67 പേരുടെ ജീവനെടുത്ത എല്‍നിനോയെത്തോല്‍പ്പിച്ച യുവതി (വീഡിയോ)

Web Desk

മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 67 ല്‍ അധികം പേരുടെ ജീവനെടുത്ത പെറുവില്‍ നിന്ന് ഒരു യുവതി അത്ഭുതകരമായി രക്ഷപെട്ടതിന്റെ ദൃശ്യങ്ങള്‍.

വര്‍ത്തൂരില്‍ വീണ്ടും വിഷപ്പത

പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വീണ്ടും ദുരിതമായി ബാംഗളൂരു വര്‍ത്തൂര്‍ തടാകത്തില്‍ നിന്നുള്ള വിഷപ്പത. വര്‍ത്തൂര്‍കോടി ജംക്ഷനിലാണ് പ്രശ്‌നം രൂക്ഷം

പുഴയ്ക്ക് ജീവിക്കാനുള്ള അവകാശം നല്‍കികൊണ്ട് ന്യൂസീലന്‍ഡ് പാര്‍ലമെന്റ്

ജീവിക്കാന്‍ പുഴയ്ക്ക് അവകാശമുണ്ടോ? മനുഷ്യന്റെ അത്യാര്‍ത്തിക്കിരയായി മരിക്കാനാണോ പുഴകളുടെയും വിധി. ഏതായാലും ന്യൂസീലന്‍ഡിലെ വാനുയി എന്ന പുഴക്ക് ഇനി പേടിയില്ലാതെ സ്വതന്ത്രമായി ഒഴുകി കടലിലേക്കെത്താം.

കുഞ്ഞന്‍ തവളകളുടെ തലേവര മാറിയപ്പോള്‍ തിളങ്ങും തവളയായി

വളരെ പെട്ടെന്നാണ് മരത്തവളകളെന്നു വിളിച്ചിരുന്ന കുഞ്ഞന്‍ തവളകളുടെ തലേവര മാറിമറിഞ്ഞത്. ആമസോണ്‍ നദീതടങ്ങളില്‍ നിന്നും തിളങ്ങുന്ന ഫ്‌ളൂറസെന്റ് തവളയെ കണ്ടെത്തി. പോള്‍ക്ക ഡോട്ട് എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.

ലോകത്തെ പഴക്കമേറിയ സസ്യഫോസില്‍ ഇന്ത്യയില്‍ കണ്ടെത്തി

ലോകത്തെ പഴക്കമേറിയ സസ്യഫോസില്‍ ഇന്ത്യയില്‍നിന്നു ലഭിച്ചതായി സ്വീഡിഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷകര്‍. വിന്ധ്യമലനിരകളില്‍പ്പെട്ട മധ്യപ്രദേശിലെ ചിത്രകൂടില്‍ കണ്ടെത്തിയ ചുവന്ന ആല്‍ഗയുടെ ഫോസിലിന് 160 കോടി വര്‍ഷം പഴക്കമുണ്ടെന്ന് പ്ലോസ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സ്വര്‍ണ്ണഖനി തേടി കുരങ്ങു ദൈവത്തിന്റെ കോട്ടയിലേക്കു പോയവര്‍ക്ക് എന്തു സംഭവിച്ചു?

ലോകത്തിലെ മികച്ച സാഹസിക സഞ്ചാര എഴുത്തകാരില്‍ ഒരാളാണ് ഡഗ്ലസ് പ്രെസ്റ്റണ്‍. തെക്കെ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ കൊടുംകാടിനുള്ളിലെ കുരങ്ങന്‍ രാജാവിന്റെ കോട്ട തേടി പോയ ഡഗ്ലസ് പ്രെസ്റ്റണെ പക്ഷെ കാത്തിരുന്നത് ഭീതിജനകമായ അനുഭവമായിരുന്നു.

അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്ന ഹമ്മിങ്‌ബേഡ്

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി എന്നു വിളിച്ചാലും അതൊന്നും നമുക്ക് കുഴപ്പമില്ലെന്ന മട്ടില്‍ വായുവില്‍ കിടന്ന് അഭ്യാസം കാണിക്കുന്ന ഹമ്മിങ്‌ബേഡിന് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത കൂടിയുണ്ട്. റിവേഴ്‌സ് ഗിയറുള്ള ഏക പക്ഷിയാണ് ഹമ്മിങ്‌ബേഡ്. അനായാസമായി പിന്നോട്ട് പറക്കാന്‍ ഇവയ്ക്കാകു സാധിക്കും.

മനസ്സ് നിറച്ച് മെക്‌സിക്കോയിലെ ഹരിത തൂണുകള്‍(വീഡിയോ)

ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം അന്തരീക്ഷ മലിനീകരണം ഏറ്റവും തീവ്രതയില്‍ അനുഭവിക്കുന്ന രാജ്യമാണ് മെക്‌സിക്കോ. മലിനീകരണത്തെ നേരിടാന്‍ ഈ മധ്യഅമേരിക്കന്‍ രാജ്യം സ്വീകരിച്ച പദ്ധതികളിലൊന്ന് ഇന്നു ലോകത്തിനു തന്നെ മാതൃകയാണ്.

മണ്‍കൂരയില്‍ താമസിക്കാന്‍ ബ്രിട്ടീഷ് ദമ്പതികളുടെ നിയമപോരാട്ടം

പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നു ജീവിക്കണമെന്നതാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉയരുന്ന മുദ്രാവാക്യം. എന്നാല്‍ ബ്രിട്ടനിലെ ഡെവണില്‍ ഉള്ള ദമ്പതികള്‍ അല്‍പ്പം കൂടുതല്‍ ഇഴുകിച്ചേര്‍ന്നുവെന്ന് അധികൃതര്‍ക്ക് പരാതി.

ഭൂമി പിറവിയെടുത്ത് അധികം താമസിയാതെ ജീവന്‍ ഉദ്ഭവിച്ചെന്ന കണ്ടെത്തലുമായി ഗവേഷകര്‍

ഭൂമി പിറവിയെടുത്ത് താമസിയാതെ തന്നെ ജീവന്‍ ഉദ്ഭവിച്ചെന്ന കണ്ടെത്തലുമായി ഗവേഷകര്‍. കാനഡയിലെ ക്യുബക്കില്‍ കണ്ടെത്തിയ സൂക്ഷ്മജീവികളുടെ ഫോസിലിന് 400 കോടി വര്‍ഷം പഴക്കമുണ്ട്. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പ്രായംകൂടിയ ജൈവഫോസിലാണിത്.

Page 1 of 111 2 3 4 5 6 11