ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക വൈകിട്ട്: തൃശൂരില്‍ മല്‍സരിക്കാന്‍ തുഷാറിന് മേല്‍ സമ്മര്‍ദ്ദം; കെ.സുരേന്ദ്രന്റെ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു

Web Desk

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക വൈകിട്ട് പ്രഖ്യാപിക്കും. പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം പരിഹരിക്കാന്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തും. തൃശൂരില്‍ മല്‍സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ബി.ജെ.പി ദേശീയനേതൃത്വം നിര്‍ബന്ധിക്കും. സീറ്റുകള്‍ വച്ചുമാറുന്ന കാര്യവും ബി.ഡി.ജെ.എസുമായി ചര്‍ച്ച നടത്തും. പത്തനംതിട്ടയും തൃശൂരും നഷ്ടമായ കെ.സുരേന്ദ്രന് ഏത് സീറ്റു നല്‍കുമെന്നതാണ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി തുടരുന്നത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ മല്‍സരിക്കാനിടയില്ല.

സ്ഥാനാര്‍ത്ഥി പോര്; ഗ്രൂപ്പ് വഴക്ക്; വിജയസാധ്യത കുറയുമെന്ന് നേതാക്കളും അണികളും

തിരുവനന്തപുരം: കേരളത്തിലും ഡല്‍ഹിയിലുമായി ദിവസങ്ങളും ആഴ്ചകളും നീണ്ട ചര്‍ച്ച, എന്നിട്ടും ഒടുവില്‍ അപൂര്‍ണമായ സ്ഥാനാര്‍ഥിപട്ടിക. കോണ്‍ഗ്രസില്‍ പട്ടിക വൈകുന്നത് പതിവാണെങ്കിലും ഇത്രത്തോളം അനശ്ചിതത്വം ഇതാദ്യമായിരിക്കും. സിറ്റിങ് സീറ്റുകളായ വടകര, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍പോലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകാത്തതാണ് പ്രതിസന്ധി ഇരട്ടിയാക്കുന്നത്. വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്ന് ആവര്‍ത്തിച്ചുപറഞ്ഞ നേതാക്കള്‍ അവസാനനിമിഷം ഗ്രൂപ്പിന്റ പേരില്‍ തമ്മിലടിച്ചതാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്. ഇത്രത്തോളം അനിശ്ചിതത്വം നിലനിന്ന സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അടുത്തകാലത്ത് ആദ്യമായിരിക്കും. മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും സ്ഥാനാര്‍ഥികളെ പൂര്‍ണമായും പ്രഖ്യാപിക്കാനാകാത്തത് […]

കോണ്‍ഗ്രസിനുള്ളിലെ സീറ്റ് തര്‍ക്കം: ദേശീയ നേതൃത്വവുമായി ഇന്ന് ചര്‍ച്ച; കോണ്‍ഗ്രസിന് തലവേദനയായി കെ വി തോമസ്

ന്യൂഡല്‍ഹി: വയനാട് ഉള്‍പ്പെടെയുള്ള നാല് സീറ്റുകളിലെ തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇന്ന് സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച നടത്തും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. വയനാട്ടില്‍ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഉമ്മന്‍ചാണ്ടി ശക്തമായി ആവശ്യപ്പെടുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച കെ […]

ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത അതൃപ്തി; സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന സുബ്ബറായി രാജി വെയ്‌ച്ചേക്കുമെന്ന് സൂചന

കാസര്‍കോട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിശ്ചയിച്ചതില്‍ കാസര്‍കോട് ഡിസിസിയില്‍ കടുത്ത പ്രതിഷേധം. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 18 ഓളം ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് മണ്ഡലത്തില്‍ സുബ്ബറായിയെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. സുബ്ബറായിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് പൊടുന്നനെ പട്ടികയില്‍ മാറ്റമുണ്ടാകുകയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തത്. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന സുബ്ബറായിയും കടുത്ത അതൃപ്തിയിലാണ്. […]

കെ വി തോമസിനെ തഴഞ്ഞ് ഹൈബി ഈഡന് സ്ഥാനാര്‍ത്ഥിത്വം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമം; സോണിയ ഗാന്ധിയുമായി കൂടികാഴ്ച നടത്തും

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി, ഇടഞ്ഞുനില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കെ വി തോമസിനെ ടെലഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. സീറ്റി നിഷേധിച്ചതിന്റെ പേരില്‍ കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ഇരുവരും കെ വി തോമസിനോട് അഭ്യര്‍ത്ഥിച്ചു. സോണിയഗാന്ധിയും മുകുള്‍ വാസ്‌നിക്കും ഇന്ന് കെ വി തോമസുമായി കൂടിക്കാഴ്ച […]

അന്തിമ രൂപമാവാതെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; തുഷാറുമായി ഇന്ന് ചര്‍ച്ച; പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള തന്നെ

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള നടന്ന ചര്‍ച്ചയിലും അന്തിമ രൂപമായില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായി. ഇന്ന് രാവിലെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം എടുക്കുക. തൃശൂരിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മല്‍സരിക്കാനില്ലെന്ന സൂചന തുഷാര്‍ വെളളാപ്പള്ളി ഇന്നലെ നല്‍കിയെങ്കിലും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഇതിനോട് വിയോജിച്ചു. ബിജെപി കേന്ദ്രനേതൃത്വവും തുഷാര്‍ മല്‍സരിക്കണമെന്ന് സമ്മര്‍ദ്ദം […]

ഒടുവില്‍ പ്രഖ്യാപനം; പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; സമവായമാകാതെ 4 സീറ്റുകള്‍

ന്യൂ ഡല്‍ഹി: രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് പോരിനുമിടെ സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 4 സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. എന്നാല്‍ അതേസമയം വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത അഭിപ്രായഭിന്നത തുടരുകയാണ്. ആദ്യം വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് […]

തിരുവനന്തപുരം വിമാനത്താവള ലേലം: പകല്‍കൊളളയെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ലേലം പകല്‍കൊള്ളയാണെന്ന് മന്ത്രി തോമസ് ഐസക്ക്. വിമാനത്തവളത്തില്‍ ഒരു കോഫിഷോപ്പ് തുടങ്ങണമെങ്കില്‍ രണ്ടു വര്‍ഷത്തെ പരിചയം വേണം. എന്നാല്‍ വിമാനത്താവള നടത്തിപ്പിനു മുന്‍പരിചയം വേണ്ടെന്ന വിചിത്ര നിലപാടോടെയായിരുന്നു ലേലം. മറ്റ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചപ്പോള്‍ പാലിച്ചിരുന്ന മാനദണ്ഡങ്ങളെല്ലാം തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ അട്ടിമറിക്കപ്പെട്ടു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ റവന്യു ഷെയര്‍ ആയിരുന്നു മാനദണ്ഡം. എയര്‍പോര്‍ട്ടിന്റെ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ തിരുവനന്തപുരം വിമാനത്തവളം അദാനിക്ക് ഏല്‍പ്പിക്കാന്‍ […]

തൃശൂര്‍ തുഷാറിന് വിട്ട് നല്‍കാന്‍ ബിജെപി; പത്തനംതിട്ട സുരേന്ദ്രന്; ശ്രീധരന്‍ പിള്ള മത്സര രംഗത്തുണ്ടാകില്ലെന്ന് സൂചന

ന്യൂ ഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് സൂചന. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ശ്രീധരന്‍ പിള്ള ഉന്നമിട്ടത് പത്തനംതിട്ടയാണ്. എന്നാല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സര രംഗത്ത് വേണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇതോടെ തൃശൂര്‍ മണ്ഡലം തുഷാറിന് വിട്ട് നല്‍കാന്‍ ബിജെപി നിര്‍ബന്ധിതരാകും. പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാട് കെ സുരേന്ദ്രന്‍ ബിജെപി കോര്‍ […]

രാഷ്ട്രീയ താല്പര്യത്തിന് നിന്ന് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ; ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് സൂചന

കൊച്ചി: സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണോ എന്ന് സംശയിക്കുന്നുവെന്നും രാഷ്ട്രീയ താല്പര്യത്തിന് നിന്ന് കൊടുക്കാന്‍ താല്‍പര്യമില്ലെന്നും വൈദിക ട്രസ്റ്റി ഫാദര്‍ എം ഒ ജോണ്‍. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സമവായ ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേതമറിയിച്ചത്. പള്ളികള്‍ വിട്ടു കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് ഓര്‍ത്തഡോക്‌സ് സഭ ഇതിലൂടെ നല്‍കുന്നത്. കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഫാദര്‍ എം ഒ ജോണ്‍ പറയുന്നു. […]

Page 4 of 225 1 2 3 4 5 6 7 8 9 225