തങ്ങളുടെ ദാഹം മാറ്റാന്‍ കാട്ടുമൃഗങ്ങള്‍ ഈ മനുഷ്യനെ കാത്തിരിക്കും

Web Desk

കെനിയയിലെ സാവോ വെസ്റ്റ് നാഷണല്‍ പാര്‍ക്കിലേക്ക് സന്ദര്‍ശകരെത്തിയിട്ട് കാലങ്ങളായി. എന്നാല്‍ മുടങ്ങാതെ ഇവിടെത്തുന്ന സന്ദര്‍ശകനാണ് വാട്ടര്‍ മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാട്രിക് കിലോണ്‍സോ മ്വാവുല.

ഭൂഗര്‍ഭജലം കുറയുന്നതിനാല്‍ സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുതിന് നിയന്ത്രണം

വരള്‍ച്ചയെ തുടര്‍ന്ന് ഭൂഗര്‍ഭജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ കുഴല്‍ക്കിണര്‍ കുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. വിലക്ക് മറികടന്ന് കിണര്‍ കുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാറക്കുളങ്ങളിലെ വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് പരിശോധിച്ച് ഏറ്റെടുക്കാനും ജില്ലാകളക്ടര്‍മാര്‍ക്ക് റവന്യു വകുപ്പ് നിര്‍ദ്ദേശം നല്‍കി. മെയ് അവസാനം വരെ നിരോധനം തുടരും.

യുഎസില്‍ ഡാമിന്റെ സ്പില്‍വേയ്ക്ക് ബലക്ഷയം

യുഎസിലെ വടക്കന്‍ കാലിഫോര്‍ണിയയിലെ ഡാമിന്റെ സുരക്ഷയെക്കുറിച്ചു സംശയമുണര്‍ന്നതോടെ രണ്ടു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുന്നു. കാലിഫോര്‍ണിയ തലസ്ഥാനമായ സാക്രമെന്റോയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഓറോവില്ലെ ഡാമിനാണ് അപകടഭീഷണി.

കടല്‍ പക്ഷികളുടെ കൂട്ടമരണത്തിനുള്ള കാരണം

പതിനായിരക്കണക്കിനു കടല്‍ പക്ഷികളാണ് കാലിഫോര്‍ണിയ തീരത്ത് ചത്തടിഞ്ഞത്. ഇതിന്റെ കാരണം തിരക്കി പോയ ഗവേഷകര്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. കടല്‍ ജലത്തിന്റെ താപനില ക്രമാതീതമായി ഉയര്‍ന്നതാണ് ഈ കടല്‍ പക്ഷികളുടെ മരണത്തിനു പിന്നില്‍.

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ പണി

കടല്‍ത്തീരത്തെത്തിയ സ്രാവിന്‍ കുഞ്ഞിനെ പിടിച്ച് സെല്‍ഫിയെടുത്തവഴി ബ്രസീലില്‍ നിന്നെത്തിയ യുവതിയ്ക്ക് പണി കിട്ടി. തീരത്തുകൂടി നീന്താനെത്തിയ സ്രാവിന്‍ കുഞ്ഞിനെ സെല്‍ഫിയ്ക്കായി കയ്യിലെടുത്തതായിരുന്നു യുവതി. വെള്ളത്തില്‍ നിന്നും പുറത്തെടുത്തതും സ്രാവ് യുവതിയുടെ വിരലില്‍ കടിച്ചു പിടിച്ചു.

വരുന്നത് കൊടുംവരള്‍ച്ചക്കാലം അമൂല്യജലം പാഴാക്കാതിരിക്കുക

ഒരു ലീറ്റര്‍ കുപ്പിവെള്ളത്തിനു കൊടുക്കേണ്ട വില ശരാശരി 20 രൂപയാണ്. നാല് അംഗങ്ങളുള്ള ഒരു വീട്ടില്‍ ദിവസവും രണ്ടായിരം ലീറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് നിറയ്ക്കുകയും കാലിയാക്കുകയും ചെയ്യും. ഒരു ദിവസത്തെ ഉപയോഗം ശരാശരി രണ്ടായിരം ലീറ്റര്‍.

കരക്കടിഞ്ഞ നാനൂറോളം തിമിംഗലങ്ങളില്‍ 300 എണ്ണവും ചത്തു

ന്യൂസിലാന്‍ഡിലെ സുവര്‍ണ സമുദ്രത്തിലെ ബീച്ചിലാണ് ഒറ്റരാത്രി കൊണ്ട് നാനൂറോളം തിമിംഗലങ്ങള്‍ തീരത്തടിഞ്ഞത്. എന്നാല്‍ ഇതില്‍ 300 എണ്ണവും ചത്തു. ഇത്രയുമധികം തിമിംഗലങ്ങള്‍ എങ്ങനെ തീരത്തടിഞ്ഞു എന്ന് വ്യക്തമല്ല. വ്യാഴാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കരക്കടിഞ്ഞതെന്നാണ് വിലയിരുത്തല്‍

ജലശുദ്ധീകരണത്തിന് സൗരോര്‍ജ പദ്ധതി

ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നതിന് ചെലവുകുറഞ്ഞ സൗരോര്‍ജ സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നു. യുകെയിലെ എഡിന്‍ബറ സര്‍വകലാശാലയിലെ ഗവേഷകരാണു മലിനമാക്കപ്പെട്ട നദികളിലെയും കുളങ്ങളിലെയും ജലം ശുദ്ധീകരിച്ച് കുടിയ്ക്കാന്‍ ഉപയോഗിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുന്നത്.

അമ്മ തിമിംഗലത്തിന്റെ പുറത്തു കയറി കുഞ്ഞന്‍ തിമിംഗലത്തിന്റെ യാത്ര (വീഡിയോ)

അമ്മ തിമിംഗലത്തിന്റെ പുറത്തു കയറിയുള്ള കുഞ്ഞന്‍ തിമിംഗലത്തിന്റെ സവാരിയുടെ വിഡിയോ ദൃശ്യങ്ങള്‍ കൗതുകമുളവാക്കുന്നു. നീന്തി ക്ഷീണിച്ച് പാവം കുറച്ച് ദൂരം അമ്മയുടെ പുറത്തു കയറി ആകാം സഞ്ചാരമെന്ന് കുഞ്ഞന്‍ തീരുമാനിക്കുകയായിരുന്നു.

വറ്റിവരണ്ട ഭാരതപ്പുഴ കാണാന്‍ മേധാ പട്കര്‍ എത്തി

ഭാരതപ്പുഴയുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് മേധാ പട്കര്‍. ഭാരതപ്പുഴയില്‍ തടയണകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു. വറ്റിവരണ്ട ഭാരതപ്പുഴ മേധാ പട്കര്‍ സന്ദര്‍ശിച്ചു.

Page 1 of 31 2 3