മുഖ്യമന്ത്രി പിണറായിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി മോദി

Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വെള്ളിയാഴ്ചയാണ് മോദിയെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്കു അനുമതി നല്‍കാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. നാലാം തവണയാണ് പിണറായിക്ക് മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്.

ആര്‍.നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

ആലപ്പുഴ:സിപിഎം ജില്ലാ സെക്രട്ടറിയായി ആര്‍.നാസറിനെ തിരഞ്ഞെടുത്തു. സജി ചെറിയാന്‍ എംഎല്‍എയായതിനാല്‍ സ്ഥാനം ഒഴിഞ്ഞതോടെയാണിത്. പതിനൊന്നംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണു തിരഞ്ഞെടുപ്പു നടന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങള്‍: ആര്‍.നാസര്‍, ജി.വേണുഗോപാല്‍, കെ.പ്രസാദ്, കെ.രാഘവന്‍, എം.എ.അലിയാര്‍, എ.മഹേന്ദ്രന്‍, പി.പി.ചിത്തരഞ്ജന്‍, കെ.എച്ച്.ബാബുജാന്‍, എം.സത്യപാലന്‍, ജി.ഹരിശങ്കര്‍, മനു സി.പുളിക്കല്‍. […]

ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയാറെന്ന് കെ.എം.മാണി; കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെ

പാലാ: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നേരിടാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറാണെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ ഒരുപാടു കണ്ടതാണെന്നും കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫും കേരള കോണ്‍ഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു. […]

സിപിഎം- ബിജെപി സംഘര്‍ഷം; ചിറക്കടവിലെ ചില പ്രദേശങ്ങളില്‍ 14 ദിവസം നിരോധനാജ്ഞ

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സിപിഎം – ബിജെപി സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചിറക്കടവ് പഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണു നിരോധാനാജ്ഞ. ഈ സ്ഥലങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുകയോ പ്രകടനം, ജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കുകയോ പാടില്ലെന്നു കലക്ടര്‍ ഡോ. ബി.എസ്.തിരുമേനി അറിയിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് പി ജെ കുര്യന്‍, ഉണ്ടെന്ന് എ ഗ്രൂപ്പ്; വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ചെന്നിത്തല

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നല്‍കിയ നടപടിയില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി നിര്‍ണ്ണായക തീരുമാനം എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. അതേസമയം ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയകാര്യ സമിതിയില്‍ പി.ജെ കുര്യന്‍ കടന്നാക്രമിച്ചു. ദില്ലിയില്‍ ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയെ എന്തിനാണ് വിളിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കെങ്കില്‍ വിളിക്കേണ്ടത് വേണുഗോപാലിനെയെന്നും പി.ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച പി.ജെ കുര്യനെ പ്രതിരോധിച്ച് […]

വര്‍ഷം രണ്ടായിട്ടും സ്വന്തം മണ്ഡലത്തെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ എന്തു പറയാനാണ്; ഒ.രാജഗോപാലിനെ പരിഹസിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നു നിയമസഭയില്‍ ചോദിച്ച ബിജെപി എംഎല്‍എ ഒ. രാജഗോപാലിനെ പരിഹസിച്ച് നേമം മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി. നേമത്തെ ജനങ്ങളെ ഇങ്ങനെ നാണം കെടുത്തരുതെന്നും വര്‍ഷം രണ്ടായിട്ടും മണ്ഡലത്തിന്റെ മുക്കുംമൂലയും തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ എന്തു പറയാനാണെന്നും ശിവന്‍കുട്ടി ചോദിച്ചു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഒ.രാജഗോപാലിനെ ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചത്. നിയമസഭയില്‍ ആറാം തീയതി നടന്ന ചോദ്യോത്തരവേളയിലാണു നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു […]

സിപിഎമ്മിനോടും ബിജെപിയോടും പോരാടാന്‍ കരുത്തുള്ള നേതാവിനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് യുവനേതാക്കള്‍

തിരുവനന്തപുരം: സിപിഎമ്മിനോടും ബിജെപിയോടും പോരാടാന്‍ കരുത്തുള്ള നേതാവിനെ കെപിസിസി പ്രസിഡന്റായി നിയമിക്കണമെന്നാവശ്യപ്പെട്ടു യുവനേതാക്കള്‍ രംഗത്ത്. ഈ അഭിപ്രായം കേരളത്തിലെയും ഡല്‍ഹിയിലെയും നേതാക്കളെ ഇവര്‍ അറിയിച്ചു. കൂട്ടായ നീക്കത്തിനു പകരം തങ്ങള്‍ക്ക് അടുപ്പമുള്ള നേതാക്കളെയാണു യുവനേതാക്കള്‍ അഭിപ്രായം അറിയിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ ഇടതുമുന്നണി ശക്തമായെന്ന തോന്നല്‍ തകര്‍ക്കുന്നതിനു കരുത്തുള്ള നേതാവിനെ പ്രസിഡന്റാക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കാനും തീവ്രനിലപാടുകള്‍ സ്വീകരിക്കാനും ശേഷിയുള്ള നേതാവിനെയാണു യുവാക്കള്‍ പ്രതീക്ഷിക്കുന്നത്. മുന്‍പത്തേതുപോലെ മുതിര്‍ന്ന നേതാക്കള്‍ക്കു താല്‍പ്പര്യമുള്ളയാളെ പ്രസിഡന്റാക്കുന്നതിനെ അവര്‍ അംഗീകരിക്കുന്നില്ല. യുവാക്കളെ […]

നോമ്പും ഉസ്മാനും, ഡോ. കെ. ടി. ജലീല്‍ എഴുതുന്നു

ആലുവയില്‍ ഉസ്മാനെന്നയാളെ പൊലീസ് അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ഡോ. കെ.ടി ജലീല്‍. ഉസ്മാനെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് തല്‍പരകക്ഷികളും ചില ചാനലുകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ മുസ്ലിം സമുദായത്തെ രക്ഷിക്കാനല്ല ഒറ്റപ്പെടുത്താനാണ് ഉപകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പില്‍ നിന്ന് ആലുവയില്‍ ഉസ്മാനെന്നയാളെ പോലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് തല്‍പരകക്ഷികളും ചില ചാനലുകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ മുസ്ലിം സമുദായത്തെ രക്ഷിക്കാനല്ല ഒറ്റപ്പെടുത്താനാണ് ഉപകരിക്കുക. നോമ്പ് കാരനായ […]

സുധീരനെതിരെ കേരള കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത നടപടിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് പി.ടി.തോമസ്

കോട്ടയം: കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.എം.സുധീരനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. കെ.എം.മാണിയെ വിമര്‍ശിക്കുന്ന സുധീരന്‍ സ്വന്തം ചരിത്രം പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 1980 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു സുധീരന്‍. അന്നു തോല്‍പിച്ചത് കോണ്‍ഗ്രസുകാരനെയാണ്. സുധീരന്‍ ഇതെല്ലാം മറന്നാലും ചരിത്രവസ്തുതകള്‍ മാറില്ലെന്നും ആത്മവഞ്ചനാപരമായ പ്രസ്താവനകളാണു സുധീരന്റേതെന്നും കേരള കോണ്‍ഗ്രസ് വിമര്‍ശിച്ചു. അതിനിടെ, കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത നടപടിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ടി.തോമസ് രംഗത്തെത്തി. യുഡിഎഫ് വിട്ടുപോയ […]

‘കേരള കോണ്‍ഗ്രസിനെതിരായ പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം’; കോണ്‍ഗ്രസിലെ കലാപത്തെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപത്തെ പരിഹസിച്ച് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു കൈമാറിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും രണ്ടു ദിവസത്തിനകം എല്ലാം കെട്ടടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് മുന്നണിയെ ശക്തിപ്പെടുത്താനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ വിജയത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സീറ്റ് മാണിക്ക് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് കുഞ്ഞാലിക്കുട്ടിയും ലീഗുമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ […]

Page 1 of 1991 2 3 4 5 6 199