കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്; എറണാകുളം സീറ്റില്‍ കെ.വി തോമസിന് പകരം ഹൈബി ഈഡന് പരിഗണന

Web Desk

ന്യൂ ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇന്നലെ രാത്രി വൈകിയും നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി യോഗം ചേര്‍ന്നിരുന്നു. എറണാകുളം സീറ്റില്‍ കെ.വി തോമസിന് പകരം ഹൈബി ഈഡനെ സജീവമായി പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈക്കൊള്ളും. ഹൈക്കമാന്റ് സമ്മര്‍ദ്ദമില്ലെങ്കില്‍ പ്രധാന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ ആകില്ല. സിറ്റിംഗ് എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന […]

ബിജെപിയുടെ കേരളത്തിലെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന്; ഭരണവിരുദ്ധവികാരം ഒഴിവാക്കാന്‍ സിറ്റിംഗ് എംപിമാര്‍ക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ സാധ്യത

ന്യൂ ഡല്‍ഹി: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിനാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നത്. ചില സിറ്റിംഗ് എംപിമാര്‍ക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റ് ലക്ഷ്യം വച്ചുള്ള കരുനീക്കങ്ങളിലാണ്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ സുരേന്ദ്രന് തൃശ്ശൂരും കിട്ടാത്ത […]

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ; ജോസഫിനെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല (വീഡിയോ)

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും സിറ്റിങ് എം.പിമാരെല്ലാം മല്‍സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.ജെ. ജോസഫിനെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആര്‍.എം.പിയുമായി ഔദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക തയറാക്കാന്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി അല്‍പ സമയത്തിനകം ഡല്‍ഹിയില്‍ തുടങ്ങും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എ.കെ ആന്റണിയുമായി ചര്‍ച്ച നടത്തുകയാണ്. മിക്ക സീറ്റുകളിലും സ്ഥാനാര്‍ഥി സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. […]

പൊന്നാനിയില്‍ മത്സരവുമായി മുന്നോട്ട് പോകുകയാണെന്ന് എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ സി നസീര്‍

പൊന്നാനി: പൊന്നാനിയില്‍ മത്സരവുമായി മുന്നോട്ട് പോകുകയാണെന്ന് എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ സി നസീര്‍. എസ് ഡി പി ഐ ഒരു കേഡര്‍ പാര്‍ട്ടിയാണ്. സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകണോ മരവിപ്പിക്കണോ പിന്‍വലിക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമെന്നും കെ സി നസീര്‍ പ്രതികരിച്ചു. ലിഗ് എസ്ഡിപിഐ രഹസ്യ ചര്‍ച്ച നടന്നെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മുസ്ലിം ലീഗിനെ പിന്തുണക്കുന്ന പ്രബല സംഘടനകള്‍ എസ്ഡിപിഐ ബന്ധത്തില്‍ എതിര്‍പ്പറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മത്സരവുമായി മുന്നോട്ട് […]

നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്; യുഡിഎഫിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം (വീഡിയോ)

തിരുവനന്തപുരം: യുഡിഎഫിനെതിരെ പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ നേതാക്കളുമായി ഇടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എസ്എസിന് ബദലായി എസ്ഡിപിഐ വര്‍ഗീയ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അകല്‍ച്ച പാലിക്കാന്‍ ശ്രമിച്ചെന്ന തോന്നലുണ്ടാക്കിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് എസ്ഡിപിഐയുമായി രഹസ്യധാരണയുണ്ടാക്കി. സിസിടവിയുള്ളത് കൊണ്ട് ഇപ്പോഴത്തെ ചര്‍ച്ച രേഖയായി. ചര്‍ച്ച നടത്തിയിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് ഒത്തുകൂടിയത്.തെരഞ്ഞെടുപ്പ് ധാരണക്ക് […]

അഭ്യൂഹങ്ങള്‍ തെറ്റും; ഇടുക്കിയും വടകരയും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുല്ലപ്പള്ളി (വീഡിയോ)

തിരുവനന്തപുരം: ഇടുക്കിയും വടകരയും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടുക്കി സീറ്റ് പി ജെ ജോസഫിന് നല്‍കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് സീറ്റ് ആവശ്യപ്പെട്ടിരുന്നു. പി ജെ ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കെ സി വേണുഗോപാല്‍ വയനാട് മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടയുള്ള മുതിര്‍ന്ന നേതാക്കളുടെ മത്സര കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ടോം […]

എസ്ഡിപിഐയുമായി ധാരണയ്ക്കില്ല; രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുഞ്ഞാലിക്കുട്ടി (വീഡിയോ)

മലപ്പുറം: എസ്ഡിപിഐയുമായി ലീഗ് രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രഹസ്യ ചര്‍ച്ച നടത്തുന്നത് ഗസ്റ്റ് ഹൗസിലാണോ, അതൊരു പൊതുസ്ഥലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് എസ്ഡിപിഐ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം കൊണ്ടോട്ടിയിലെ ഗസ്റ്റ് ഹൗസില്‍ മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന ചിത്രം ചാനലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. മുസ്ലിം ലീഗ്എസ്ഡിപിഐ കൂട്ടുകെട്ട് അപകടകരകരമായ വര്‍ഗീയ കാര്‍ഡ് കളിയെന്നു […]

ചര്‍ച്ചകള്‍ ഒഴിയാതെ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ ചേരും. പ്രധാന നേതാക്കള്‍ മല്‍സരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും സ്ഥാനാര്‍ഥികളാകാനില്ലെന്ന് കേരളത്തിലെ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നാണ് വിവരം. എറണാകുളത്ത് സിറ്റിങ്ങ് എം.പി കെ വി തോമസിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമോയെന്നതില്‍ ചര്‍ച്ചകളുണ്ടാകും. മല്‍സരത്തിനില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചെങ്കിലും വടകരയില്‍ പകരം സ്ഥാനാര്‍ഥി ആരെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ ആലോചനയുണ്ട്.

അന്ത്യമില്ലാതെ തര്‍ക്കങ്ങള്‍; ഇടുക്കിയില്‍ ജോസഫിനെ പൊതു സ്ഥാനാര്‍ത്ഥിയാക്കാന്‍ പദ്ധതി

കോട്ടയം: കേരള കോണ്‍ഗ്രസില്‍ കോട്ടയം സീറ്റിന് വേണ്ടി നടക്കുന്ന തര്‍ക്കം പരിഹരിച്ച് ജോസഫിന് നീതിപൂര്‍വമായ പരിഗണന ലഭിക്കണമെന്ന് ജോസഫ് വിഭാഗം നിലപാട് അറിയിച്ചു. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി പ്രശ്‌നപരിഹാരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്തെത്തി. പി.ജെ.ജോസഫിനെ ഇടുക്കിയില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. യു.ഡി.എഫ് പൊതു സ്വതന്ത്രനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമവായ ശ്രമങ്ങള്‍ തുടരുകയാണ്. അനുകൂല തീരുമാനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് പി.ജെ.ജോസഫ് […]

മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍

കാസര്‍കോട്: മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. രാഹുല്‍ ഗാന്ധി എല്ലാ സഹായവും ഉറപ്പുനല്‍കിയെന്ന് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു കൃഷ്ണന്റെ പ്രതികരണം. സി ബി ഐ അന്വേഷണത്തിന് നിയമപരമായ സഹായം നല്‍കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായി. അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിയ്ക്ക് വരാന്‍ തോന്നിയില്ലെന്നും കൃഷ്ണന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് […]

Page 5 of 225 1 2 3 4 5 6 7 8 9 10 225