തനിക്കെതിരെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചിക്കിങ് ഉടമ എ.കെ. മന്‍സൂര്‍; എ.കെ. മന്‍സൂറിനെതിരായ പാസ്‌പോര്‍ട്ട് കേസും വെടിയുണ്ട കേസും നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

Web Desk

തനിക്കെതിരെയും തന്റെ കമ്പനിക്കെതിരെയും ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ചിക്കിങ് റസ്റ്റോറന്റ് ശൃംഖല ഉള്‍പ്പെടെ നടത്തുന്ന അല്‍ബയാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ട് പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌തെന്നും എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തന്നെ തേടുകയാണെന്നും താന്‍ ഒളിവിലാണെന്നും മറ്റുമുള്ള തെറ്റായ വാര്‍ത്തകളെ തുടര്‍ന്നാണ് യഥാര്‍ഥ വസ്തുത ലോകത്തെ അറിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആകാശത്ത് വിസ്മയ കാഴ്ചകളൊരുക്കി എയ്‌റോ ഇന്ത്യ പ്രദര്‍ശനം; ചിത്രങ്ങള്‍

കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന അഭ്യാസപ്രകടനങ്ങളുമായി എയ്‌റോ ഇന്ത്യ പ്രദര്‍ശനം. യെലഹങ്കയിലെ വ്യോമസേനാതാവളത്തില്‍ രാജ്യത്തെയും വിദേശത്തെയും യുദ്ധവിമാനങ്ങള്‍ ആകാശത്ത് അഭ്യാസപ്രകടനം നടത്തി. പരിസരമാകെ പ്രകമ്പനംകൊള്ളിച്ച് സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങള്‍ തലങ്ങും വിലങ്ങും പറന്നപ്പോള്‍ അത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയായി. മാരക ആക്രമണശേഷിയുള്ള വിമാനങ്ങള്‍ പൈലറ്റുമാരുടെ കൈകളില്‍ ഭദ്രമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമായ തേജസ്സ്, വ്യോമസേനയുടെ ഭാഗമായ ഫ്രാന്‍സിന്റെ റഫാല്‍, അമേരിക്കയുടെ എഫ് 16, മിറാഷ്2000 എന്നീ യുദ്ധവിമാനങ്ങളാണ് അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തത്. 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. എയ്‌റോ ഇന്ത്യയുടെ […]

22കാരിയായ നിയമവിദ്യാര്‍ഥിനിക്ക് യാത്രകള്‍ വെറും ഹരം മാത്രമല്ല; പോകുന്ന സ്ഥലങ്ങളില്‍ സമുദ്രജീവികള്‍ക്കൊപ്പം വിനോദത്തിലേര്‍പ്പെടുന്നതില്‍ ആനന്ദം; ചിത്രങ്ങള്‍ കാണാം

ഓസ്‌ട്രേലിയന്‍ നിയമവിദ്യാര്‍ഥിനിയായ സാറ കോഹന്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി യാത്രയിലാണ്. യാത്രയെന്ന് പറഞ്ഞാല്‍ വെറും യാത്രയല്ല. ചെല്ലുന്നിടത്ത് നിന്നെല്ലാം സാറയെടുക്കുന്ന ചിത്രങ്ങള്‍ക്ക് പ്രത്യേകതയുണ്ടാകും. സാറയ്ക്ക കൂട്ടിന് ചിലരുണ്ടാകും. മനുഷ്യരല്ല. തിമിംഗലവും സ്രാവും എന്തിനേറെ പറയുന്നു, പന്നിക്കുട്ടന്മാരെ വരെ സാറ കൂട്ടുകാരാക്കും.

നല്ല വിളവ് ലഭിക്കാന്‍ ‘ബുദ്ധനെ തല്ലി’ പ്രാര്‍ത്ഥന; ചിത്രങ്ങള്‍

നല്ല വിളവ് ലഭിക്കാന്‍ ചൈനീസ് ഗ്രാമവാസികള്‍ ബുദ്ധ പ്രതിമയില്‍ അടിച്ചു പ്രാര്‍ഥന നടത്തി. കിഴക്കന്‍ ചൈനയിലെ ഫ്യൂജാന്‍ സംസ്ഥാനത്താണ് ബുദ്ധനെ പ്രീതിപ്പെടുത്താനായി അസാധാരണമായ ഈ പ്രാര്‍ഥന.

അവിശ്വസനീയം 1938ല്‍ വെള്ളത്തിനടിയില്‍ നടന്ന ഈ ഫോട്ടോഷൂട്ട്

1930കളുടെ ഒടുക്കം വരെ വ്യത്യസ്തവും ആകര്‍ഷകവുമായ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതിന് ചില പരിമിതികളുണ്ടായിരുന്നു. എന്നാല്‍ ഈ പരിധിക്ക് മാറ്റം കുറിച്ചത് ബ്രൂസ് മൊസേര്‍ട്ടാണ്. വെള്ളത്തിനടിയില്‍ നിന്ന് ചിത്രം പകര്‍ത്തി ഒരു വിപ്ലവകരമായ മാറ്റത്തിന് തന്നെയായിരുന്നു ബ്രൂസ് തുടക്കം കുറിച്ചത്.

പോയവാരത്തിലെ ലോകചിത്രങ്ങള്‍

പോയവാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത പ്രധാന ചിത്രങ്ങള്‍

പോയവാരത്തിലെ ആഫ്രിക്കന്‍ കാഴ്ചകള്‍

പോയവാരം ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത പ്രധാന ചിത്രങ്ങള്‍ കാണാം

ട്രംപ് യുഗത്തിന് തുടക്കം; ചിത്രങ്ങളിലൂടെ

യുഎസിന്റെ 45ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. ആയിരക്കണക്കിന് പേരാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനും ട്രംപിന് പിന്തുണയറിക്കാനുമായി ഒത്തുകൂടിയത്.

ലക്ഷങ്ങള്‍ വിലയുള്ള അലങ്കാര പ്രാവുകള്‍; ചിത്രങ്ങള്‍

തുര്‍ക്കിയിലെ സന്‍ലിര്‍ഫയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന അലങ്കാര പ്രാവുകള്‍. പതിനായിരം മുതല്‍ ലക്ഷക്കണക്കിന് രൂപയ്ക്കാണ് ഈ അലങ്കാര പ്രാവുകള്‍ വിറ്റുപോകുന്നത്.

കുട്ടികള്‍ ബാര്‍ബര്‍മാര്‍ ആയാല്‍ ഇങ്ങനെയിരിക്കും; ചിത്രങ്ങള്‍ കാണാം

കുട്ടികള്‍ വീട്ടിലുണ്ടാകുന്നത് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. പക്ഷെ വീട്ടില്‍ കുട്ടികളുള്ളവര്‍ക്കറിയാം എന്തൊക്കെ പൊല്ലാപ്പായിരിക്കും അവര്‍ ഒപ്പിക്കുക എന്ന്.

Page 1 of 111 2 3 4 5 6 11