അതിവിദഗ്ദമായി മീന്‍പിടിക്കുന്ന കരടി; ദൃശ്യങ്ങള്‍ കൗതുകമാകുന്നു (വീഡിയോ)

Web Desk

ലോകത്തിലെ ഏറ്റവും മികച്ച മീന്‍പിടുത്തക്കാര്‍ ആരാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. കരടികള്‍ എന്നു തന്നെയാവും ഉത്തരം. സംശയമുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ കാണാം. ഗ്രിസ്‌ലി ഇനത്തില്‍പ്പെട്ട കരടി അതിവിദഗ്ദമായി മീന്‍പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. അതിശക്തിയില്‍ ഒഴുകുന്ന ഒരു നദിയുടെ കരയില്‍ ഒരു കരടി വളരെ ശ്രദ്ധയോടെ ഇരിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പെട്ടെന്ന് നദിയിലേക്ക് കുതിക്കുന്ന കരടി വായില്‍ ഒരു സാല്‍മണ്‍ മത്സ്യത്തെയും കടിച്ചു പിടിച്ചാണ് പൊങ്ങുന്നത്.

ആറടി പൊക്കവും നൂറു കിലോയുമുള്ള ഭീമന്‍ കംഗാരുവിന്റെ മസില്‍ ഷോ; പേടിച്ചു വിറച്ച് ക്യാമറാമാന്‍

ഓസ്‌ട്രേലിയ: ക്യാമറ കണ്ണില്‍ ആദ്യമായി ഭീമന്‍ കംഗാരു. ഓസ്‌ട്രേലിയയില്‍ മാര്‍ഗരറ്റ് പുഴയ്ക്ക് അടുത്തുള്ള ഒരു അരുവിയില്‍ നിന്നാണ് ജാക്‌സണ്‍ വിന്‍സെന്റെ എന്ന ചെറുപ്പക്കാരന്റെ ക്യാമറക്കണ്ണുകളാണ് ഭീമന്‍ കംഗാരുവിനെ പകര്‍ത്തിയത്. ഏകദേശം ആറടി അഞ്ച് ഇഞ്ച് ഉയരവും, 100 കിലോയില്‍ കൂടുതല്‍ തൂക്കവും ഈ കംഗാരുവിന് കാണുമെന്നാണ് ജാക്‌സന്റെ നിഗമനം. കംഗാരുവിനെ കണ്ടപാടെ ജാക്‌സന്റെ നായ കുരച്ചുതുടങ്ങി. ഇതോടെ ഭീമന് കലി കേറി. തങ്ങളെ കണ്ടപ്പഴേ തന്നെ ആക്രമിക്കാനായി തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്തതായി അദേഹം പറയുന്നു. ചിലപ്പോള്‍ ചിത്രം […]

അനക്കോണ്ടയെ സാഹസികമായി വേട്ടയാടുന്ന ജാഗ്വാര്‍; ദൃശ്യങ്ങള്‍ കൗതുകമാകുന്നു (വീഡിയോ)

കണ്ണില്‍പ്പെടുന്നതെന്തും ജാഗ്വാറിന് ഇരയാണ്. അതിപ്പോള്‍ അനക്കോണ്ടയാണ് മുന്നില്‍ വരുന്നതെങ്കില്‍ അതിനെപ്പോലും ജാഗ്വാര്‍ കീഴ്‌പ്പെടുത്തു. അനക്കോണ്ടയെ വേട്ടയാടുന്ന ജാഗ്വാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വന്യജീവി ഫോട്ടോഗ്രാഫറായ ക്രിസ് ബ്രണ്‍സ്‌കില്‍ ആണ് ബ്രസീലിലെ മാടോ ഗ്രോസ്ലോയിക്കു സമീപം പാന്റനാലില്‍ ക്വീബ നദിക്കരയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറ്റുമേറ്റ് നദിക്കരയില്‍ വിശ്രമിക്കുകയായിരുന്നു അനക്കോണ്ട. മഞ്ഞ അനക്കോണ്ടയാണ് ജാഗ്വാറിന്റെ പിടിയില്‍ പെട്ടത്.

ഹൃദയവും കരളും ശ്വാസകോശവും തുരന്നെടുത്ത നിലയില്‍ ജഡങ്ങള്‍; ആഭിചാരക്രിയയ്ക്കായി സിംഹങ്ങളുടെ ജീവനെടുക്കുന്നു

സിംഹത്തിനു പോലും കാട്ടില്‍ രക്ഷയില്ലാത്ത അവസ്ഥയാണിപ്പോള്‍ കണ്ടു വരുന്നത്. അപ്പോള്‍ പിന്നെ ചെറിയ മൃഗങ്ങളുടെ കാര്യം പറയേണ്ടി വരില്ലല്ലോ. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ പ്രവിശ്യകളില്‍ ഒന്നായ ലിംപോപോ പ്രദേശങ്ങളിലാണ് കൂട്ടത്തോടെ ചത്തനിലയില്‍ സിംഹങ്ങളെ കണ്ടത്. ഏഴു സിംഹങ്ങളെയാണ് വേട്ടയാടപ്പെട്ട നിലയില്‍ കണ്ടത്. എന്നാല്‍ ഇതിനുമപ്പുറം ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. സിംഹങ്ങളുടെ ഹൃദയവും, കരളും, ശ്വാസകോശവും തുരന്നെടുത്ത നിലയിലാണ് സിംഹങ്ങളുടെ ജഡങ്ങള്‍ കണ്ടെടുത്തത്. അതായത് ആന്തരികാവയവങ്ങള്‍ എല്ലാം നഷ്ടപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന അപകടം എന്താണെന്ന് പിടികിട്ടിയോ?

ലോകത്തിലെ ഏറ്റവും വിഷം നിറഞ്ഞ പാമ്പുകളെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവും വിഷംകൂടിയ ഒരു പാമ്പിന്റേതാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പാണിത്. ഒറ്റ നോട്ടത്തില്‍ ഇതിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആളു പതുങ്ങി അവിടെതന്നെ ഉണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമെ ഇതിനെ കാണാന്‍ സാധിക്കൂ. ഇലകള്‍ക്കും ചുള്ളിക്കമ്പുകള്‍ക്കും ഇടയില്‍ മറഞ്ഞിരിക്കുന്ന നിലയിലാണ് പാമ്പിനെ കാണാന്‍ കഴിയുന്നത്. ഉണങ്ങിയ ചുള്ളികമ്പുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ഇതിനെ ശരിക്കും കാണാന്‍ കഴിയുന്നില്ലെന്നാണ് ഒരാള്‍ ഈ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. ഇതിന്റെ വിഷം ഏറ്റാല്‍ ഉടന്‍ മരണം സംഭവിക്കും. എന്നാല്‍ ഈ ചിത്രം എവിടെ നിന്നാണ് പകര്‍ത്തിയതെന്ന് അവ്യക്തമാണ്.

പാറമുകളില്‍ നിന്നും 40 അടി താഴ്ചയിലേക്ക് വീണ ഹിമപുലി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

അതീവ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്ന് അടുത്തിടെ പുറത്തു കടന്ന മൃഗമാണ് ഹിമപ്പുലി. ശ്രദ്ധയോടെയുള്ള സംരക്ഷണ നടപടികളാണ് ഹിമപ്പുലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഈ നേട്ടം ലോകം ആഘോഷിച്ച സമയത്താണ് ഹിമാലയത്തിലെ പേരു വെളിപ്പെടുത്താത്ത ഒരു സ്ഥലത്തു നിന്നു പകര്‍ത്തിയ ഒരു ഹിമപ്പുലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നത്. വംശനാശത്തിന്റെ വക്കില്‍ നിന്നും തിരിച്ചെത്തിയ ഹിമപ്പുലികളുടെ കഥയെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങളെന്നാണ് ഇപ്പോള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കാരണം മരണത്തിന്റെ വക്കോളമെത്തിയ ശേഷം ഒരു ഹിമപ്പുലി ജീവിതത്തിലേക്കു തിരികെയെത്തുന്നതാണ് ഈ വീഡിയോ ദൃശ്യത്തിലുള്ളത്. മൈക്ക് ബിര്‍ക്‌ഹെഡ് എന്ന ഫൊട്ടോഗ്രാഫറും സംഘവുമാണ് ഈ വീഡിയോ പകര്‍ത്തിയത്.

സിംഹത്തിന് മുന്നില്‍ കുഞ്ഞു ബബൂണ്‍; ലോകത്തെ അമ്പരിപ്പിച്ച ചിത്രങ്ങള്‍ക്ക് പിന്നില്‍?

മനുഷ്യനെപ്പോലെ തന്നെ മൃഗങ്ങള്‍ക്കും സ്‌നേഹവും വാത്സല്യവും കരുതലും ഉണ്ടെന്ന് തെളിയിക്കുന്നതാണ് ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫറായ ഇവാന്‍ ഷില്ലറും ഭാര്യ ലിസ ഹോള്‍സ്വാര്‍ത്തും ചേര്‍ന്ന് പകര്‍ത്തിയ ചിത്രങ്ങള്‍.

ഓസ്‌ട്രേലിയയിലെ ടൈഗര്‍ സ്‌നേക്കുകള്‍ക്ക് അന്ധതയും വൈകല്യവും വരാനുള്ള കാരണം കണ്ടുപിടിച്ച് ഗവേഷകര്‍

ഓസ്‌ട്രേലിയയിലെ തുരുത്തുകളില്‍ കാണപ്പെടുന്ന പാമ്പുകളാണ് ടൈഗര്‍ സ്‌നേക്കുകള്‍. മുന്തിയ ഇനം വിഷമുള്ള ഇവ വളരെ അപകടകാരിയുമാണ്. എന്നാല്‍ തുരുത്തുകളില്‍ കണ്ടെത്തിയ ഭൂരിഭാഗം പാമ്പുകളുടെയും ശരീരത്തില്‍ പരിക്കുള്ളതായും പത്തിലൊരു പാമ്പിന് അന്ധതയുള്ളതായും, തലയ്ക്ക് ഏറെ പരിക്കേറ്റിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. ജന്തു ശാസ്ത്രജ്ഞനായ സര്‍ ഡേവിഡ് അറ്റണ്‍ബോറോ ആണ് ഒടുവില്‍ ഇതിന്റെ കാരണം കണ്ടെത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കൂടുതലായി കാണപ്പെടുന്ന സില്‍വര്‍ ഗള്‍സ് എന്ന കടല്‍ക്കൊക്കുകളുടെ ആവാസ കേന്ദ്രമാണ് ഈ തുരുത്തുകള്‍. മുട്ടവിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളാണ് ടൈഗര്‍ സ്‌നേക്കുകളുടെ ഇഷ്ടഭക്ഷണം. എന്നാല്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന പാമ്പുകളെ കടല്‍കൊക്കുകള്‍ വെറുതെ വിടാറില്ല. ഇവയുടെ മൂര്‍ച്ചയേറിയ നീളന്‍ ചുണ്ട് പാമ്പുകളുടെ തലതകര്‍ക്കാന്‍ ഉള്ളവയാണ്. കടല്‍ക്കൊക്കുകളുടെ കൊത്തേറ്റാണ് ടൈഗര്‍ സ്‌നേക്കുകളുടെ കണ്ണുകള്‍ തകര്‍ന്നതെന്നും തലയ്ക്ക് സാരമായ പരിക്കേറ്റിരിക്കുന്നതെന്നും അറ്റണ്‍ബോറോ തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നു. പാമ്പുകളുടെ തല ഉന്നം വെച്ചുതന്നെ കൃത്യമായി കൊത്താന്‍ കടല്‍കൊക്കുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ പാമ്പിനും സിടി സ്‌കാന്‍; അപൂര്‍വ സംഭവം(വീഡിയോ)

ഭുവനേശ്വര്‍: മനുഷ്യര്‍ക്ക് വല്ല ഒടിവോ ചതവോ ഉണ്ടായിട്ടുണ്ടെങ്കില്‍ എക്‌സറേ, സ്‌കാനിംങ് ഇതൊക്കെ അത്യാവശ്യമാണ്. പക്ഷെ ഇവിടെ സ്‌കാനിംങ് എടുക്കുന്നത് ഒരു പാമ്പായാല്‍ എങ്ങനെയിരിക്കും. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെരുമ്പാമ്പിന് സിടി സ്‌കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഒഡീഷയിലെ ഭുവനേശ്വറിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു പാമ്പിന്റെ സിടി സ്‌കാന്‍. ആദ്യമായാണ് ഇന്ത്യയില്‍ പാമ്പിന് സിടി സ്‌കാന്‍ ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മഹിര്‍ കാട്ടില്‍ അവശനിലയില്‍ പാമ്പിനെ കണ്ടെത്തി. തലയ്ക്കു പരിക്കേറ്റ പാമ്പ് ഗുരുതരാവസ്ഥയിലായിരുന്നു. കേന്ദുസര്‍ അനന്ദ്പുര്‍ വനത്തിലെ റേഞ്ച് ഓഫീസര്‍ മിഹിര്‍ പട്‌നായിക്കാണ് പാമ്പിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. പാമ്പിനെ ഇവിടെയെത്തിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു.

ബന്നാര്‍ഘട്ട ദേശീയോദ്യാനത്തില്‍ കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവയ്ക്ക് ദാരുണാന്ത്യം(വീഡിയോ)

കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവയ്ക്ക് ദാരുണാന്ത്യം. ബന്നാര്‍ഘട്ട ദേശീയോദ്യാനത്തിലാണ് കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവയ്ക്ക് ജീവന്‍ നഷ്ടമായത്. ഒമ്പതു വയസ്സുള്ള വെള്ളക്കടുവയ്ക്കാണ് ജീവന്‍ നഷ്ടമായത്. ബംഗാള്‍ കടുവകളുടെ ആവാസസ്ഥലത്തേക്ക് വെള്ളക്കടുവ അപ്രതീക്ഷിതമായി പ്രവേശിച്ചതോടെയാണ് ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രണ്ടു കടുവകള്‍ ചേര്‍ന്നാണ് വെള്ളക്കടുവയെ ആക്രമിച്ചത്. ജീവനക്കാര്‍ ബഹളമുണ്ടാക്കിയതോടെ ആക്രമിച്ച രണ്ടു കടുവകളും പിന്മാറി. അവശനിലയിലായിരുന്ന വെള്ളക്കടുവയ്ക്ക് ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ ജീവന്‍ നഷ്ടമാകുകയായിരുന്നു.

Page 1 of 381 2 3 4 5 6 38