കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമെന്നു മന്ത്രി; അഴിമതിക്കേസില്‍ സായ് ഡയറക്ടര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

Web Desk

ന്യൂഡല്‍ഹി:അഴിമതിക്കേസില്‍ സായ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഡയറക്ടര്‍ എസ്.കെ. ശര്‍മ അടക്കം ആറുപേരെ സിബിഐ അറസ്റ്റ് ചെയ്തു. ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ഹരീന്ദര്‍ പ്രസാദ്, സൂപ്പര്‍വൈസര്‍ ലളിത് ജോളി, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വി.കെ. ശര്‍മ, കരാറുകാരന്‍ മന്‍ദീപ് അഹൂജ, സഹായി യൂനസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സായ് ആസ്ഥാനത്ത് സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.19 ലക്ഷത്തിന്റെ ബില്‍ മൂന്ന് ശതമാനം കൈക്കൂലി വാങ്ങി മാറ്റി നല്‍കാനുള്ള നീക്കത്തെ തുടര്‍ന്നാണ് അറസ്റ്റ്. വൈകിട്ട് അഞ്ചോടെ ജവഹര്‍ലാല്‍ നെഹ്‌റു […]

ഭാര്യയ്ക്ക് സെല്‍ഫി ആസക്തി; ബന്ധം വേര്‍പ്പെടുത്തണമെന്ന് ഭര്‍ത്താവ് കോടതിയില്‍; തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്ന് ഭാര്യ

ഭോപ്പാല്‍: ഭാര്യയുടെ സെല്‍ഫി ഭ്രാന്തിനെതിരെ ഭര്‍ത്താവ് കോടതിയില്‍. ഉണര്‍ന്നിരിക്കുന്ന സമയമൊക്കെയും ഭാര്യ സ്മാര്‍ട്ട് ഫോണില്‍ സെല്‍ഫിയെടുക്കലാണെന്നും തനിക്കൊപ്പം ചെലവിടാന്‍ ഭാര്യയ്ക്ക് സമയമില്ലെന്നുമാണ് ഭര്‍ത്താവിന്റെ പരാതി. ബന്ധം വേര്‍പ്പെടുത്തണമെന്നാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിന്റെ ആവശ്യം. എന്നാല്‍ തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. വീട്ടുകാരുമായി പോലും സംസാരിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാറില്ലെന്നും ഭാര്യ കോടതിയില്‍ ആരോപിച്ചു. അതേ സമയം വിവാഹം കഴിഞ്ഞതു മുതല്‍ ഇരുപത്തിനാല് മണിക്കൂറും ഫോണില്‍ തന്നെയാണ് ഭാര്യ സമയം ചെലവഴിക്കുന്നതെന്നാണ് […]

അജിത് ഡോവലിന്റെ മകന്റെ കമ്പനിയുടെ പേരില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപയുടെ വിദേശനിക്ഷേപം; നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളില്‍ കേമെന്‍ ദ്വീപില്‍ രൂപവത്കരിച്ച കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപയുടെ വിദേശനിക്ഷേപമുണ്ടായെന്ന് ആരോപണം. ഡോവലിന്റെ മകന്‍ വിവേക് ഡയറക്ടറായ കമ്പനിക്കെതിരെ കോണ്‍ഗ്രസ് ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളില്‍ കേമെന്‍ ദ്വീപില്‍ രൂപവത്കരിച്ച കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ വിദേശനിക്ഷേപമായി വന്ന അത്രയും തുക ഒരു വര്‍ഷത്തിനുള്ളില്‍ […]

കാറില്‍ ബഹളമുണ്ടാക്കിയതിന് കാമുകിയുടെ മകനെ യുവാവ് സീറ്റിനിടയില്‍ കുടുക്കി കൊലപ്പെടുത്തി

ക്രോയ്‌ഡോണ്‍: കാറില്‍ ബഹളമുണ്ടാക്കിയ കാമുകിയുടെ മകനെ സീറ്റിനിടയില്‍ പെടുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആല്‍ഫി ലാമ്പ് എന്ന മൂന്നുവയസ്സുകാരനാണ് കാറിലെ സീറ്റിനിടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. സംഭവത്തില്‍ ആല്‍ഫിയുടെ അമ്മ ഇരുപത്തിമൂന്നുകാരി ആഡ്രിയാന്‍ ഹോവറിനെയും കാമുകന്‍ സ്റ്റീഫന്‍ വാട്ടേഴ്‌സണിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയോടും സുഹൃത്തുക്കളോടുമൊപ്പം അവധി ആഘോഷത്തിനിടെയായിരുന്നു സംഭവം. യാത്രയുടെ തുടക്കം മുതല്‍ തന്നെ കുഞ്ഞിനെക്കുറിച്ച് സ്റ്റീഫന്‍ അസ്വസ്ഥനായിരുന്നുവെന്ന് സഹയാത്രികര്‍ വിശദമാക്കി. കാറിനുള്ളില്‍ […]

അമ്മയുടെ മൃതദേഹം സംസ്‌കരിക്കാനായി പതിനേഴുകാരന്‍ സൈക്കിളില്‍ സഞ്ചരിച്ചത് കിലോമീറ്ററുകള്‍; താഴ്ന്ന ജാതിയായതുകൊണ്ട് ആരും സഹായിച്ചില്ലെന്ന് മകന്‍(വീഡിയോ)

അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് കിലോമീറ്ററോളം. ഒഡീഷയിലെ കര്‍പ്പബഹല്‍ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 17കാരനായ സരോജാണ് അമ്മയുടെ മൃതദേഹവുമായി കിലോമീറ്ററോളം നടന്ന് ശവസംസ്‌കാരം നടത്തിയത്. താഴ്ന്ന ജാതിയില്‍പ്പെട്ടവരായതിനാലാണ് ആരും സഹായിക്കാതിരുന്നതെന്ന് സരോജ് പറഞ്ഞു.

വിമാനത്തില്‍ പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരുപത് വര്‍ഷം കൊണ്ട് ആറ് മടങ്ങാകും

മുംബൈ: അടുത്ത 20 വര്‍ഷം കൊണ്ട് ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ആറ് മടങ്ങ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2040 ഓടെ ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ദ്ധിച്ച് 110 കോടിയില്‍ എത്തും. അന്താരാഷ്ട്ര വ്യോമയാന ഉച്ചകോടിയില്‍ പുറത്തിറക്കിയ ‘വിഷന്‍ 2040’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്.പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭമായ കെപിഎംജിയും വ്യവസായ സംഘടനയായ ഫിക്കിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2040 മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വാണിജ്യ വിമാനങ്ങളുടെ എണ്ണം 2,359 ആകുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നുണ്ട്. ഇക്കാലയളവില്‍ 190 മുതല്‍ 200 വരെ […]

ഫോക്‌സ് വാഗണിന് 171 കോടി പിഴ; 48 മണിക്കൂറിനകം 100 കോടി കെട്ടിവയ്ക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍

ദില്ലി: ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കാളായ വോക്‌സ് വാഗണോട് വെള്ളിയാഴ്ച വൈകുന്നേരത്തിനകം 100 കോടി രൂപ പിഴ അടക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനാണ് നടപടി. 100 കോടി രൂപ വെള്ളിയാഴ്ച വൈകുന്നേരത്തിനകം അടയ്ക്കണം. ഇല്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കമ്പനി കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടി വരുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം കൂട്ടാന്‍ വോക്‌സ് വാഗണ്‍ കാറുകള്‍ കാരണമായി എന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) […]

ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിതൈകള്‍; അതിശൈത്യം മൂലം ഒറ്റരാത്രികൊണ്ട് വാടിക്കരിഞ്ഞു

ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ അതിശൈത്യം മൂലം ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. അന്നേദിവസം രാത്രിയിലെ 170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യം അതിജീവിക്കാന്‍ പരുത്തിത്തൈക്കായില്ല. ഇതോടെ ചന്ദ്രനില്‍ മുളപൊട്ടിയ ‘ആദ്യ ജീവന്’ അന്ത്യമായി. ഭാവിയില്‍ അന്യഗ്രഹങ്ങളില്‍ തന്നെ ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ചന്ദ്രനില്‍ സസ്യങ്ങള്‍ മുളപ്പിക്കാനുള്ള പരീക്ഷണം നടത്തിയത്.മണ്ണുനിറച്ച ലോഹ പാത്രത്തിനുള്ളില്‍ പരുത്തിയുടേയും ഉരുളക്കിഴങ്ങിന്റേയും ക്രെസ് എന്ന പേരുള്ള ഒരിനം ചീരയുടേയും വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂല്‍ […]

ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി സുപ്രീംകോടതി

മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി സുപ്രീംകോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഭേദഗതി വരുത്തിയത് ഡാന്‍സ് ബാറുകളില്‍ സിസിടിവി നിര്‍ബന്ധമാക്കിയ ഉത്തരവ് കോടതി റദ്ദാക്കി. സിസി ടിവി നിര്‍ബന്ധമാക്കുന്ന നടപടി സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കാമുകിക്കൊപ്പമിരുന്ന എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥിയെ സദാചാരഗുണ്ടകള്‍ കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സദാചാര ഗുണ്ടകള്‍ കുത്തി മുറിവേല്‍പ്പിച്ച യുവാവ് മരിച്ചു. തിരുച്ചിറപ്പള്ളിയിലെ ആര്‍ കെ രാമകൃഷ്ണല്‍ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ തമിഴ്‌വണ്ണന്‍ (21) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചാണ് സംഘം യുവാവിനെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തിമിഴ് വണ്ണനും നഴ്‌സിങ് വിദ്യാര്‍ത്ഥിയായ യുവതിയുമായി തന്റെ കോളെജില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് എത്തി. ഇരുവരും ഒരുമിച്ച് ഇരുന്നത് കണ്ട നാലംഗ സംഘം സ്ഥലത്തെത്തി ഇവരോട് […]

Page 6 of 1707 1 2 3 4 5 6 7 8 9 10 11 1,707