അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഒറ്റ ഇരട്ട പദ്ധതി തിരികെ കൊണ്ടുവരാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

Web Desk

അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഒറ്റ ഇരട്ട പദ്ധതി തിരികെ കൊണ്ടുവരുന്നു. ഗതാഗത മന്ത്രി കൈലാഷ് ഗല്ലോട്ടാണ് ഇക്കാര്യം അറിയിച്ചത്. ദീപാവലിക്കും തുടര്‍ന്നുള്ള ദിനങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയില്‍ എത്തിയതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടിക്കൊരുങ്ങുന്നത്. ഇതിനിടെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീംകോടതി ഉത്തരവ് കാര്യമായ മാറ്റമുണ്ടാക്കിയില്ലെന്ന പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ദീപാവലി കഴിഞ്ഞതോടെ ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് പത്തിരട്ടിയിലധികം വര്‍ധിച്ചു

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് ദീപാവലി കഴിഞ്ഞതോടെ പത്തിരട്ടിയിലധികം വര്‍ധിച്ചു. ജീവന് തന്നെ അപകടകരമായ അളവാണ് മിക്ക പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. കനത്ത പുകമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ആനന്ദ് വിഹാറില്‍ വായു മലിനീകരണത്തിന്റെ തോത് ആയിരമായി. ശ്വാസകോശത്തില്‍ പ്രവേശിച്ചു രക്തത്തില്‍ കലര്‍ന്ന് മനുഷ്യരെ രോഗാവസ്ഥയിലാക്കുന്ന പിഎം 2.5, പിഎം 10 എന്നിവയുടെ അളവ് രാത്രി ഏഴിനുശേഷം കുത്തനെ ഉയരുകയായിരുന്നു.

വെള്ളച്ചാട്ടത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംഘം കണ്ടെത്തിയത് ?

സന്ദര്‍ശകര്‍ ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമെല്ലാം ഗ്രാമത്തിന്റെ പരിസ്ഥിതിയെ വല്ലാതെ ബാധിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു.

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.

കനത്ത മഴയില്‍ പതഞ്ഞു പൊന്തിയ ബംഗളുരു തടാകങ്ങള്‍ (വീഡിയോ)

ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യം കലര്‍ന്നതോടെയാണ് വര്‍ത്തൂര്‍ അടക്കം ബംഗളൂരുവിലെ പല തടാകങ്ങളും പതഞ്ഞു പൊന്താന്‍ തുടങ്ങിയത്.

കൊക്കക്കോള ക്യാന്‍ കൊക്കില്‍ കുരുങ്ങി മരണം കാത്തുകിടന്ന കടല്‍ പക്ഷി

പക്ഷിയെ കണ്ടെത്തിയ ആള്‍ കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചതിനാലാണ് അതിന്റെ ജീവന്‍ രക്ഷിക്കാനായതെന്നു ബ്രിട്ടനിലെ മൃഗങ്ങള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തക ഏജന്‍സിയായ ആര്‍എസ്പിസിഎ വ്യക്തമാക്കി.

ഹെന്‍ഡേഴ്‌സണ്‍ ലോകത്തെ ഏറ്റവും പ്ലാസ്റ്റിക് മലിനമായ ദ്വീപ്

ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കന്‍ പസഫിക്കിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

പാരിസ് കാലാവസ്ഥാ ഉടമ്പടിക്കെതിരെ ട്രംപ്; ‘ഇന്ത്യ, റഷ്യ, ചൈന എന്നിവരെ ‘വെറുതെ വിടുന്ന’ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം ഉടന്‍ കൈക്കൊള്ളും’

പാരിസ് കാലാവസ്ഥ ഉടമ്പടിക്കെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ വന്‍തുക യുഎസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഈ ഉടമ്പടി, ഏകപക്ഷീയമാണെന്നാണ് ട്രംപിന്റെ ആരോപണം. ഇന്ത്യ, റഷ്യ, ചൈന എന്നിവരെ ‘വെറുതെ വിടുന്ന’ പാരിസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റ് പദത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പെന്‍സില്‍വാനിയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്പിലെ മലിനീകരണം ഇന്ത്യയിലെ വരള്‍ച്ചക്ക് കാരണമെന്ന് പഠന റിപ്പോര്‍ട്ട്

ഇന്ത്യയിലെ വരള്‍ച്ചക്ക് യൂറോപ്പിലുണ്ടാകുന്ന മലിനീകരണം കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്പിലെ മലിനീകരണം ഇന്ത്യയിലെ 130 കോടി ജനങ്ങളെ രൂക്ഷമായി ബാധിക്കുന്നുവെന്നും രൂക്ഷമായ പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആര്‍ട്ട് ഓഫ് ലിവിംഗ് സമ്മേളനം: യമുനാതീരം പഴയപടിയാക്കാന്‍ 10 വര്‍ഷമെടുക്കുമെന്ന് വിദഗ്ധ സമിതി; 13 കോടി രൂപയുടെ ചിലവ് വരും

ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് യമുനാ തീരത്ത് നടത്തിയ സമ്മേളനം വന്‍ പരിസ്ഥിതി നാശമുണ്ടാക്കിയതായി കണ്ടെത്തല്‍. യമുനാതീരം പഴയപടിയാക്കാന്‍ 10 വര്‍ഷമെടുക്കുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി 13 കോടി രൂപയുടെ ചിലവ് വരുമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Page 1 of 71 2 3 4 5 6 7