ബിജെപിയും, യുഡിഎഫും ഒരേ തൂവല്‍ പക്ഷികള്‍; വിമര്‍ശനമുന്നയിച്ച് വി എന്‍ വാസവന്‍

Web Desk

കോട്ടയം: ബിജെപിയെയും, കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് വി എന്‍ വാസവന്‍ രംഗത്ത്. ബിജെപിയും, യുഡിഎഫും ഒരേ തൂവല്‍ പക്ഷികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും, ശബരിമല വിഷയം ഇതിന് ഉത്തമ ഉദ്ദാഹരണമാണെന്നും വാസവന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ യുഡിഎഫിനും, ബിജെപിക്കും ഒരേ നിലപാടായിരുന്നുവെന്നും, അതേസമയം എല്‍ഡിഎഫ് സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥരായിരുന്നുവെന്നും വാസവന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ അനുകൂല സാഹചര്യമാണുള്ളതെന്നും വാസവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് വാസവന്‍. മതനിരപേക്ഷതയില്‍ ഏറെ മുന്നിലാണ് കേരളവും കേരളത്തിലെ ഇടതു മുന്നണി […]

വഴിയില്‍ കാണുമ്പോള്‍ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാല്‍ തീരുന്നതല്ല ഞങ്ങളുടെ ആദര്‍ശം: എം കെ മുനീര്‍

കോഴിക്കോട്: വഴിയില്‍ കാണുമ്പോള്‍ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാല്‍ തീരുന്നതല്ല ഞങ്ങളുടെ ആദര്‍ശമെന്ന് എം കെ മുനീര്‍. ലീഗ് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയുടെ സഹായം ചോദിക്കുന്നതിനേക്കാള്‍ ലീഗ് പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലതെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഐഎം എസ്ഡിപിഐ ബന്ധം അവസാനിപ്പിച്ച് ലീഗിനെയും എസ്ഡിപിഐയെയും ചേര്‍ത്തുള്ള ചര്‍ച്ചക്ക് വരൂ എന്നും സിപിഐഎമ്മിനോട് മുനീര്‍ ആവശ്യപ്പെട്ടു. നേരത്തെ പൊന്നാനിയില്‍ ലീഗുമായി ചര്‍ച്ച നടത്തിയെന്ന് എസ്ഡിപിഐ അവകാശപ്പെട്ടിരുന്നു. നടത്തിയത് രഹസ്യ ചര്‍ച്ച അല്ലെന്നും രാഷ്ട്രീയ […]

ഇടത് കോട്ടയില്‍ വിജയം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് കല്യോട്ടുകാര്‍

കാസര്‍കോട്: സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്മൃതികുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പോരാട്ടം അക്രമ രാഷ്ട്രീയത്തിന് എതിരെയാണെന്ന് ഉണ്ണിത്താന്‍ പ്രതികരിച്ചു. കൊന്നവരയും കൊല്ലിച്ചവരേയും പിടികൂടാന്‍ ഇടപെടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അടക്കമുള്ള കല്യോട്ടുകാരാണ് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. ഇടത് കോട്ടയില്‍ വിജയം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മത്സരമെന്ന് ആവര്‍ത്തിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം.

കെവി തോമസിന് ഹൈക്കമാന്‍ഡിന്റെ മൂന്ന് വാഗ്ദാനങ്ങള്‍; തോമസിനെ ഒറ്റപ്പെടുത്തുന്നതിനോടു യോജിപ്പില്ലാതെ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് നിര്‍ദേശമനുസരിച്ചു കെവി തോമസുമായി കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നടത്തിയ കൂടിക്കാഴ്ചയില്‍ 3 വാഗ്ദാനങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയതായി സൂചന. സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് 3 വാഗ്ദാനങ്ങള്‍ നല്‍കിയത്. യുഡിഎഫ് കണ്‍വീനര്‍ പദവി, എഐസിസി ഉത്തരവാദിത്തം, പാര്‍ലമെന്ററി ദൗത്യം എന്നിവയാണിത്. സ്ഥാനാര്‍ഥിയായതോടെ ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും. ഈ പദവിയാണ് ഒരു സാധ്യത. എഐസിസി നേതൃത്വത്തില്‍ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി. […]

ആശയക്കുഴപ്പം: ബിജെപി പട്ടികയെ ചൊല്ലി അനിശ്ചിതത്വം; പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ബിജെപി പട്ടികയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. താല്‍പ്പര്യപ്പെട്ട മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന കൂടുതല്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. ആറ്റിങ്ങലില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ പാലക്കാടിന് വേണ്ടി സമ്മര്‍ദ്ദംതുടരുകയാണ്. കോഴിക്കോട് നില്‍ക്കില്ലെന് എം ടി രമേശ് വിശദമാക്കി. ത്യശൂരോ പത്തനംതിട്ടയോ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രനും ഉറപ്പിച്ച് പറഞ്ഞതോടെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാന്‍ വൈകുകയാണ്. പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. തുഷാര്‍ വെള്ളാപ്പളിയും അമിത് ഷായുമായുമായുള്ള ചര്‍ച്ചയും നീണ്ടു പോവുകയാണ്. […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ വി തോമസിന്റെ പിന്തുണ ഉണ്ടാവുമെന്ന് ഹൈബി ഈഡന്‍

കൊച്ചി: എറണാകുളം മണ്ഡലത്തിലെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ വി തോമസിന്റെ പിന്തുണ ഉണ്ടാവുമെന്ന് ഹൈബി ഈഡന്‍. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അടക്കമുള്ള പരിപാടികളിലേക്ക് കെ വി തോമസിനെ ക്ഷണിക്കുമെന്നും അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളാണ് കെ വി തോമസ്. പാര്‍ട്ടിയില്‍ ഇനിയും അദ്ദേഹം ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. എറണാകുളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധിയാണ് […]

താന്‍ കോണ്‍ഗ്രസുകാരനാണ്; പുതുതായി കോണ്‍ഗ്രസുകാരനാക്കാന്‍ ആരും ശ്രമിക്കേണ്ട: കെ വി തോമസ്

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റ് വിഷയത്തില്‍ ഇടഞ്ഞ കെ.വി.തോമസിനെ അനുനയിപ്പിക്കാനുള്ള ആദ്യവട്ട ശ്രമങ്ങള്‍ ഫലംകണ്ടില്ലെന്ന് സൂചന. ഡല്‍ഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കെ.വി തന്റെ കടുത്ത അമര്‍ഷം നേരിട്ടറിയിച്ചു. തനിക്ക് പ്രത്യേകിച്ച് ഓഫറുകളൊന്നും വേണ്ടെന്ന് പറഞ്ഞ തോമസ് താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്നും പ്രത്യേകിച്ച് അങ്ങനെയാക്കാന്‍ ശ്രമിക്കേണ്ടെന്നും തുറന്നടിച്ചു. സീറ്റില്ലെന്ന കാര്യം നേരിട്ടറിയിക്കാത്തത് മര്യാദകേടാണെന്നും അദ്ദേഹം ചെന്നിത്തലയെ അറിയിച്ചു. നേരത്തെ, തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍പോലും നേരിട്ടിടപെട്ടിരുന്നു. സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി […]

കാസര്‍ഗോഡ് പൊട്ടിത്തെറിയില്ല; സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയില്ലെന്നും സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം മാത്രമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും തിരുവനന്തപുരത്ത് ഉണ്ണിത്താന്‍ പറഞ്ഞു. ജില്ല ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട്. അമ്പതു വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ രാജ് മോഹനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് പാര്‍ട്ടിയില്‍ ഉള്ളവര്‍ മാത്രമല്ല പറഞ്ഞിട്ടുള്ളത്. തന്നെ അംഗീകരിക്കണം പാര്‍ട്ടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ജനങ്ങളാണ്. തനിക്ക് ഒരു സീറ്റ് […]

കാസര്‍കോട് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 നേതാക്കള്‍ നിവേദനം നല്‍കി

തിരുവനന്തപുരം: കാസര്‍കോട് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 നേതാക്കള്‍ നിവേദനം നല്‍കി. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മറച്ചുവച്ചെന്നാണ് പ്രവര്‍ത്തകരുടെ പരാതി. പാര്‍ട്ടി നേതൃത്വത്തെ ഡിസിസി പ്രസിഡന്റ് തെറ്റിദ്ധരിപ്പിച്ചെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധവുമായി ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉണ്ടായിരുന്ന സുബയ്യ റൈയെ ഒഴിവാക്കാന്‍ കാരണം ജില്ലാനേതൃത്വത്തിലെ പടലപിണക്കമാണെന്നാണ് ആരോപണം. പ്രാദേശിക സ്ഥാനാര്‍ഥിയെ ഒഴിവാക്കാന്‍ നീക്കം നടന്നത് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിലാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് […]

കെ വി തോമസിനെ ഉന്നമിട്ട് ബിജെപി; നീക്കത്തിന് നേതൃത്വം നല്‍കുന്നത് ടോം വടക്കന്‍; നല്ല പദവികളിലൊന്ന് നല്‍കി കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കെ വി തോമസ് എംപിയെ ഉന്നമിട്ട് ബിജെപി. സീറ്റ് കിട്ടാത്തതില്‍ അതൃപ്തി തുറന്ന് പറഞ്ഞ തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ബിജെപിയിലെത്തിയാല്‍ തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് ശ്രമം. കെ വി തോമസിനെ ബിജെപി കേന്ദ്രനേതൃത്വം ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കെ വി തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ ബിഡിജെഎസ്സിന്റെ പക്കലാണ് എറണാകുളം സീറ്റ്. ഇന്നലെ അതൃപ്തി തുറന്ന് പറഞ്ഞ് കെ വി […]

Page 3 of 225 1 2 3 4 5 6 7 8 225