ജിഷ്ണുവിന്റെ കുടുംബത്തിന്റെ മറപറ്റി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയ്യാറാക്കിയിരുന്നതെന്ന് കോടിയേരി; ‘കോണ്‍ഗ്രസ് കാവിസംഘവുമായി സഹകരിച്ചു’

Web Desk

കൊച്ചി: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ മറപറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയ്യാറാക്കിയിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി കോണ്‍ഗ്രസ് നേതൃത്വത്തിലുളള മുന്നണി കാവിസംഘവുമായി സഹകരിച്ചുവെന്നും കോടിയേരി പറയുന്നു. സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ‘ജിഷ്ണു സമരം ബാക്കിപത്ര’മെന്ന ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍. ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം തന്നെ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ഡിജിപി ഓഫിസിന് മുന്നില്‍ സമരത്തിന് എത്തിയതും സംഘര്‍ഷം സൃഷ്ടിച്ചതും യാദൃശ്ചികമല്ല. […]

‘അഴിമതിക്കെതിരായ ധര്‍മ്മയുദ്ധത്തില്‍ അണിചേരുക’: കെ.ടി ജലീല്‍

പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന സര്‍ക്കാര്‍ ഓഫീസാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ അഥവാ പഞ്ചായത്ത് മുനിസപ്പല്‍, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഓഫീസുകള്‍. മൊത്തം ബഡ്ജറ്റ് വിഹിതത്തില്‍ 25% തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്. ഇതില്‍ ഒരു രൂപയുടേയും വിനിയോഗം മന്ത്രിയുടെ ഓഫീസോ തദ്ദേശ വകുപ്പൊ നടത്തുന്നില്ല. മുഴുവന്‍ പണവും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി ഓരോ പ്രദേശത്തും ഈ പണം ഉപയോഗിച്ച് എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്ന് തീരുമാനിക്കാനുള്ള പുര്‍ണ്ണാധികാരം അതാത് പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ ഭരണസമിതികള്‍ക്കാണ്. തദ്ദേശ വകുപ്പുമായി നേരിട്ട് ജനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നര്‍ത്ഥം.

നിയമന അഴിമതിയും പ്രതിച്ഛായപ്രശ്‌നവും; അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു

മുമ്പ് മുഖ്യമന്ത്രി കെ. കരുണാകരന്‍ അകപ്പെട്ടതിലും വലിയ അഴിമതിക്കേസിലാണ് ഇപ്പോള്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്‍ അകപ്പെട്ടിരിക്കുന്നത്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍.ഡി.എഫ് ഗവണ്മെന്റിനെയും അകപ്പെടുത്തിയിരിക്കുന്നതും. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു…

കോടിയേരി ബാലകൃഷ്ണന്‍ ഏലസ് കെട്ടിയാല്‍ എന്താണ് തെറ്റ്?: അഡ്വ ജയശങ്കര്‍

കമ്യൂണിസ്റ്റ് പാര്‍ട്ടി സൈദ്ധാന്തികമായി ഒരു നിരീശ്വരവാദ പ്രസ്ഥാനമാണെങ്കിലും പ്രായോഗികമായി അങ്ങനെയല്ല. പാര്‍ട്ടി നേതാക്കള്‍ ഏറെക്കുറെ എല്ലാവരും തന്നെ രഹസ്യമായി ഈശ്വരവിശ്വാസം വച്ചു പുലര്‍ത്തുന്നവരാണ്. അവരുടെ കളത്രപുത്രാധികള്‍ മറിച്ച് യാതൊരു മറവും ഇല്ലാതെ മത ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ച് ജീവിക്കുന്നവരാണ്. വളരെക്കാലം കമ്യൂണിസ്റ്റ് എംഎല്‍എയും പല തവണ മന്ത്രിയും ആയിരുന്ന കെ.ആര്‍ ഗൗരിയമ്മ 1994ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം എന്നും താനൊരു ശ്രീകൃഷ്ണ ഭക്തയാണെന്ന് തുറന്ന് പറയുകയും ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു. പിന്നീട് ഗൗരിയമ്മയുടെ സ്വീകരണ മുറിയില്‍ ശ്രീകൃഷ്ണന്റെ നിരവധി ശില്‍പങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അഡ്വ ജയശങ്കര്‍ എഴുതുന്നു

കോണ്‍ഗ്രസ് സഖ്യവും ഓട്ടോറിക്ഷയില്‍ കയറിപ്പോയ ജഗ്മതിയും കാറില്‍ മിണ്ടാതെ പോയ വിഎസും

ജഗ്മതി സ്വാംഗ്വാന്റെ രാജി സിപിഐഎം എത്തിനില്‍ക്കുന്ന രാഷ്ട്രീയ-സംഘടന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസുമായി സിപിഐഎം സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് ജഗ്മതി രാജിവെച്ചത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഐഎം ഉണ്ടാക്കിയ സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാള്‍ ഘടകത്തെ പരസ്യമായി ശാസിക്കണമെന്നും തെറ്റായ സഖ്യം അവസാനിക്കണമെന്നുമാണ് ജഗ്മതി സാംഗ്വാന്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടത്. ബംഗാളില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു.

കാന്തപുരം സംഘപരിവാറുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് കെ.പി.എ.മജീദ്

കേരളത്തിലെ മുസ്‌ലിം സമുദായത്തിനോടും മതേതര വിശ്വാസികളോടും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ വഞ്ചന കാണിച്ചെന്ന് കെ.പി.എ.മജീദ്. വ്യക്തിപരമായ വലിയ താല്‍പര്യങ്ങള്‍ക്കും സംഘടനാപരമായ ചെറിയ താല്‍പര്യങ്ങള്‍ക്കും വേണ്ടി സംഘപരിവാറുമായി കൂട്ടുചേര്‍ന്നു. ഇന്ത്യയിലെ മുസ്‌ലിമുകളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയിലാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനം. മഞ്ചേശ്വരത്തടക്കം ബിജെപിക്ക് വേണ്ടി വോട്ടു മറിച്ചു. മണ്ണാര്‍ക്കാട്ടെ ലീഗിന്റെ വിജയം കാന്തപുരത്തിന്റെ അഹങ്കാരത്തിനുള്ള മറുപടിയാണെന്നും ചന്ദ്രികയിലെ ലേഖനത്തില്‍ കെ.പി.എ.മജീദ് പറയുന്നു.

സ്ഥാനമൊഴിഞ്ഞ മന്ത്രിമാരുടെ ഓഫീസുകളിലും വീടുകളിലും നിന്ന് വിലയേറിയ സാധനങ്ങള്‍ കാണാനില്ല

കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട. സംഗതി സത്യമാണ്. മുന്‍മന്ത്രിമാര്‍ ഓഫീസുകളും വസതികളും ഒഴിഞ്ഞപ്പോള്‍ സാധനങ്ങളുടെ കണക്കെടുപ്പ് നടത്തിയ പൊതുഭരണവകുപ്പിലെ ഹൗസ് കീപ്പിംഗ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഒട്ടേറെ വിലയേറിയ സാധനങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിണറായി കാനം തര്‍ക്കം; ഇടത് മുന്നണിയുടെ വികസനനയവും പരിസ്ഥിതിനയവും തുറന്ന ചര്‍ച്ചയ്ക്ക്

മുല്ലപെരിയാറിന്റെ കാര്യത്തില്‍ ദീര്‍ഘനാളായി വി.എസ് സ്വീകരിച്ചിരുന്ന നിലപാട് ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. മുല്ലപെരിയാര്‍ ഡാം സുരക്ഷിതമല്ല എന്നാരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അരങ്ങേറിയ സമരവും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. വികസനം, പരിസ്ഥിതി സംരക്ഷണം ജനസുരക്ഷ എന്നിവ സംമ്പന്ധിച്ച ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും അഭിപ്രായ രൂപീകരണത്തിനും വഴിയൊരുക്കുന്നതാണ് പിണറായിയും കാനം രാജേന്ദ്രനും ഉയര്‍ത്തുന്ന വ്യത്യസ്ത നിലപാടുകള്‍.

ഉമ്മന്‍ചാണ്ടിയെ കണ്ട പിണറായി; നായനാരെ കണ്ട കരുണാകരന്‍

കേരള രാഷ്ട്രീയം പിണറായി വിജയനിലൂടെ പുതിയൊരു പാതയിലേക്ക് മാറുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയനെ തീരുമാനിച്ച ശേഷം നടന്ന സംഭവങ്ങള്‍ ശ്രദ്ധിക്കുക. രാവിലെ പിണറായി വിജയന്‍ വി.എസ് അച്യുതാനന്ദനെ കണ്ടോണ്‍മെന്റ്‌ഹൗസിലെത്തി കാണുന്നു. വിഎസ് പിണറായിയോട് പറയുന്നു. നല്ല ഭരണം കാഴ്ച്ചവയ്ക്കണം. യുഡിഎഫ് സര്‍ക്കാറിനെതിരായ അഴിമതി കേസുകളില്‍ നടപടിയെടുക്കണം. സ്ത്രീ സുരക്ഷ ഉറപ്പാക്കണം. യുഡിഎഫ് ഭരണത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭരണം കാഴ്ച്ചവെയ്ക്കണം. അതിനുശേഷം വിഎസ് മാധ്യമങ്ങളോട് പറഞ്ഞു ജനങ്ങളുടെ കാവലാളായി താന്‍ ഇവിടെ ഉണ്ടായിരിക്കുമെന്ന്. സോളാര്‍കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ […]

പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത്: ഇന്ത്യ നാറ്റോവിലേക്കോ; നമ്മുടെ സൈനികര്‍ അമേരിക്കന്‍ സൈന്യത്തിന്റെ കവചമാകാനോ?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാമതും അവസാനത്തേതുമായ കേരള തെരഞ്ഞെടുപ്പ് പര്യടനത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് ഇതെഴുതുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെ പ്രസംഗത്തില്‍ രാജ്യരക്ഷ സംബന്ധിച്ച ഇടുപാടുകളിലെ ചില അഴിമതികളാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്കുമുമ്പില്‍ വെച്ചത്. അതു സംബന്ധിച്ച് രാജ്യത്താകെ വലിയ സംവാദം നടക്കുകയാണ്.

Page 1 of 51 2 3 4 5