ഇണചേരുന്ന പുള്ളിപ്പുലികള്‍; അപൂര്‍വ ദൃശ്യം ക്യാമറയില്‍ പതിഞ്ഞപ്പോള്‍

Web Desk

നാഗര്‍ഹൊള: പുള്ളിപ്പുലികള്‍ ഇണചേരുന്ന അപൂര്‍വ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജിഷാദ് കോക്കാട്. വന്യജീവി ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന ജിഷാദ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ കാത്തിരുന്നത് ഏഴ് വര്‍ഷമാണ്. കര്‍ണാടകയിലെ നാഗര്‍ഹൊള വനത്തില്‍ നിന്നാണ് അപൂര്‍വ ചിത്രം ജിഷാദ് പകര്‍ത്തിയത്. ഏറെനേരം കാത്തിരുന്ന്, ഇണചേരല്‍ പൂര്‍ത്തിയാക്കി പിരിഞ്ഞ് പോകുന്ന ദൃശ്യം കൂടി പകര്‍ത്തിയാണ് ജിഷാദ് ഉള്‍വനത്തില്‍ നിന്ന് മടങ്ങിയത്. പുലികളും കടുവകളും പൊതുവെ തനിച്ചുജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വന്യമൃഗങ്ങളാണ് . ഇണചേരുന്ന സമയങ്ങളിലാണ് ഇവ ഒത്തുചേരുക. […]

ചിക്കിംഗ് മലേഷ്യയില്‍ പതിനാലാമത്തെ സ്‌റ്റോര്‍ തുറന്നു; സെറംബാന്‍ സെന്റര്‍ പോയന്റില്‍ തുറന്നത് ഡ്രൈവ് ത്രൂ സ്‌റ്റോര്‍; ഈ വര്‍ഷം മലേഷ്യയില്‍ മാത്രം 20 സ്‌റ്റോറുകള്‍ തുറക്കുമെന്ന് എ.കെ. മന്‍സൂര്‍ (വീഡിയോ)

അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് മലേഷ്യയില്‍ പതിനാലാമത്തെ സ്‌റ്റോര്‍ തുറന്നു. നെഗേരി സെംബിലാനിലുള്ള സെറംബാന്‍ സെന്റര്‍ പോയന്റിലാണ് ഡ്രൈവ് ത്രൂ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

‘പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല’; സ്ത്രീകള്‍ക്ക് മാത്രമായി സൂപ്പര്‍ഷീ ദ്വീപ് ഒരുങ്ങുന്നു (ചിത്രങ്ങള്‍)

പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുമായി ഫിന്‍ലന്‍ഡില്‍ ഒരു കൊച്ചു ദ്വീപ് ഒരുങ്ങുന്നു. സമൂഹത്തിലെ സമ്മര്‍ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമെല്ലാം ഇടയില്‍ നിന്ന് മാറി സ്വസ്ഥമായ ഒരിടത്ത് സമയം ചിലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ദ്വീപ് ഒരുങ്ങുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഉല്ലാസ ദ്വീപ്.

ചരിത്ര മുഹൂര്‍ത്തങ്ങളെ ക്യാമറയില്‍ പകര്‍ത്തിയ പുലിറ്റ്‌സര്‍ ജേതാവ് മാക്‌സ് ഡെസ്‌ഫോര്‍ അന്തരിച്ചു

ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ളെ ക്യാമറയില്‍ പകര്‍ത്തിയ മു​ൻ അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ മാ​ക്സ് ഡെ​സ്ഫോ​ർ അ​ന്ത​രി​ച്ചു. 104 വയസായിരുന്നു. മേ​രി​ലാ​ൻ​ഡി​ലെ സി​ൽ​വ​ർ സ്പ്രിം​ഗി​ലു​ള്ള വ​സ​തി​യിലായിരുന്നു അ​ന്ത്യം. 

ഒരു ബെഞ്ചിലെ പല ജീവിതങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ ചെലവിട്ടത് 10 വര്‍ഷം;അടുക്കള ജനാലയിലൂടെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

ഉക്രേനിയന്‍ ഫോട്ടോഗ്രഫാറായ കോട്ടെന്‍കോ ഒരു ദശാബ്ദത്തോളമായി ഒരു പ്രത്യേക പ്രൊജക്ടിലായിരുന്നു. ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് ചിത്രങ്ങളെടുക്കുക. തന്റെ വീട്ടിലെ അടുക്കള ജനാലയിലൂടെ കാണാന്‍ കഴിയുന്ന പാര്‍ക്കിലെ ഒരു ബെഞ്ചായിരുന്നു കോട്ടെന്‍കോയുടെ ഫോട്ടോകളിലെ കേന്ദ്ര കഥാപാത്രം. ഈ ബെഞ്ചിലിരിക്കാന്‍ എത്തുന്ന പല ജീവിതങ്ങള്‍ കോട്ടെന്‍കോ ക്യാമറക്കണ്ണുകളിലാക്കി. ബെഞ്ചിന്റെ പെയിന്റിന്റെ നിറം ഇടയ്ക്ക് മാറിയെന്നത് ഒഴിച്ചാല്‍ കാര്യമായ മാറ്റമൊന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് തന്റെ കേന്ദ്ര കഥാപാത്രത്തിന് സംഭവിച്ചിട്ടില്ലെന്ന് കോട്ടെന്‍കോ പറയുന്നു.

കുടക്കീഴില്‍ ഭാര്യക്കും മകനും സ്ഥലം നല്‍കാതെ ട്രംപ്; മഴ നനയാതിരിക്കാന്‍ പാടുപെട്ട് മെലാനിയയും ബാരനും; ചിത്രങ്ങള്‍ കാണാം

മഴ നനയാതിരിക്കാന്‍ കുട പിടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടക്കീഴില്‍ ഭാര്യക്കും മകനും സ്ഥലം നല്‍കാത്ത ചിത്രങ്ങള്‍ വൈറലാകുന്നു. ഫ്‌ളോറിഡയില്‍ വെച്ച വിമാനത്തില്‍ കയറാന്‍ പോകുന്ന ട്രംപാണ് ഒറ്റയ്ക്ക് കുട പിടിച്ചു പോകുന്നത്. തൊട്ടു പിന്നാലെ ഭാര്യ മെലാനിയയും മകന്‍ ബാരനും മഴ നനഞ്ഞ് വരുന്നതും കാണാം.

ശരീരത്തിലെ മുറിപ്പാടുകള്‍ തുറന്നുകാട്ടി ഒരു കൂട്ടമാളുകളുടെ ഫോട്ടോഷൂട്ട്; ഓരോ ചിത്രങ്ങള്‍ക്കും പറയാനുള്ളത് ഓരോ കഥകള്‍

ശരീരത്തില്‍ ഒരു മുറിവുണ്ടായാല്‍, ആ മുറിവിന്റെ ശേഷിപ്പായി പാടുകള്‍ ഉണ്ടാകാറുണ്ട്. അത് പലപ്പോഴും ശരീരത്തെ വിരൂപമാക്കി മാറ്റാറുണ്ട്. ചിലപ്പോള്‍ ചെറിയ മുറിപ്പാടുകളാകും. മറ്റ് ചിലപ്പോള്‍ കണ്ടുനില്‍ക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള പാടുകള്‍ ശരീരത്തെ പൊതിഞ്ഞിട്ടുണ്ടാകും.

വളര്‍ന്നുവരുന്ന സുശീല എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു; സ്‌നേഹം കൊണ്ട് എന്നെ വീര്‍പ്പുമുട്ടിച്ച ആ കൊച്ചുകുട്ടിയെ മറക്കാന്‍ സാധ്യമായിരുന്നില്ല; എകെജി സുശീലയെ ഓര്‍മ്മിക്കുന്നത് ഇങ്ങനെ

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവുമായിരുന്ന എ.കെ.ഗോപാലന്റെ ആത്മകഥയായ ‘എന്റെ ജീവിതകഥ’യിലെ പത്തൊമ്പതാം അധ്യായമായ ‘വിവാഹ’ത്തിലാണ് സുശീല ഗോപാലനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിശദീകരിക്കുന്നത്. ‘എന്റെ ജീവിതകഥ’യുടെ 196ാം പേജില്‍ ഇങ്ങനെ പറയുന്നു:

ഇതാണോ കങ്കണ മണാലിയില്‍ സ്വന്തമാക്കിയ സ്വപ്നവീട്? മനോഹരമായ വീടിന്റെ ചിത്രങ്ങള്‍ കാണാം

ഹിമാചല്‍ പ്രദേശിലെ ലോകപ്രശ്‌സ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ മണാലിയില്‍ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്. പുതുവത്സരത്തോടനുബന്ധിച്ചാണ് കങ്കണ പുതിയ വീട് വാങ്ങിയത്. യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ മണാലിയിലെ കങ്കണയുടെ പുതിയ വീട് ബോളിവുഡില്‍ സംസാരമായിക്കഴിഞ്ഞു.

അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; പ്രധാന വഴിപാടായ പൊന്നുംകുടം വച്ച് നമസ്‌കരിച്ചു (ചിത്രങ്ങള്‍)

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്‌കരിച്ചു. പത്തേകാലോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. അര മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.

Page 1 of 31 2 3