ബിജെപിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്: ടോം വടക്കന്‍ തൃശൂരിലോ ചാലക്കുടിയിലോ മത്സരിച്ചേക്കും

Web Desk

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന മുന്‍ എഐസിസി സെക്രട്ടറി ടോം വടക്കന്‍ തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാര്‍ത്ഥിയായേക്കാന്‍ സാധ്യത. കോണ്‍ഗ്രസില്‍ നിന്ന് തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ടോം വടക്കന്‍ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു തവണ പോലും ടോം വടക്കന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഈ അവസരം മുതലെടുത്താണ് ടോം വടക്കനെ തൃശൂരിലോ ചാലക്കുടിയിലോ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്. തൃശൂരില്‍ കെ സുരേന്ദ്രനെയോ തുഷാര്‍ വെള്ളാപ്പള്ളിയെയോ മത്സരിപ്പിക്കാനായിരുന്നു നേരത്തേ ബിജെപിയില്‍ രൂപപ്പെട്ട ധാരണ. തൃശൂരില്‍ […]

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് എതിരെ നടത്തിയ വിമര്‍ശനങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചി: എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് എതിരെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ‘നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും മാഞ്ഞുപോകും’ എന്ന ടോം വടക്കന്റെ ട്വീറ്റാണ് പ്രധാനമായും വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. Surgical strike ko jhuta bolne wala , Pakisatni bhasha bolne wala deshdrohi aaj BJP mei aate hi Rahstrwadi ho gaya. Kis had tak ye […]

ടോം വടക്കന്റെ ലക്ഷ്യം തൃശൂര്‍ സീറ്റ്? സംസ്ഥാനം കൂട്ടായി തീരുമാനമെടുക്കുമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ടോം വടക്കന് ലോക്‌സഭാ സീറ്റ് നല്‍കുന്നതിനെക്കുറിച്ച് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. തൃശൂരില്‍ മല്‍സരിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചാല്‍ എന്താകും തീരുമാനം എന്ന ചോദ്യത്തിന് അത് സംസ്ഥാനത്ത് കൂട്ടായേ തീരുമാനിക്കാനാകൂ എന്നായിരുന്നു മറുപടി. വടക്കന്റെ വരവ് ബിജെപിയെ സഹായിക്കും, ആരും നിരാശരാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനായി ഇപ്പോള്‍ തന്നെ എന്‍ഡിഎയില്‍ പിടിവലി ദൃശ്യമാണ്. വടക്കനെ ചാലക്കുടിയില്‍ മല്‍സരിപ്പിക്കും എന്ന സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നു. […]

തരൂരിന്റെ ഭാര്യമാരെ കുറിച്ചുള്ള പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മാന നഷ്ടക്കേസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ മാന നഷ്ടക്കേസ്് ശശി തരൂര്‍ കൊടുത്തു. തരൂരിന്റെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് അടിസ്ഥാനം. അസത്യം പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂരിന്റെ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിജെഎം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി. ‘തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ […]

പത്തനംതിട്ട ശ്രീധരന്‍ പിള്ളയ്ക്ക് തന്നെയെന്ന് ഏകദേശ ധാരണ; കെ സുരേന്ദ്രനെ തള്ളി പാര്‍ട്ടി നേതൃത്വം

ചെങ്ങന്നൂര്‍: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം ശ്രീധരന്‍ പിള്ള തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ്. അതേസമയം, ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കെ.സുരേന്ദ്രനെ ഒഴിവാക്കാനുള്ള നീക്കം സംഘപരിവാറിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. മാര്‍ച്ച് 16ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കില്‍ സുരേന്ദ്രന്റെ പേര് ഉണ്ടാകില്ല. ശബരിമല വിഷയത്തില്‍ […]

കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ഇരുകൂട്ടര്‍ക്കും യോജിപ്പുള്ള പൊതു സമ്മതനെ നിര്‍ത്താന്‍ ആവശ്യം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി ഇരുകൂട്ടര്‍ക്കും യോജിപ്പുള്ള പൊതു സമ്മതനെ നിര്‍ത്തുക, അല്ലെങ്കില്‍ കോട്ടയം സീറ്റ് ഏറ്റെടുക്കുകയെന്ന രണ്ട് ആവശ്യങ്ങളാണ് കോണ്‍ഗ്രസില്‍ ശക്തമാകുന്നത്. ഇനി കേരള കോണ്‍ഗ്രസിനോട് ഉദാര സമീപനം വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിലപാടെടുത്തിരിക്കുന്നത്. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുകയും കോണ്‍ഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റ് നല്‍കിയ കാര്യവും ഇവര്‍ ഉന്നയിക്കുന്നു. പ്രശ്‌നം രൂക്ഷമാകുകയാണെങ്കില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസ്ഏറ്റെടുക്കുകയോ അല്ലെങ്കില്‍കേരള കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് […]

മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യാക്കോസിനെതിരെ 193 കേസുകള്‍

കൊച്ചി: സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ 193 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഡീന്‍ കുര്യാക്കോസിനും കാസര്‍ഗോഡ് ജില്ലാ നേതാക്കള്‍ക്കും എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയ ശബരിമല കര്‍മസമിതി, ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മിന്നല്‍ ഹര്‍ത്താല്‍ സംബന്ധിച്ച് രണ്ടു റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ കോടതിയില്‍ […]

രാഹുല്‍ഗാന്ധി നാളെ കേരളത്തിലെത്തും; സുരക്ഷ ഒരുക്കാന്‍ 850 പൊലീസ് ഉദ്ധ്യോഗസ്ഥരുടെ നേതൃത്വം

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുള്ള ജനമഹാ റാലിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച കോഴിക്കോടെത്തും. 3.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി കോഴിക്കോട്ടെ പരിപാടിക്ക് ശേഷം ആറേ കാലോടെ കോഴിക്കോട് നിന്ന് തിരിക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കായി 850 പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഇതിന്റെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. രണ്ട് എസ്.പിമാര്‍, 12 ഡി.വൈ.എസ്.പിമാര്‍, 30 സിഐമാര്‍, 100 എസ്.ഐ മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. വൈകുന്നേരം 3.15 ന് […]

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പ്; കെഎം മാണിയുടെ നിലപാടുമായി ഒത്ത് പോകാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനത്തില്‍ ജോസഫും സംഘവും

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ ജോസഫും മാണിയും തമ്മില്‍ തെറ്റി. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പായി. വര്‍ക്കിംഗ് പ്രസിഡന്റെന്ന നിലയില്‍ ലോക് സഭാ സീറ്റ് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത കെഎം മാണിയുടെ നിലപാടുമായി ഇനി ഒത്ത് പോകാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പിജെ ജോസഫും സംഘവും. കോട്ടയവും ഇടുക്കിയും വച്ച് മാറുന്നതടക്കം കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ നീക്കങ്ങളും ഇതോടെ പ്രതിസന്ധിയിലായി. സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ആദ്യമൊക്കെ എതിര്‍ക്കുമെങ്കിലും അവസാനം കെഎം മാണി വഴങ്ങുമെന്നായിരുന്നു പിജെ ജോസഫിന്റെ കണക്ക് കൂട്ടല്‍. അത് ഉണ്ടായില്ലെന്ന് […]

എല്‍ഡിഎഫിന്റെ ആലത്തൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പുരോഹിതന്‍; ചട്ട ലംഘനമെന്ന് യുഡിഎഫ് എംഎല്‍എ

പാലക്കാട്: എല്‍ഡിഎഫിന്റെ ആലത്തൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ട പുരോഹിതരെ പങ്കെടുപ്പിച്ചതിനെതിരെ അനില്‍ അക്കര എംഎല്‍ംഎ. ഇക്കാര്യം ചട്ട ലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പാലക്കാട് വടക്കഞ്ചേരിയില്‍ എല്‍ഡിഎഫ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 20 ഓളം യാക്കോബായ വിഭാഗത്തിലെ പുരോഹിതരും പങ്കെടുത്തു. ഇവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുക വഴി ഒരു പ്രത്യേക മത വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്കാണ് എന്ന് […]

Page 6 of 225 1 2 3 4 5 6 7 8 9 10 11 225