ബിജെപിയെ ജയിപ്പിക്കണം; കലക്ടറുടെ വാട്ട്‌സ്ആപ്പ് നിര്‍ദ്ദേശം വിവാദം

Web Desk

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുളള കളക്ടറുടെ വാട്‌സ്ആപ്പ് ചാറ്റ് വിവാദമാകുന്നു. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മേലുദ്യോഗസ്ഥ നല്‍കിയ സന്ദേശമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. കളക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടര്‍ പൂജ തിവാരിക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് വൈറലായിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ജയ്ത്പുര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ ധുര്‍വേ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ തമ്മില്‍ ആശയവിനിമയം നടന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കണമെന്ന് […]

റഫാല്‍; വിമാനങ്ങളുടെ വിലകൂടാന്‍ കാരണം മോദിയുടെ പിടിവാശി, ഹിന്ദു ദിനപ്പത്രത്തിന്റെ വെളിപ്പെടുത്തല്‍ പുറത്ത്

ന്യൂഡല്‍ഹി: പറഞ്ഞുറപ്പിച്ചതിലും കുറഞ്ഞ എണ്ണം വാങ്ങിയതിനാലാണു റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കു വില കൂടിയതെന്നു വെളിപ്പെടുത്തല്‍. ഹിന്ദു ദിനപ്പത്രമാണ് കണക്കുകള്‍ സഹിതം ഇക്കാര്യം വിശദീകരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നേരിട്ടുപോയി നടത്തിയ ഇടപാടില്‍ വിമാനങ്ങള്‍ 36 ആയി കുറച്ചു. ഇതാണ് വിമാനവിലയില്‍ 41.42 ശതമാനം വര്‍ധനയുണ്ടാക്കിയത്. ഇന്ത്യയ്ക്ക് അനുയോജ്യമായ മാറ്റം (ഇന്ത്യ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റ് -ഐഎസ്ഇ) വരുത്തി 13 വിമാനങ്ങള്‍ നല്‍കാമെന്നും […]

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് പൊലീസ് 70 ലക്ഷം രൂപ ധനസഹായം നല്‍കി

ലക്‌നൗ: ബുലന്ദ്ഷഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് പൊലീസ് 70 ലക്ഷം രൂപ ധനസഹായം നല്‍കി. സൈന സ്റ്റേഷന്‍ പൊലീസ് ഓഫീസറായ സുബോധ് കുമാര്‍ സിംഗാണ് ആള്‍ക്കൂട്ട ആക്രമണത്തിനിടെ വെടിയേറ്റ് മരിച്ചത്. സുബോധ് കുമാര്‍ സിംഗിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതു മുതല്‍ തങ്ങളാല്‍ കഴിയുന്ന വിധം എന്തെങ്കിലും സഹായം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. ഇതിനറെ ഭാഗമായാണ് കുടുംബത്തിന് ധനസഹായം നല്‍കിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. സുബോധ് കുമാറിന്റെ കുടുംബത്തിന് […]

മമത ബാനര്‍ജി സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ ഐക്യ ഇന്ത്യ റാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജി സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ ഐക്യ ഇന്ത്യ റാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചു. ബിജെപി ഇതര പാര്‍ട്ടികളെയെല്ലാം റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പങ്കെടുക്കും. അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍, എച്ച്.ഡി.ദേവഗൗഡ, എച്ച്.ഡി.കുമാരസ്വാമി, എം.കെ.സ്റ്റാലിന്‍ തുടങ്ങിയവര്‍ റാലിക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ബിജെപി നേതാക്കളായ യശ്വവന്ദ് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും പങ്കെടുത്തേക്കും. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ […]

രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ എംഎല്‍എമാരെ കൂടെനിര്‍ത്തി കോണ്‍ഗ്രസ്; നിയമസഭാകക്ഷി യോഗത്തിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് നാല് വിമതര്‍ വിട്ടു നിന്നു. 75 എം എല്‍ എമാരാണ് നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്തത്. നിയമസഭാകക്ഷി യോഗത്തിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റി. ബിഡതിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേയക്കാണ് എംഎല്‍എമാരെ മാറ്റിയത്. അതേസമയം യോഗത്തില്‍ നിന്ന് വിട്ടു നിന്ന നാല് വിമതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിശദീകരണം ലഭിച്ചശേഷമായിരിക്കും തുടര്‍നടപടികള്‍. സ്പീക്കറടക്കം 76എംഎല്‍എമാരെ ഒപ്പം നിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. […]

ജെഡിയുവിന് മുന്നില്‍ ബിജെപി കീഴടങ്ങുന്നുവെന്ന് ആരോപിച്ച് ബിജെപി മുന്‍ എംപി പാര്‍ട്ടി വിട്ടു

പട്‌ന: ബിഹാറില്‍ നിന്നുള്ള മുന്‍ എംപി ഉദയ് സിങ് ബിജെപിയില്‍ നിന്ന് രാജിവെച്ചു.നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവിനു മുന്നില്‍ ബിജെപി കീഴടങ്ങുന്നുവെന്ന് ആരോപിച്ചാണ് ഉദയ് സിങ്ങിന്റെ രാജിപ്രഖ്യാപനം. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജനസമ്മതി അതിവേഗം കുറയുകയാണ്. നിതീഷിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപി എത്തിനില്‍ക്കുന്നത് സിങ് ആരോപിച്ചു. നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതിനെയും ഉദയ് സിങ് വിമര്‍ശിച്ചു. ജനപ്രീതിയിലുണ്ടായ വര്‍ധനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച ഉദയ് സിങ്, […]

മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എത്രഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക. സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം, വിന്യസിക്കാന്‍ സാധിക്കാവുന്ന പരമാവധി പ്രദേശങ്ങള്‍, വോട്ടിങ് മെഷീനുകള്‍ എന്നിവയുടെ കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതിനായുള്ള ആലോചനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവയിലെല്ലാം ഏകദേശ ധാരണ ഉണ്ടായാല്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ലോക്‌സഭാ […]

രാമക്ഷേത്രം 2025ല്‍ മതി;നിലപാട് മയപ്പെടുത്തി ആര്‍.എസ്.എസ്.

ലക്‌നൗ:രാമക്ഷേത്ര നിര്‍മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്‍.എസ്.എസ്. രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സമ്മര്‍ദത്തിലാക്കുന്ന നടപടികള്‍ ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഉത്തര്‍പ്രദേശില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ് രംഗത്തുവന്നു.ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജില്‍ കുംഭമേളയോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി […]

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂടുമെന്ന് പ്രവചനം; ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്‌ റിപ്പോര്‍ട്ട് പുറത്ത്

ദില്ലി: ആഗോളസാഹചര്യം അനുകൂലമായാല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂടുമെന്ന് പ്രവചനം. 2019 20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളരുമെന്നാണ് യുഎസ് റേറ്റിംഗ് സ്ഥാപനമായ ഫിച്ചിന്റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ പ്രവചനം. എല്ലാ മേഖലകളിലും ഒരുപോലെ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.201718 വര്‍ഷം 6.7 ശതമാനമായിരുന്നു വളര്‍ച്ച. നടപ്പുവര്‍ഷം അത് 7.2 ല്‍ എത്തുമെന്നും ഇന്ത്യ റേറ്റിംഗ്‌സ് അഭിപ്രായപ്പെടുന്നു. മൊത്തവില, റീട്ടെയ്ല്‍ പണപ്പെരുപ്പം നല്‍കുന്ന സമ്മര്‍ദ്ദം കുറഞ്ഞ നിലയില്‍ […]

പൊലീസുകാരുടെ മീശ പരിപാലനത്തിനുള്ള അലവന്‍സ് വര്‍ധിപ്പിച്ചു

യുപിയില്‍ സ്‌പെഷ്യല്‍ ആംഡ് പോലീസ് സേനയിലെ മീശക്കാര്‍ക്ക് കൊമ്പന്‍ മീശ പരിപാലിക്കുന്നതിനുള്ള തുക 400% വര്‍ധിപ്പിച്ചു. എഡിജി ബിനോദ് കുമാര്‍ സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്താകെ 33 സ്‌പെഷ്യല്‍ ആംഡ് ബറ്റാലിയനുകളാണുള്ളത്.

Page 4 of 1707 1 2 3 4 5 6 7 8 9 1,707