ആര്‍ക്കാണ് ഒരു ചെയ്ഞ്ച്‌ ഇഷ്ടമല്ലാത്തത്?ധോത്തിയും കുര്‍ത്തിയും ധരിച്ചൊരു ക്രിക്കറ്റ് ലീഗ്; സംസ്‌കൃത ക്രിക്കറ്റ് ലീഗുമായി വാരണാസി

Web Desk

സംസ്ഥാനത്തെ നിരവധി സംസ്‌കൃത കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിദ്യാലയയുടെ 75ാം സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ അമ്പയറുടെയും കമന്റേറ്ററുമാരുടെയും വസ്ത്രധാരണം ചര്‍ച്ചാവിഷയമാകുകയായിരുന്നു.

പുല്‍വാമ ഭീകരാക്രമണം;ഇന്ത്യയ്ക്ക് സൂചന നല്‍കിയത് അഫ്ഗാനിസ്ഥാനെ ആക്രമിച്ച്;ഐഎസ്‌ഐയ്ക്കും പങ്കെന്ന് യുഎസ് വിദഗ്ധര്‍

ഫെബ്രുവരി 14നു വൈകിട്ട് മൂന്നോടെയാണ് ആക്രമണം നടന്നത്. ഇതിനും രണ്ടു ദിവസം മുന്‍പ് ജയ്‌ഷെ മുഹമ്മദ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഡിയോ പ്രചരിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നതായിരുന്നു അത്. സമാനമായ വിധത്തില്‍ കശ്മീരിലും സ്‌ഫോടനം നടത്തുമെന്നു വിഡിയോയില്‍ പറഞ്ഞിരുന്നതായി വിവിധ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മറക്കില്ല;ക്ഷമിക്കില്ല;കശ്മീരില്‍ സുരക്ഷ ശക്തമാക്കി സേന

ഭീകരര്‍ക്കായി പുല്‍വാമ അടക്കമുള്ളിടങ്ങളില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തി. ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ, എന്‍.ഐ.എ, എന്‍.എസ്.ജി സംഘവും കശ്മീരിലെത്തും.

30 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ഇറാഖിലേക്ക്

വിമാനജീവനക്കാരെയും തീര്‍ഥാടകരെയും ഇറാഖി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഷിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജാഫ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരു വിമാനം ഇറാഖില്‍ ഇറങ്ങുന്നുതെന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ്പുരോഹിത് പറഞ്ഞു.

പ്രണയത്തിന് വിലക്കുമായി എബിവിപി പ്രവര്‍ത്തകരും ബജ്‌റംഗദളും

ആഘോഷത്തിന്റെ പേരില്‍ മോശമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വോളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി നിയോഗിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടൊപ്പം മാളുകളിലും ഭക്ഷണശാലകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ ആവശ്യപ്പെട്ടിരുന്നു

റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്

സര്‍കലാശാലയിലെ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണം എന്ന് റിപ്പബ്ലിക് ചാനല്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു, ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതിനു പിന്നാലെ ക്യാമ്പസില്‍ അതിക്രമിച്ചു കയറി ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തു എന്നും ഇംത്യാസ് പറഞ്ഞു.

ചോദ്യ പേപ്പര്‍ ചോര്‍ച്ച ഇല്ലാതാക്കാന്‍ കര്‍ശന സുരക്ഷാ നടപടികളുമായി സി.ബി.എസ്.ഇ രംഗത്ത്

കഴിഞ്ഞ തവണ സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി സി.ബി.എസ്.ഇ ഇത്തവണ രംഗത്തെത്തിയത്. പരീക്ഷകേന്ദ്രങ്ങളില്‍ നിന്ന് വെബ്‌സ്ട്രീമിങ്, മൂല്യ നിര്‍ണയത്തിന്റെ പുരോഗതി അപ്‌ഡേറ്റ് ചെയ്യുന്നതിന് ടെട്ര എന്ന പേരില്‍ പുതിയ അപ്ലിക്കേഷന്‍ തുടങ്ങിയ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷ പേപ്പര്‍ കൈപ്പറ്റാന്‍ പരീക്ഷ കേന്ദ്രത്തിന്റെ സൂപ്രണ്ടിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളും കൈക്കൊണ്ടതായി സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാതി പറഞ്ഞു.

ജാതിയും മതവും ഇല്ലാത്ത മനുഷ്യത്വത്തിന്റെ സര്‍ട്ടിഫിക്കേറ്റ് സ്വന്തമാക്കി അഭിഭാഷക

ജാതിയും മതവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സ്‌നേഹ പാര്‍ത്തിബരാജ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ കഠിന പോരാട്ടത്തിനൊടുവിലാണ് തനിക്കീ അസുലഭ നേട്ടം കൊയ്യാന്‍ സാധിച്ചതെന്ന് സ്‌നേഹ പറഞ്ഞു. ജാതിയും മതവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന രാജ്യത്തെ തന്നെ ആദ്യ വ്യക്തിയാണ് ഈ അഭിഭാഷക

പ്രധാനമന്ത്രിയാകാന്‍ മോദിയേക്കാള്‍ യോഗ്യന്‍ അരവിന്ദ് കേജ്‌രിവാളെന്ന് ചന്ദ്രബാബു നായിഡു

പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളെ ഇനിയൊരിക്കലും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കരുതെന്ന് കേജ്രിവാള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ നിങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത് ഒരു പന്ത്രണ്ടാം ക്ലാസുകാരനെയാണെന്നും അദ്ദേഹത്തിന് എവിടെയെല്ലാമാണ് താന്‍ ഒപ്പിടുന്നതെന്ന് മനസിലാകില്ലെന്നുമായിരുന്നു കേജ്‌രിവാളിന്റെ പ്രസ്താവന.

അച്ഛന്റെ മൃതദേഹം സംസ്‌കരിക്കാതെ ഒരു മാസത്തോളം സൂക്ഷിച്ച് എഡിജിപി

മിശ്രയുടെ പിതാവ് മരിച്ചതായി സംസ്ഥാന ഫൊറന്‍സിക് വിഭാഗം മുന്‍ തലവന്‍ ഡോ. ഡി.കെ.സത്പതി സ്ഥിരീകരിച്ചു. മെഡിക്കല്‍ സയന്‍സിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മരിച്ചിരിക്കുകയാണ്. എന്നാല്‍ മിശ്രയും കുടുംബവും പിതാവ് സമാധിയിലാണെന്നാണു വിശ്വസിക്കുന്നത്. താന്‍ പരിശോധിച്ച സമയത്ത് ശരീരം അഴുകിയിരുന്നില്ല. എന്നാല്‍ നിലവിലെ സ്ഥിതി എന്താണെന്നു അറിയില്ലെന്നും സത്പതി പറഞ്ഞു. മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ് സത്പതി മൃതദേഹം പരിശോധിച്ചത്

Page 1 of 1731 2 3 4 5 6 173