കേരളത്തില്‍ കാലവര്‍ഷം മെയ് പകുതിയോടെ

Web Desk

കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ കാലവര്‍ഷം എത്തി 48 മണിക്കൂറിനുള്ളില്‍ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യം കേന്ദ്രം വീണ്ടും തള്ളി

ന്യൂഡല്‍ഹി:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യം തള്ളി വീണ്ടും കേന്ദ്രം. പുതിയ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കയ്ക്കകം കേരളം സമര്‍പ്പിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. വില്ലേജ് മാറ്റുന്നതാണ് വിജ്ഞാപനങ്ങളിലെ തടസ്സമെന്നും വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. ഒരു വില്ലേജിനകത്തുള്ള മേഖലകളെ ജനവാസം, വനം, കൃഷിയിടം, പ്ലാന്റേഷന്‍ എന്ന രീതിയില്‍ വെവ്വേറെ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് കേരളം വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടത്. ഒരു വില്ലേജിനെ ഒന്നായി മാത്രമേ പരിഗണിക്കൂവെന്നാണ് […]

കാറിന്റെ ചില്ല് തകര്‍ത്ത് ജിറാഫ്; ഞെട്ടിത്തരിച്ച് ദമ്പതികള്‍; വീഡിയോ കാണാം

കാറിന്റെ ചില്ല് തല കൊണ്ട് തകര്‍ത്ത് ജിറാഫ്. വിശ്വസിക്കാനാവുന്നില്ല അല്ലേ?… എന്നാല്‍ മോഷണ ശ്രമത്തിന്റെ ഭാഗമായാണ് ജിറാഫ് ചില്ല് അടിച്ച് തകര്‍ത്തത്. കാറിലിരിക്കുന്ന ഭക്ഷണത്തിനു വേണ്ടിയായിരുന്നു ജിറാഫിന്റെ ഈ സാഹസം.

അന്റാര്‍ട്ടിക് മേഖലയിലെ ഹിമപാളികള്‍ അപകടകരമായ വേഗത്തില്‍ ഉരുകുന്നു

അന്റാര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കം അപകടകരമെന്ന് മുന്നറിയിപ്പ്. ഹിമപാളികള്‍ അപകടകരമായ വേഗത്തില്‍ ഉരുകുന്നതായാണ് ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഈ പാമ്പിന്റെ വെള്ളംകുടി ഒന്ന് കാണേണ്ടതാണ് (വീഡിയോ)

പാമ്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ? കാണാത്തവര്‍ക്കായ് അത്തരമൊരു ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താന്‍ വളര്‍ത്തുന്ന പാമ്പിന്റെ വെള്ളംകുടി ദൃശ്യമാണ് ടെക്സാസ് സ്വദേശിയായ ടെയ്ലര്‍ നിക്കോള്‍ പങ്കുവച്ചത്.

അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി

അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി. 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങ് തട്ടിയെടുത്തത്. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ തലാബസ്ത ഗ്രാമത്തിലാണ് സംഭവം.

കാട്ടാനയോടൊപ്പം ജീപ്പിലിരുന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം; പിന്നെ സംഭവിച്ചത്; ചിത്രങ്ങള്‍ കാണാം

കാട്ടാനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിനോദ സഞ്ചാരികളെ ആന ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കിലാണ് സംഭവം. റഷ്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സെര്‍ജ്ജൈ സാവിയാണ് ഭയാനകമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കുഞ്ഞുങ്ങളോട് ഐലവ്‌യു പറഞ്ഞ് അമ്മ തത്ത; വീഡിയോ കാണാം

അമ്മ തത്ത രാവിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് താന്‍ കുഞ്ഞുങ്ങളെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന് ഈ അമ്മ പറയുന്നുത്. കുഞ്ഞുങ്ങളോട് ഗുഡ് മോര്‍ണിങ് പറഞ്ഞതിന് ശേഷം ഐ ലവ് യു ബേബീസ് എന്നും പറയുന്നു.

കള്ളിമുള്‍ച്ചെടികളില്‍ ചിപ്പ്; ലക്ഷ്യം മോഷണം തടയല്‍

കള്ളിമുള്‍ച്ചെടികള്‍ കൊണ്ട് പ്രശസ്തമാണ് അരിസോണയിലെ സഗുവാറോ ദേശീയ ഉദ്യാനം. കള്ളിമുള്‍ച്ചെടികള്‍ വിശാലമായി നില്‍ക്കുന്നത് കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകര്‍ ഇവിടേക്ക് എത്താറുണ്ട്. എന്നാല്‍ ഇവിടുത്തെ സുരക്ഷാ ജീവനക്കാരെ അലട്ടുന്നൊരു പ്രശ്‌നമുണ്ട്. കള്ളിമുള്‍ച്ചെടികള്‍ മോഷണം പോകുന്നത് പതിവായി.

മഞ്ഞിന് ഓറഞ്ച് നിറം; വീഡിയോ കാണാം

കിഴക്കന്‍ യൂറോപ്പില്‍ മഞ്ഞിന് ഓറഞ്ച് നിറം. ഉക്രെയിന്‍, ബള്‍ഗേറിയ, റഷ്യ, റുമേനിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും ഓറഞ്ച് മഞ്ഞ് വീഴ്ച ദൃശ്യമായിരിക്കുന്നത്.

Page 1 of 511 2 3 4 5 6 51