്ധുവായ അന്തോണിസ്വാമിയില്‍ നിന്നു അരലക്ഷം രൂപ കടം വാങ്ങിയിരുന്നു. തുക മടക്കി ചോദിച്ചത്  […]

ത്രിപുര ബിജെപി വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലേക്ക്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന

അഗര്‍ത്തല: ത്രിപുരയിലെ ബിജെപി വൈസ് പ്രസിഡന്റ് സുബല്‍ ഭൗമിക് കോണ്‍ഗ്രസിലേക്ക്. ബിജെപിയില്‍ നിന്ന് പടിയിറങ്ങി കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റുകയാണെന്ന് അറിയിച്ചു. പശ്ചിമ ത്രിപുരയില്‍നിന്ന് ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭൗമിക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ത്രിപുര പിസിസി പ്രസിഡന്റ് പ്രത്യോത് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ രാത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഭൗമികിന്റെ കോണ്‍ഗ്രസ് പ്രവേശന തീരുമാനം. ഞാന്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരുകയാണ്. നാളെ രാഹുല്‍ ഗാന്ധി എന്റെ കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കും  ഭൗമിക് പറഞ്ഞു. ത്രിപുരയിലെ ഖുമുല്‍വുങിലെ ഖുംപായ് അകാദമിയില്‍ മാര്‍ച്ച് […]

കോണ്‍ഗ്രസ് എഎപി സഖ്യസാധ്യത അഭിപ്രായ ഭിന്നത രൂക്ഷം; പിന്തുണച്ച് ശരത് പവാര്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപി സഖ്യസാധ്യതകള്‍ക്ക് ഊര്‍ജം പകര്‍ന്ന് എന്‍സിപി നേതാവ് ശരത് പവാറിന്റെ ഇടപെടല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവരുമായി ശരത് പവാര്‍ കൂടിക്കാഴ്ച നടത്തി. ഇതിനെ തുടര്‍ന്നു ഡല്‍ഹി പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് പ്രവര്‍ത്തകരുമായി വീട്ടില്‍ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യമുണ്ടാക്കരുതെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. സഖ്യമുണ്ടാക്കിയാല്‍ അത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കാണിച്ച് […]

Page 3 of 1870 1 2 3 4 5 6 7 8 1,870