കേരള കോണ്‍ഗ്രസ് വിട്ടു വരുന്നവരെ സഹകരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനം

Web Desk

കേരള കോണ്‍ഗ്രസ് എം വിട്ട് വരുന്നവരെ സഹകരിപ്പിക്കുമെന്ന് ഇടത് മുന്നണി. ഫ്രാന്‍സിസ് ജോര്‍ജ് ഡോ.കെ.സി ജോസഫ്, ആന്റണി രാജു, പി.സി ജോസഫ് എന്നീ നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. ഇവരുമായി നാളെ എല്‍ഡിഎഫ് ചര്‍ച്ച നടത്തും.

കേരള കോണ്‍ഗ്രസ് (എം) പിളരുന്നു: ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം ഇടത് മുന്നണിയിലേക്ക്

കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടത് മുന്നണിയിലേക്ക് പോകുന്നു. ഡോ. കെ.സി ജോസഫും ആന്റണി രാജുവും പി.സി ജോസഫും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ഇടത് മുന്നണിയിലേക്ക് പോകും . സ്ഥാനങ്ങള്‍ രാജിവച്ച് പാര്‍ട്ടി വിടാന്‍ ആണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കളുടെ തീരുമാനം. ഇടത് പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. നാളെ എല്‍ഡിഎഫുമായി ഇവര്‍ ചര്‍ച്ച നടത്തും. ഇന്നോ നാളെയോ നിലപാട്പരസ്യമായി പ്രഖ്യാപിക്കും

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി ഇന്ന്

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി ഇന്ന് രാവിലെ പാണക്കാട്ട് ചേരും. ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഇന്നലെ അഞ്ചു പ്രമുഖരുടെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലീഗിന്റെ അഞ്ചു മന്ത്രിമാര്‍ മത്സര രംഗത്തുണ്ടാകും. ഇതില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെയുള്ളവര്‍ സിറ്റിങ്ങ് സീറ്റില്‍ മത്സരിക്കും. പി.കെ. കുഞ്ഞാലികുട്ടി വേങ്ങര ഉപേക്ഷിച്ച് മലപ്പുറത്ത് മത്സരിക്കും. വേങ്ങരയില്‍ കെ.പി.എ.മജീദ് മത്സരിക്കും. […]

ബി.ഡി.ജെ.എസ്. എന്‍.ഡി.എയുടെ ഭാഗമായെന്ന് വെള്ളാപ്പള്ളി നടേശന്‍; പ്രഖ്യാപനം ഇന്നുണ്ടാകും

ഭാരത് ധര്‍മ ജന സേന (ബി.ഡി.ജെ.എസ്) എന്‍.ഡി.എയുടെ ഭാഗമായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും. താനും തുഷാറും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

കൊല്ലത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജയം യു.ഡി.എഫ് ആവര്‍ത്തിക്കും: ഉമ്മന്‍ ചാണ്ടി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫ് ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെ മുന്നില്‍ നിര്‍ത്തി നടത്തിയ പോരാട്ടത്തില്‍ യു.ഡി.എഫ് സമ്പൂര്‍ണ വിജയമാണ് നേടിയത്. ഈ ജില്ലയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫിന് അഭിമാനാര്‍ഹമായ വിജയം ഉണ്ടായി.യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കും. ഇന്നുവരെ ഒരു ഗവണ്‍മെന്റുകള്‍ക്കും […]

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ യൂത്ത് ലീഗ്

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ യൂത്ത് ലീഗ് രംഗത്ത്. മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തിലാണ് യൂത്ത് ലീഗ് പ്രതിഷേധമറിയിച്ചത്. രണ്ടുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണം. എംഎല്‍എമാര്‍ മണ്ഡലം സ്വന്തം സാമ്രാജ്യമാക്കിവെക്കുന്നുവെന്നും യൂത്ത് ലീഗ് ആരോപിച്ചു. യുവാക്കളായപ്പോള്‍ ലഭിച്ച അവസരം വാര്‍ദ്ധക്യം ബാധിച്ചിട്ടും വിടുന്നിലെന്നും ഇവര്‍ ആരോപിച്ചു. കെ.പി.എ.മജീദിന് മത്സരിക്കാന്‍ അവസരം നല്‍കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് കഴിഞ്ഞ ദിവസം യുവാക്കള്‍ക്ക് ് പ്രാധാന്യമുള്ള സ്ഥാനാര്‍ഥി പട്ടികയാകും മുസ്‌ലിം ലീഗിന്റെതെന്ന് പറഞ്ഞിരുന്നു. മാത്രമല്ല […]

വെള്ളാപ്പള്ളിക്കെതിരെ വി.ഡി.സതീശന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കൊച്ചി: വഴിയില്‍ നിന്ന് തെറി വിളിച്ചാല്‍ ഒതുങ്ങുമെന്ന പരീക്ഷണം നടത്തി വായടപ്പിക്കാമെന്നു വിചാരിക്കേണ്ടെന്ന് വെള്ളാപ്പള്ളിക്ക് വി.ഡി.സതീശന്റെ മറുപടി. ജന്മം കൊണ്ട് സതീശന്‍ ആര്‍ക്കുണ്ടായതാണെന്ന് നമ്മുക്കറിയില്ലയെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെയാണ് വി.ഡി.സതീശന്റെ പോസ്റ്റ്. രാഷ്ട്രീയത്തില്‍ താന്‍ ഒരിക്കലും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. വിഷയാധിഷ്ടിതമായി സംസാരിക്കുമ്പോഴും എതിര്‍ക്കുന്നവനോട് അങ്ങേയറ്റം മാന്യമായ സമീപനം മാത്രം സ്വീകരിക്കണം എന്ന ബോധമുള്ളവനാണ് താനെന്നും വെള്ളാപ്പള്ളിയുടെ നിലവാരത്തിലേക്ക് താഴ്ന്നാല്‍ അത് താന്‍ പ്രതിനിധീകരിക്കുന്ന പറവൂരിലെ ജനങ്ങള്‍ക്ക് അപമാനമുണ്ടാക്കുമെന്നും വി.ഡി.സതീശന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. വി.ഡി.സതീശന്റെ ഫെയ്‌സ് […]

ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത്; മത്സരിക്കാനില്ലെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഒ.രാജഗോപാല്‍ ബിജെപി കോര്‍കമ്മറ്റിയെ അറിയിച്ചു. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി.മുരളീധരന്‍, കോഴിക്കോട് നോര്‍ത്തില്‍ എം.ടി.രമേശ്, കുന്നമംഗലത്ത് സി.കെ.പത്മനാഭന്‍, ചെങ്ങന്നൂരില്‍ പി.എസ്.ശ്രീധരന്‍ പിള്ള, പാലക്കാട് ശോഭാ സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ എന്നിങ്ങനെയാണ് ബിജെപി സ്ഥാനാര്‍ഥികളുടെ ധാരണ. ഒ. രാജഗോപാലിന്റെയും കുമ്മനം രാജശേഖരന്റെയും കാര്യത്തില്‍ തീരുമാനമായില്ല. ഇത്തവണ മല്‍സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് രാജഗോപാല്‍. ഇക്കാര്യം അദ്ദേഹം കോര്‍കമ്മറ്റിയെ അറിയിച്ചു.

2017 വരെയുള്ള മദ്യ നയം സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2017 വരെ യുള്ള മദ്യ നയം സര്‍ക്കാര്‍ മുന്‍കുട്ടി പ്രഖ്യാപിച്ചു. ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാലും അടുത്ത സാമ്പത്തിക വര്‍ഷം മദ്യ നയത്തില്‍ മറ്റം വരുത്താന്‍ കഴിയില്ല. ഇതുവരെ അതത് വര്‍ഷത്തെ മദ്യ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇടതു സര്‍ക്കാര്‍ വന്നാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കുമെന്ന് സിപിഐഎം നേതൃത്വം പ്രഖ്യാപിച്ചിരുന്നു. മദ്യ നിരോധനമല്ല, മദ്യ വര്‍ജമനമാണ് ഇടതു സര്‍ക്കാറിന്റെ നയമെന്നായിരുന്നു സിപിഐഎം പ്രഖ്യാപനം. ബാര്‍ ഉടമകള്‍ ഇടതുമുന്നണിയെ സഹായിക്കുമെന്ന പ്രചാരണം […]

പ്രായപൂര്‍ത്തിയാകാത്ത മകനെകൊണ്ട് ഔദ്യോഗിക വാഹനമോടിപ്പിച്ച ഐജിക്കെതിരെ കേസെടുക്കണം: വിഎസ്

പ്രായപൂര്‍ത്തിയാകാത്ത മകനെകൊണ്ട് ഔദ്യോഗിക വാഹനമോടിപ്പിച്ച കേസില്‍ കേരളാ പൊലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിനെതിരെ എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പൊലീസ് ഐജി തന്നെ നഗ്‌നമായ നിയമലംഘനത്തിന് കൂട്ടുനിന്നു എന്നത് അത്യന്തം ആപത്കരവും ആശങ്കാകുലവുമാണ്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി മാത്രമാണ് എഡിജിപി രാജേഷ് ദിവാനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടു കാര്യമായില്ല. ചാനല്‍ ദൃശ്യങ്ങളില്‍ നിന്നും, റിപ്പോര്‍ട്ടുകളില്‍ നിന്നും നിയമലംഘനം നടന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിയുന്നുണ്ട്.

Page 221 of 225 1 216 217 218 219 220 221 222 223 224 225