സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലെ കരിങ്കല്‍ ഖനനത്തിനെതിരെ റവന്യുമന്ത്രി

Web Desk

തിരുവനന്തപുരം : സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയിലെ ഖനന ഉത്തരവിനെതിരെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് മന്ത്രി പറഞ്ഞു. ചട്ടം ഭേദഗതി ചെയ്യാതെ ഉത്തരവ് ഇറക്കിയതില്‍ അതൃപ്തി. ഉത്തരവ് റവന്യൂ മന്ത്രിയുടെയും നിയമ വകുപ്പിന്റെയും അനുമതിയില്ലാതെ. തീരുമാനം ക്വാറി മാഫിയയുടെ ഇടപെടലിനെത്തുടര്‍നാണെന്ന് സൂചന. തന്റെ അറിവോടെ മാത്രം ഭേദഗതി ചട്ടം ഇറക്കിയാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു.

ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം; പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കി. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കത്തിലുടക്കി ബി ജെ പി സ്ഥനാര്‍ത്ഥി പട്ടിക ഇത്തവണയും ഏറ്റവുമൊടുവിലാണ് എത്തുന്നത്. മറ്റു ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ […]

എസി നിലച്ചു; കൂളായി മുഖ്യമന്ത്രി; പത്തനംതിട്ടയില്‍ ചൂട് വേണം; കര്‍ശനനിര്‍ദ്ദേശം

പത്തനംതിട്ട: ഇക്കുറി പത്തനംതിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി എംഎല്‍എയായ വീണ ജോര്‍ജ്ജിനെ കളത്തിലിറക്കിയത്. എന്നാല്‍ മണ്ഡലം നിലനിര്‍ത്തി മറുപടി കൊടുക്കേണ്ടത് യുഡിഎഫിന്റേയും അഭിമാന പ്രശ്‌നമാണ്. ഇതിനിടയില്‍ ശബരിമല വോട്ടാകുമെന്ന പ്രതീക്ഷയില്‍ ബിജെപി നേതാക്കളും മല്‍സരിക്കാന്‍ തമ്മില്‍ പോരടിക്കുകയാണ്. വീണയെ വിജയിപ്പിക്കുന്നതിനായി പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ്. വീണയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി എത്തിയപ്പോള്‍ രസകരമായ ചില സംഭവങ്ങളുമുണ്ടായി. പിണറായി വിജയനായി പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ തയാറാക്കിയ മുറിയിലെ എസിയുടെ സ്വിച്ചിട്ടപ്പോള്‍ ഗസ്റ്റ് […]

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്പട്ടികയിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചു; സമവായം ഹൈക്കമാന്റിന്റെ ഇടപെടല്‍ മൂലം; ഇനി പ്രചാരണം

ന്യൂഡല്‍ഹി: നീണ്ട ഗ്രൂപ്പ് പോരിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയായി. തര്‍ക്കമുണ്ടായിരുന്ന നാല് സീറ്റുകളിലും ധാരണയായതോടെ ഇനി പ്രചാരണ രംഗത്തേക്ക്. വടകരയില്‍ ആരെ നിര്‍ത്തും എന്നതിനെച്ചൊല്ലിയും വയനാട് സീറ്റ് ഏത് ഗ്രൂപ്പിന് എന്നതിനെച്ചൊല്ലിയും തര്‍ക്കം നീണ്ടപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് സമവായമുണ്ടാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ: തിരുവനന്തപുരം: ശശി തരൂര്‍ ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ് മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ് പത്തനംതിട്ട: ആന്റോ ആന്റണി ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍ എറണാകുളം: ഹൈബി ഈഡന്‍ ഇടുക്കി: ഡീന്‍ കുര്യാക്കോസ് തൃശൂര്‍: ടി എന്‍ പ്രതാപന്‍ […]

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വടകര മുരളീധരന്റെ കൈകളില്‍ ഭദ്രം; ആശങ്ക മാറിയെന്ന് മുസ്ലീം ലീഗ്; ഐ ഗ്രൂപ്പിന് മധുര പ്രതികാരം

കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി വന്നത്. വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടുകൂടി ആശങ്ക മാറിയെന്ന് മുസ്ലീം ലീഗ് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു. പി. ജയരാജനെ നേരിടാന്‍ മുതിര്‍ന്ന സ്ഥാനാര്‍ഥി തന്നെ വേണമെന്ന പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തായിരുന്നു പാര്‍ട്ടി തീരുമാനം. യു.ഡി.എഫിന് നല്ല സ്ഥാനാര്‍ഥികളാണ് വന്നതെന്നും ഇതോടെ യുഡിഎഫ് മികച്ച വിജയം ഉറപ്പാക്കിയെന്നും അദേഹം പറഞ്ഞു. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും. സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് […]

ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; വയനാട് മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൂട്ടായെടുത്തതെന്ന് ടി സിദ്ദിഖ് (വീഡിയോ)

കൊച്ചി: വയനാട് മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൂട്ടായെടുത്തതെന്ന് ടി സിദ്ദിഖ്. തന്നെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ഒപ്പിട്ടിട്ടാണ് തന്റെ പേരടങ്ങിയ പട്ടിക ഹൈക്കമാന്റിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. എംഐ ഷാനവാസിന്റെ വീട്ടിലെത്തി കുടുംബാങ്ങളുടെ അനുഗ്രഹം തേടിയ ശേഷമായിരുന്ന സിദ്ദിഖിന്റെ പ്രതികരണം. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ജയരാജനെതിരായ മത്സരം ശക്തമാകും. അഭൂത പൂര്‍വ്വമായ ട്രെന്‍ഡ് പാര്‍ട്ടിക്ക് അനുകൂലമായി സെറ്റ് ചെയ്യുന്ന രാഷ്ട്രീയ തീരുമാനമാണ് ജയരാജനെതിരെ […]

ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചു; ഇനി തന്റെ തട്ടകം കേരളം: മുല്ലപ്പള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ വാര്‍ത്താ ചാനലിനോട് അദ്ദേഹം പ്രതികരണം നടത്തിയത്. 2014ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താന്‍ ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന തീരുമാനമെടുത്തിരുന്നു. കേരള രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നു. അതുകൊണ്ടാണ് വീണ്ടും മത്സരിക്കണമെന്ന ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കിട്ടിയ അവസരം താന്‍ ഫലപ്രദമായി വിനിയോഗിക്കുമെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ […]

കൊല്ലത്ത് ഒരു മനുഷ്യനെ പോലും അറിഞ്ഞുകൂടാ; അതിലും ഭേദം മലപ്പുറം; പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കണ്ണന്താനം

കൊച്ചി: തുടക്കം മുതല്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തനിക്ക് ഇനി രാജ്യസഭയില്‍ മൂന്ന് വര്‍ഷം കൂടി ബാക്കിയുണ്ട്. തനിക്ക് മത്സരിക്കാന്‍ ഒരു താത്പര്യവുമില്ല. തന്നെ മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാര്‍ട്ടി നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നതായി ബിജെപി നേതൃത്വം തന്നെ കൊല്ലത്ത് പരിഗണിക്കുന്നതായുളള വാര്‍ത്തകളോട് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. എന്നാല്‍ കേരളത്തില്‍ നിന്നുളള ഏക കേന്ദ്രമന്ത്രി എന്ന നിലയില്‍ മത്സരിക്കണമെന്ന് കേന്ദ്രം തന്നോട് ആവശ്യപ്പെട്ടതായി കണ്ണന്താനം പറഞ്ഞു.അങ്ങനെയെങ്കില്‍ താന്‍ ഉള്‍പ്പെടുന്ന […]

ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങനെ രാജ്യത്തെ നയിക്കാനാകും; രൂക്ഷ വിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍. സീറ്റ് വിഭജനത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കോടിയേരി രംഗത്ത് വന്നത്. ഒരു പാര്‍ലമെന്റ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങനെ രാജ്യത്തെ നയിക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. 2004ലേതു പോലെ ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റം നടത്താനാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോടിയേരി പറഞ്ഞു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍ തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് […]

എറണാകുളം പ്രചാരണ ചൂടില്‍: അഭിമന്യുവിന്റെ കലാലയത്തില്‍ പി രാജീവ് വോട്ട് തേടി; മതസാമൂഹിക നേതാക്കളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് യുഡിഎഫ്

കൊച്ചി: വര്‍ഗീയതയ്‌ക്കെതിരായ മുദ്രാവാക്യമുയര്‍ത്തിയാണ് മഹാരാജാസ് കോളേജില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് പ്രചാരണത്തിനിറങ്ങി. അഭിമന്യുവിന്റെ കലാലയത്തില്‍ യുവ നേതാവിന് ഊജ്വലസ്വീകരണമാണ് ഒരുക്കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേയും മാതാ അമൃതാനന്ദമയിയുടെയും പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും പ്രചാരണത്തിന് ആക്കം കൂട്ടി. ചുവപ്പ് പരന്ന മഹാരാജാസിന്റെ മണ്ണില്‍ യുവ നേതാവിന് ഊജ്വലസ്വീകരണമാണ് ഒരുക്കിയത്. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും അടുത്തേക്ക് എത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയ്‌ക്കെതിരെ അഭിമന്യു കോറിയിട്ട മുദ്രാവാക്യത്തിനരികെ അതേ സന്ദേശം ഉയര്‍ത്തിപ്പിടിക്കുമെന്നും പി […]

Page 2 of 225 1 2 3 4 5 6 7 225