കേരളത്തില്‍ പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണം ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം

Web Desk

കേരളത്തില്‍ രണ്ട് ദിവസത്തിനകം മഴ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ മേഘങ്ങള്‍ മഹാരാഷ്ട്രാ തീരത്തേക്ക് നീങ്ങിയതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഈ മാസം കേരളത്തില്‍ ലഭിച്ച മഴ 16 ശതമാനം കുറവായിരുന്നുവെന്നും കഴിഞ്ഞ രണ്ട് ദിവസം മഴ ലഭിച്ചതോടെ ഇത് മറികടക്കാന്‍ സാധിച്ചതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കേരള കൊങ്കണ്‍ തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇതേത്തുടര്‍ന്നുണ്ടായ തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യവും മഴയ്ക്ക് കാരണമായി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

കാലാവസ്ഥാ വ്യതിയാനം: രൂക്ഷമായ കടല്‍ക്ഷോഭത്തിന് കാരണമാകുമെന്ന് ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നതാണ് തിരമാലകള്‍ക്കും രൂക്ഷമായ കടല്‍ക്ഷോഭത്തിനും കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗ്രീന്‍ലാന്റിലെ മഞ്ഞുരുക്കത്തിന്റെ വേഗം ഭയപ്പെടുത്തുന്നതെന്ന് ഗവേഷകര്‍

കഴിഞ്ഞ വര്‍ഷം മാത്രം 270 ജിഗാ ടണ്‍ വെള്ളം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകി സമുദ്രത്തിലേക്കെത്തിയെന്നാണ് ഏകദേശ കണക്കുകള്‍.

രാജ്യത്ത് ഈ വര്‍ഷം ശരാശരി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം

രാജ്യത്ത് ഈ വര്‍ഷം ശരാശരി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. രാജ്യത്തെ പ്രധാന ഭാഗങ്ങളില്‍ സാധാരണരീതിയില്‍ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 തെക്ക് -പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദീര്‍ഘകാല ശരാശരിപ്രകാരം 96 ശതമാനമായിരിക്കും മഴയുടെ ലഭ്യത.

ജിദ്ദയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ്; ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശം

ജിദ്ദയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ് വീശി.ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊടിക്കാറ്റിന് ശമനമുണ്ടായെങ്കിലും ബുധനാഴ്ച വീണ്ടും ശക്തമായ പൊടിക്കാറ്റാണ് അടിച്ചുവീശിയത്. പൊതുസ്ഥലത്തെ നിര്‍മാണ ജോലികളെയും കച്ചവടത്തെയും കപ്പലുകളുടെ നീക്കങ്ങളെയും കാറ്റ് ബാധിച്ചു.

വേനല്‍ കടുത്തതോടെ നിര്‍ജലീകരണം മൂലമുള്ള മരണവും കൂടുന്നു

വേനല്‍ കടുത്തതോടെ നിര്‍ജലീകരണം മൂലമുള്ള മരണവും കൂടുന്നു. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ അഞ്ച് പേരാണ് നിര്‍ജലീകരണം മൂലം കുഴഞ്ഞ് വീണ് മരിച്ചത്. പകല്‍ സമയത്ത് തുറസായ സ്ഥലങ്ങളിലെ തൊഴില്‍ സമയം ക്രമീകരിച്ച് തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടവും ഉത്തരവിറക്കി.

ആഫ്രിക്കയും യെമനും നേരിടേണ്ടി വരിക കൊടുംപട്ടിണിയും വരള്‍ച്ചയുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

ആഫ്രിക്കയിലെ കിഴക്കന്‍ രാജ്യങ്ങളും യെമനും നേരിടുന്നത് കൊടും പട്ടിണിയും വരള്‍ച്ചയുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. നാല് രാജ്യങ്ങളിലെ 2 കോടി ആളുകളാണ് വരും ദിവസങ്ങളില്‍ പട്ടിണിയുടെ രൂക്ഷത നേരിടാന്‍ പോകുന്നത്. നൈജീരിയ, തെക്കന്‍ സുഡാന്‍, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്. യു.എന്‍.എച്ച്.സി.ആര്‍ ആണ് പട്ടിണിമരണത്തെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

വേനല്‍ചൂടില്‍ വെന്തുരുകി മത്സ്യകൃഷി; പ്രതിസന്ധിയിലായി മത്സ്യകര്‍ഷകര്‍

വേനല്‍ചൂട് കാര്യമായി ബാധിച്ച ഒരു കൂട്ടരുണ്ട്- മത്സ്യകര്‍ഷകര്‍. വേനല്‍ ചൂട് കൂടിയതോടെ പ്രാണവായു ലഭിക്കാതെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. ഇത് മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. നഷ്ടം ഒഴിവാക്കുന്നതിനായി മത്സ്യങ്ങളെ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കുകയാണ് കര്‍ഷകര്‍. വളര്‍ത്തു മത്സ്യങ്ങള്‍ക്ക് പോലും വേനലിനെ അതിജീവിക്കാനാവാത്ത സാഹചര്യമാണുള്ളത്. ജലാശയങ്ങളിലെ മത്സ്യങ്ങളുടെ സ്ഥിതി അതീവ ഗുരുതരമെന്നാണ് മത്സ്യകര്‍ഷകര്‍ പറയുന്നത്.

വേനല്‍ക്കാലം തുടങ്ങിയിട്ടേയുള്ളൂ; രാജ്യം ചുട്ടുപൊള്ളി തുടങ്ങി

കഴിഞ്ഞ വര്‍ഷം ഉഷ്ണതരംഗത്തില്‍ 550 പേരാണ് രാജ്യത്ത് മരിച്ചത്. വേനല്‍ക്കാലം ഇനി രണ്ട് മാസം കൂടി ശേഷിക്കെ ഇപ്പോഴത്തെ ഉയര്‍ന്ന ചൂട് വീണ്ടുമൊരു വരള്‍ച്ചയുടെ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.

ഡെബ്ബി ചുഴലിക്കാറ്റ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് തീരത്തെത്തി

ഡെബ്ബി ചുഴലിക്കാറ്റ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് തീരത്തെത്തി. പ്രശസ്തമായ ഹാമിള്‍ട്ടണ്‍ ദ്വീപില്‍ മണിക്കൂറില്‍ 263 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ക്വീന്‍സ്‌ലന്‍ഡിലെ എയര്‍ളി ബീച്ചിലും ബോവെനിലും കാറ്റ് വന്‍ നാശം വിതയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 272 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് തീരത്തെത്തിയത്.