മധ്യപ്രദേശില്‍ ആറാം ക്ലാസുകാരിയെ സഹോദരന്‍മാരും അമ്മാവനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് വഴിയില്‍ തള്ളി

Web Desk

സാഗര്‍: മധ്യപ്രദേശിലെ സാഗറില്‍ ദളിത് പെണ്‍കുട്ടിയെ സഹോദരന്‍മാരും അമ്മാവനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം തലയറുത്ത് വഴിയില്‍ തള്ളി. സഹോദരന്‍മാരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. സ്‌കൂള്‍ വിട്ടശേഷം ആറാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിയുമായ പൊലീസിനെ സമീപിക്കുകയായിരുന്നു. അടുത്ത ദിവസം സമീപത്തെ പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഛോട്ടെ പട്ടേലിന് സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തി.പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാളും ഭാര്യയും ശ്രമിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ സംഭവം പുറത്താവുകയായിരുന്നു.

വഴിയില്‍ കിടന്നുകിട്ടിയ പത്തുലക്ഷം രൂപ ഉടമയ്ക്കു നല്‍കി മാതൃകയായി സെയില്‍സ്മാന്‍; നല്ലമനസ്സിന് പ്രതിഫലം രണ്ട് ലക്ഷം രൂപ

ഗാന്ധിനഗര്‍: വഴിയില്‍ കിടന്നുകിട്ടിയ പത്തുലക്ഷം രൂപ ഉടമയ്ക്കു തിരികെ നല്‍കി സെയില്‍സ്മാന്‍ മാതൃകയായി. പണം ഉടമയെ തിരിച്ചേല്‍പിക്കാന്‍ കാണിച്ച നല്ലമനസ്സിന് സെയില്‍സ്മാന് രണ്ട് ലക്ഷം രൂപ പ്രതിഫലവും ലഭിച്ചു. ഗുജറാത്തിലെ സൂറത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഉമ്ര മേഖലയിലെ സാരി വില്‍പനശാലയിലെ സെയില്‍സ്മാനായ ദിലീപ് പോഡ്ഡറിനാണ് വഴിയരികില്‍ കിടന്ന് പത്തുലക്ഷം രൂപ ലഭിച്ചത്. ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് മടങ്ങുമ്പോള്‍ വഴിയരികില്‍ ഒരു ബാഗ് കിടക്കുന്നത് ദിലീപ് കണ്ടു. എടുത്ത് തുറന്നു നോക്കിയപ്പോള്‍ രണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍. പത്തു […]

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസിനു ദോഷം ചെയ്യുമെന്ന് പിസിസി അധ്യക്ഷ ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി കൂട്ടുകൂടുന്നതിനെ എതിര്‍ത്ത് ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ കൂട്ടുകെട്ട് കോണ്‍ഗ്രസിനു ദോഷം ചെയ്യുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സഖ്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമാകാമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിര്‍ദേശം കോണ്‍ഗ്രസ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഡല്‍ഹി ഘടകത്തിന്റെ എതിര്‍പ്പാണ് ഇതിനു കാരണമെന്ന് രാഹുല്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ പുല്‍വാമ […]

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി സഖ്യസാധ്യതകള്‍ ആലോചിക്കുന്നതായി പിസി ചാക്കോ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യസാധ്യതകള്‍ ആലോചിക്കുന്നതായി പിസി ചാക്കോ. ബിജെപിയെ തോല്‍പ്പിക്കുവാന്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് ആഗ്രഹമുണ്ടെന്നും പി സി ചാക്കോ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയെന്നും അദ്ദേഹം അറിയിച്ചു.

മോദിയുടെ ചൗകിദാര്‍ ക്യാമ്പെയിനെ നേരിടാന്‍ ബെര്‍ജോഗാര്‍ ക്യാമ്പെയിനുമായി ഹാര്‍ദിക്

ഗാന്ധിനഗര്‍: ജാംനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുക്കി പാട്ടിദാര്‍ നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍. ബിജെപികോണ്‍ഗ്രസ് പ്രചാരണയുദ്ധം കടുത്തതോടെ പുതിയൊരു അടവുമായിട്ടാണ് പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. ചൗകിദാര്‍ ക്യാമ്പെയിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ അതിനെ നേരിടാന്‍ ബെര്‍ജോഗാര്‍ ക്യാമ്പെയിനുമായി രംഗത്തെത്തിയിരിക്കുകയാണ് പട്ടേല്‍. ഞാനും കാവല്‍ക്കാരനാണ് എന്ന പേരില്‍ മോദി ആരംഭിച്ച ക്യാമ്പെയിനെതിരെ തൊഴില്‍രഹിതന്‍ എന്നര്‍ത്ഥം വരുന്ന ബെര്‍ജോഗാര്‍ ആണ് പട്ടേലിന്റെ ആയുധം. അതേസമയം മോദിയുടെ ചൗകിദാര്‍ ക്യാമ്പെയിനിന് വന്‍ സ്വീകര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. തരംഗമായി മാറിയ […]

വടകരയില്‍ മുല്ലപ്പള്ളി അല്ലെങ്കില്‍ പ്രവീണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് അണികള്‍; മത്സരിക്കാനില്ലെന്ന് ബിന്ദുകൃഷണയും സുധീരനും

ന്യൂഡല്‍ഹി: വടകരയില്‍ മുല്ലപ്പള്ളിയെയോ പ്രവീണ്‍ കുമാറിനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിന് സന്ദേശമയച്ചു. ബിന്ദു കൃഷ്ണ അടക്കമുള്ളവരെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആവശ്യം ഉയരുന്നത്. വയനാട്ടില്‍ ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അതേസമയം വടകര കീറാമുട്ടിയായി ഇപ്പോഴും നിലനില്‍ക്കുകയാണ്. വടകരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി ജയരാജനായതിനാല്‍, കരുത്തനായ പ്രതിയോഗിയെ മല്‍സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസിക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. […]

പാകിസ്താന്‍ വ്യോമപാതയില്‍ നിരോധനം; എയര്‍ഇന്ത്യയ്ക്ക് 60 കോടിയിലധികം രൂപ നഷ്ടം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന നടത്തിയ ബാലാക്കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് വ്യോമപാതയിലൂടെയുള്ള സര്‍വീസുകള്‍ നിരോധിച്ച എയര്‍ ഇന്ത്യക്ക് നഷ്ടമായത് കോടികള്‍. ഫെബ്രുവരി 27 നാണ് പാകിസ്താന്‍ വ്യോമപാതയില്‍ ഇന്ത്യക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എയര്‍ഇന്ത്യ ഗുജറാത്ത് തീരം വഴി അറബികടല്‍ മറികടന്നാണ് യൂറോപ്പ്‌നോര്‍ത്ത് അമേരിക്കന്‍ സര്‍വീസുകള്‍ നടത്തിയിരുന്നത്. ഇതുമൂലം മാര്‍ച്ച് 16 വരെ 60 കോടിയിലധികം രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്ക് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.പാക് വ്യോമപാത നിരോധനം യു.എസിലേക്കുള്ള സര്‍വീസുകളെയാണ് കൂടുതല്‍ ബാധിച്ചത്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്, […]

രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം; ലക്ഷ്യം കൂടുതല്‍ സീറ്റുകള്‍

ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നാണ് ആവശ്യമുയരുന്നത്. കര്‍ണാടകം കൂടാതെ തമിഴ്‌നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍നിന്ന് രാഹുല്‍ ഗാന്ധിക്കായി ഉയര്‍ത്തിക്കാട്ടുന്നത്. കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയിട്ടുണ്ട്. ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, […]

പി എം നരേന്ദ്രമോദി;അമിത് ഷാ ആയി മനോജ് ജോഷി

മുബൈ:പ്രധാനമന്ത്രിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം പി.എം നരേന്ദ്രമോദി എപ്രില്‍ 12 ന് റിലീസ് ചെയ്യും.  വിവേക് ഒബ്രോയ് നരേന്ദ്ര മോദിയായ് അഭിനയിക്കുന്ന ചിത്രം ഓമങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. അമിത് ഷാ ആയി വേഷമിടുന്ന മനോജ് ജോഷിയുടെ സ്റ്റില്‍ ആണ് പുറത്തുവിട്ടത്. രൂപ സാദൃശ്യം ഏറെ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളുടെ സംവിധായകനാണ് ഒമങ്. ജനുവരി രണ്ടാംവാരത്തോടെ ചിത്രീകരണം ആരംഭിച്ചു. ജനുവരി […]

ഗാന്ധികുടുംബത്തിന് ഓരോ തെരഞ്ഞെടുപ്പും പിക്‌നിക് പോലെ; തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകും: പരിഹാസവുമായി ബിജെപി

ലഖ്‌നൗ: ഓരോ തെരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് പിക്‌നിക് പോലെയാണെന്ന് ബിജെപിയുടെ പരിഹാസം. വിനോദയാത്രകള്‍ പോലെ പ്രചാരണറാലികള്‍ നടത്തി തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലെ അംഗങ്ങളെന്നും ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മ അഭിപ്രായപ്പെട്ടു. ഗാന്ധികുടുംബത്തിന് ഓരോ തെരഞ്ഞെടുപ്പും പിക്‌നിക് പോലെയാണ്. അവര്‍ വരുന്നു സ്ഥലങ്ങള്‍ കാണുന്നു, ജനങ്ങളോട് വാചാടോപം നടത്തുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ ഇറ്റലിയിലേക്കോ പോകുന്നെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു. പ്രിയങ്ക ഗാന്ധി വദ്രയുടെ ഗംഗാ യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു ദിനേശ് ശര്‍മ്മയുടെ പരാമര്‍ശം. […]

Page 5 of 1870 1 2 3 4 5 6 7 8 9 10 1,870