സിനിമാലോകം ആണുങ്ങളുടെ കൈയ്യിലെന്ന് അമല; തനിക്ക് അങ്ങനൊരു അഭിപ്രായം ഇല്ലെന്ന് മഞ്ജു; സൈറാബാനുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അമലയും മഞ്ജുവും

Sunitha Sunil

ഒരു പൂവിന്റെ രണ്ടു ദളങ്ങള്‍ പോലെയാണ് മലയാളത്തിന് അമല അക്കിനേനിയും മഞ്ജു വാര്യറും. എന്നും മലയാളികള്‍ നെഞ്ചിലേറ്റിയവര്‍… സല്ലാപത്തിലൂടെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ച മഞ്ജു വളരെ പെട്ടെന്നാണ് സിനിമയില്‍ നിന്നും വിടവാങ്ങിയത്. അതുപോലെ തന്നെയാണ് അമലയും. മലയാളത്തിന്റെ സൂര്യപുത്രിയായ അമല തെലുങ്കിലെ മെഗാസ്റ്റാര്‍ നാഗാര്‍ജുനയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട്‌നിന്നു. മഞ്ജുവാകട്ടെ പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. സൈറാ ബാനുവെന്ന സിനിമയിലൂടെ ശക്തമായ […]

ഈ സെല്‍ഫി കണ്ടാല്‍ ആരുമൊന്ന് പുഞ്ചിരിക്കും; ജനിച്ച നിമിഷത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമെടുത്ത സെല്‍ഫിയില്‍ പുഞ്ചിരി തൂകുന്ന കുഞ്ഞിന്റെ ചിത്രം വൈറലാകുന്നു

ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. എന്നാല്‍ കുഞ്ഞ് പുറത്തേക്ക് വരുന്നതോടെ അതുവരെ അനുഭവിച്ച വേദനകളെല്ലാം ആ അമ്മ ഞൊടിയിടയില്‍ മറന്നുപോകും. പിന്നെ ആ കുഞ്ഞുമുഖം മാത്രമായിരിക്കും മനസില്‍. ആ സന്തോഷ നിമിഷത്തില്‍ ഒരു ചിത്രം പകര്‍ത്താനായാലോ ? അച്ഛനും അമ്മയും കുഞ്ഞുമൊന്നിച്ചുള്ള ഒരു ചിത്രം. അത്തരമൊരു സെല്‍ഫിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ലോക ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരം: തായ്‌ലന്‍ഡിന് കിരീടം; ചിത്രങ്ങള്‍ കാണാം

ബ്രസീല്‍, വെനിസുല എന്നിവിടങ്ങളിലെ മത്സരാര്‍ത്ഥികളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയത്.

വേറിട്ടൊരു ഫോട്ടോ ഷൂട്ടുമായി അടിക്കാഴ്ച

ഒരു കുതിരയെ കാല്‍ക്കീഴില്‍ നിന്നു നോക്കിയാല്‍ എങ്ങനെയിരിക്കും? ആന്‍ഡ്രിയസ് ബെബാ ( Andrius Burba) എന്ന ലിത്വേനിയക്കാരനായ ഫോട്ടോഗ്രാഫറാണ് അടിക്കാഴ്ച (Underlook) എന്ന പേരില്‍ വേറിട്ട ചിത്രീകരണ രീതിയുമായി ഇറങ്ങിയത്. പൂച്ചകളും പട്ടികളും മുയലുകളും അവയുടെ കാല്‍ക്കീഴില്‍ നിന്നു നോക്കിയാല്‍ എങ്ങനെ ഇരിക്കുമെന്നു ചിത്രീകരിച്ച ശേഷമാണ് കുതിരയെ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. കുതിരയുടെ ഷൂട്ടിന് തന്നെ സഹായിക്കാന്‍ നാല്‍പ്പതിലേറെ പേര്‍ വേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു. 600 കിലോ ഉള്ള കുതിരയെ ഒരു ഗ്ലാസിനു മുകളില്‍ നിറുത്തി ക്യാമറ വയ്ക്കാന്‍ […]

നിറങ്ങളില്‍ നീരാടി നാടും നഗരവും ഹോളി ആഘോഷത്തില്‍; നിറങ്ങള്‍ വിതറുന്ന ഡൂഡിലുമായി ഗൂഗിളും

റങ്ങളില്‍ നീരാടി നാടും നഗരവും ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന ഹോളി ദിനത്തിന്റെ ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തേച്ച് വര്‍ണപൊടികള്‍ വാരിവിതറിയുമാണ് ആഘോഷം.

ഇരട്ടകളല്ല ഇവര്‍, ഭാര്യയും ഭര്‍ത്താവും; 37 വര്‍ഷമായി വസ്ത്രധാരണത്തില്‍ മനഃപൊരുത്തവുമായി ദമ്പതികള്‍; ചിത്രങ്ങള്‍ കാണാം

ഇരട്ടകള്‍ ഒരു പോലെ വസ്ത്രം ധരിച്ച് നടക്കുന്നത് നമ്മളെല്ലാം കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ച്ചയുള്ള വസ്ത്രം ധരിച്ചുനടക്കുന്നു എന്ന് കേട്ടാല്‍ കുറച്ച് കൗതുകം തോന്നില്ലേ?

റിപ്പോര്‍ട്ടര്‍ ടിവി സെയില്‍സ് വിഭാഗം മുന്‍ പ്രസിഡന്റിന്റെ പരാതിയില്‍ എം.വി നികേഷ് കുമാറിനെതിരെ വഞ്ചിച്ച് പണം തട്ടിയെടുത്തതിന് പൊലീസ് കേസെടുത്തു; ഓഹരി നല്‍കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ നികേഷ് കുമാര്‍ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ എം.വി നികേഷ് കുമാറിനെതിരെ വഞ്ചിച്ച് പണം തട്ടിയെടുക്കല്‍, ചതി എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ എസ് വിജയശങ്കര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 406,420 വകുപ്പ് അനുസരിച്ചാണ് നികേഷ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. റിപ്പോര്‍ട്ടര്‍ ടിവി മുന്‍ സെയില്‍സ് വിഭാഗം പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ ഡിജിപിക്ക് നികേഷ് കുമാര്‍ തന്നെ വഞ്ചിച്ച് 29 ലക്ഷം രൂപ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരി […]

നീണ്ട കഴുത്ത് മുതല്‍ കൂര്‍ത്ത പല്ലുകള്‍ വരെ, ചുണ്ടിന് ചുറ്റും വലിയ പ്ലേറ്റും, മനുഷ്യ ശരീരത്തിലെ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍; ചിത്രങ്ങള്‍ കാണാം

സാംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലും മതത്തിന്റെയും ആദ്ധ്യാത്മികതയുടെയും പേരിലും ശരീരങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന മാറ്റം വരുത്തി ജീവിക്കുന്ന ചില സമൂഹത്തിലെ കാഴ്ചകള്‍ അമ്പരിപ്പിക്കുന്നതാണ്. നീണ്ട കഴുത്ത് മുതല്‍ കൂര്‍ത്ത പല്ലുകള്‍ വരെ, ചുണ്ടിന് ചുറ്റും വലിയ പ്ലേറ്റും…. മനുഷ്യ ശരീരത്തില്‍ വരുത്താവുന്ന അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ തുറന്ന് കാണിക്കുന്ന ചിത്രങ്ങള്‍…

ചാലക്കുടിയുടെ കറുത്തമുത്ത്, മലയാളത്തിന്റെ മണിക്കിലുക്കം നിലച്ചിട്ട് ഇന്ന് ഒരു വര്‍ഷം

മലയാളിയുടെ സ്വന്തം മണിക്കിലുക്കം നിലച്ചിട്ട് ഇന്ന് ഒരു വര്‍ഷം. ഒരിക്കല്‍ മണിയെ പരിചയപ്പെട്ടാല്‍ ആരും അത്ര പെട്ടെന്ന് മണിയെ മറക്കില്ല. സ്വന്തം ദുഃഖങ്ങള്‍ക്കിടയിലും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു നടനും ലോകസിനിമയില്‍ ഇല്ലെന്നു നിസംശയം പറയാം.

വെള്ളപുതച്ച കശ്മീര്‍ താഴ്‌വര; മനോഹര ദൃശ്യങ്ങള്‍

ശൈത്യകാലത്തെ മനോഹര ദൃശ്യങ്ങളാണ് കശ്മീരിലെങ്ങും. വെള്ളപുതച്ച മലനിരകളിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.

Page 1 of 221 2 3 4 5 6 22