അപൂര്‍വ്വ പ്രതിഭാസമായ മഞ്ഞുപാലം തകര്‍ന്നുവീണു; ചിത്രങ്ങള്‍ കാണാം

Web Desk

അര്‍ജന്റീനയിലെ ലോസ് ഗ്ലേഷ്യഴ്സ് ദേശീയ പാര്‍ക്കിലെ ഹിമപാളിയുടെ ഭാഗമായിരുന്ന സ്വാഭാവിക മഞ്ഞുപാലം തകര്‍ന്നു വീണു. ഏറെ പ്രശസ്തമായ ഈ മഞ്ഞുപാലം കാണാന്‍ നിരവധിയാളുകളാണ് എത്താറുണ്ടായിരുന്നത് .ഞായറാഴ്ച രാത്രിയോടെ കടുത്തകാറ്റിനെ തുടര്‍ന്നാണ് പാലം തകര്‍ന്നു വീണതെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ഈ സമയം പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

കാനഡയില്‍ കടലോരത്തുകൂടി ഒഴുകി നടക്കുന്നത് 150 അടി ഉയരമുള്ള ഭീമന്‍ മഞ്ഞുമല (വീഡിയോ)

കാനഡയിലെ തീരപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. കടലോരത്ത് കൂടി ഒഴുകുന്ന ഭീമന്‍ മഞ്ഞുമല വ്യക്തമായി ഈ ഗ്രാമത്തില്‍ നിന്ന് കാണാന്‍ കഴിഞ്ഞതോടെയാണ് സന്ദര്‍ശകപ്രവാഹം.150 അടി ഉയരമുള്ള ഈ ഭീമന്‍ മഞ്ഞുമല കാണാന്‍ ഇവിടേക്ക് ആയിരക്കണക്കിന് പേരാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.

കൊളംബിയയില്‍ മണ്ണിടിച്ചില്‍; 200ലധികം പേര്‍ മരിച്ചു; നിരവധിയാളുകള്‍ മണ്ണിനടിയില്‍(വീഡിയോ)

തെക്കു പടിഞ്ഞാറന്‍ കൊളംബിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 200ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നുണ്ട്. കാണാതായ നാനൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് കൊളംബിയന്‍ റെഡ് ക്രോസ് അറിയിച്ചു.

പ്രകൃതിയുടെ കലർപ്പില്ലാത്ത സൗന്ദര്യം അതിന്റെ എല്ലാ മനോഹാരിതയോടെയും ആസ്വദിക്കുമ്പോൾ; ചിത്രങ്ങൾ കാണാം

നാഷണൽ ജ്യോഗ്രഫിക് നേച്ചർ ഫോട്ടോഗ്രാഫർ 2016 ലഭിച്ച ആയിരത്തോളം എൻട്രികളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾ കാണാം. പോളാർ കരടിയുടെ പതനവും ഇന്ത്യൻ പാമ്പ് ഒരു ചില്ലയിൽ ചുരുണ്ടിരിക്കുന്ന ചിത്രവുമാണ് ഈ വർഷത്തെ അവാർഡിനർഹമായത്.

‘ഒരു ഭക്ഷണപ്പോര്’; മുതലയുടെ ഇരയെ തട്ടിയെടുത്ത് പറക്കുന്ന പരുന്ത്

മുതലയുടെ അടുത്ത ഇരയെ തട്ടിയെടുത്ത് പറന്നകലുന്ന പരുന്തിന്റെ ചിത്രങ്ങള്‍ വിസ്മയകരമാണ്. ആഫ്രിക്കയില്‍ നിന്ന് പകത്തിയ ചിത്രങ്ങളാണിത്. മുതലയുടെ വായിലകപ്പെടാനിരിക്കുന്ന മീനിനെ കൂര്‍ത്ത നഖങ്ങളുപയോഗിച്ച് പരുന്ത് തട്ടിയെടുത്ത് പറക്കുകയാണ്.

ഡിസ്‌ക് ഡോഗ് 2016ല്‍ തിളങ്ങി വളര്‍ത്തുനായ്ക്കള്‍

വായുവില്‍ പറക്കുന്ന ഫ്രിസ്ബീ ( എറിഞ്ഞു കളിക്കുന്ന പ്ലാസ്റ്റിക് തളിക) കടിച്ച് പിടിക്കുന്ന വളര്‍ത്തുനായ്ക്കളുടെ ചിത്രങ്ങള്‍ ഏവരെയും അമ്പരിപ്പിക്കുന്നതാണ്. ഡിസ്‌ക് ഡോഗ് 2016നോടനുബന്ധിച്ച് നടന്ന ഷോയിലെ ചിത്രങ്ങളാണിത്. ചിത്രങ്ങല്‍പകര്‍ത്തിയത് 44 കാരനായ ക്ലൗഡോ പിക്കോലിയാണ്. പലരീതിയില്‍ ചാടുന്ന നായ്ക്കളുടെ വ്യത്യസ്ത ഫോട്ടോകളിതിലുണ്ട്.

ഒറ്റ ഫ്രെയ്മില്‍ രണ്ട് ലോകം; വെള്ളത്തിനടിയിലും മുകളിലും ഒരേ സമയം വിരിയുന്ന ദൃശ്യ വിസ്മയങ്ങള്‍ കാണാം

ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ചിത്രമെന്നാണ് പറയുന്നത്. വെള്ളത്തിനടിയിലും മുകളിലുമായി പരന്നു കിടക്കുന്ന സൗന്ദര്യത്തെ ഒറ്റ ഫ്രെയ്മില്‍ ഉള്‍ക്കൊള്ളിച്ച് മനോഹര ചിത്രമുണ്ടാക്കാന്‍ മികച്ച ഒരു ഫോട്ടോഗ്രാഫര്‍ക്കെ കഴിയൂ

പരുന്തുകളുടെ കുങ്ഫു- ചിത്രങ്ങള്‍ കാണാം

പരുന്തുകളുടെ കുങ്ഫു ഫൈറ്റ് കാമറയില്‍ കുടുങ്ങി. പോളണ്ടിലെ കുറ്റനോയില്‍ നിന്നാണ് ഈ വ്യത്യസ്ത ദൃശ്യങ്ങള്‍ ഹാരി ഇഗ്നസ് പകര്‍ത്തിയത്. ഇരതേടാനിറങ്ങിയ പരുന്തുകളാണ് കുങ്ഫു ഫൈറ്റ് നടത്തിയത്. ഇര കണ്ടെത്തുന്ന അതിര്‍ത്തി സംബന്ധിച്ചായിരുന്നു തര്‍ക്കം. രണ്ട് പരുന്തുകളും അങ്ങോട്ടും ഇങ്ങോട്ടും കടത്തി വിടാതായപ്പോല്‍ ഇത് അടിയില്‍ കലാശിക്കുകയായിരുന്നു. ഒടുവില്‍ ഒരാളെ തോല്‍പിച്ച് മറ്റൊരാള്‍ പറന്നകന്നു.

സഫാരി പാര്‍ക്കിലെ പുതിയ അതിഥി ഇന്‍ക്യുബേറ്ററില്‍- ചിത്രങ്ങള്‍ കാണാം

ചൈനയിലെ സഫാരി പാര്‍ക്കിലെ പുതിയ അതിഥിയാണ് ഈ കുഞ്ഞന്‍ സിംഹവാലന്‍ കുരങ്ങ്. ജനിച്ചിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. മാസം തികയാതെ പ്രസവിച്ച ഈ കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലാണ് വെച്ചിരിക്കുന്നത്.

കാമറയുടെ മുന്നില്‍ വരാന്‍ നാണമുള്ളവരാണോ വന്യമൃഗങ്ങള്‍?- ചിത്രങ്ങള്‍ കാണാം

കാമറയുടെ മുന്നില്‍ വരാന്‍ നാണമുള്ളവരല്ല ഈ വന്യമൃഗങ്ങള്‍. പുള്ളിപ്പുലി മുതല്‍ ഭീമന്‍ സ്രാവുവരെയുള്ള ഈ ജീവികള്‍ക്കറിയാം ക്യാമറയുടെ മുന്നില്‍ എങ്ങനെ പോസ് ചെയ്യണമെന്ന്. പൊതുവേ മനുഷ്യന്റെ അടുത്ത് വരാത്ത ഈ മൃഗങ്ങള്‍ ഫോട്ടോഗ്രാഫര്‍ക്ക് ഒപ്പമുള്ള ഫോട്ടോകള്‍ ഒന്നു കാണേണ്ടത് തന്നെയാണ്. ക്യാമറയ്ക്ക് മുന്നില്‍ വരിക മാത്രമല്ല ഇതില്‍ ചില ജീവികള്‍ പോസും ചെയ്തു.

Page 1 of 21 2