ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

Web Desk

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 28 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് മന്ത്രിമാര്‍ അടക്കം പതിനഞ്ച് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മൂന്നാമത്തെ പട്ടിക ബിജെപി പുറത്തിറക്കിയത്.

രാഷ്ട്രീയനയത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കും; സമവായത്തിന് തയ്യാറല്ലെന്ന് കാരാട്ട് വിഭാഗം; സഹകരണം പൂര്‍ണമായും തള്ളരുതെന്ന് ബംഗാള്‍ നേതാക്കള്‍; അടിയന്തര പിബി യോഗം ചേരുന്നു

രാഷ്ട്രീയനയത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കും. സമവായത്തിന് തയ്യാറല്ലെന്ന നിലപാടിലാണ് പ്രകാശ് കാരാട്ട് വിഭാഗം. കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്.

ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം; 1,93,219 വോട്ടിന്റെ ഭൂരിപക്ഷം; നാണംകെട്ട് ബിജെപി

തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കര്‍ ലീഡ് നേടി ഒരു ലക്ഷം ഭൂരിപക്ഷം കടന്നു.

ശിവസേനയെയും ഉദ്ധവ് താക്കറെയെയും കടന്നാക്രമിച്ച് നാരായണ്‍ റാണെയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം; എന്‍ഡിഎയില്‍ ചേര്‍ന്നേക്കും

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് നാരായണ്‍ റാണെ. കോണ്‍ഗ്രസില്‍നിന്ന് പുറത്തുവന്നതു മുതല്‍ റാണെയെ എന്‍ഡിഎ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ശിവസേനയുമായി തെറ്റിപ്പിരിഞ്ഞു കോണ്‍ഗ്രസിലെത്തി, ഏതാനും ദിവസം മുന്‍പു കോണ്‍ഗ്രസ് ബന്ധവും അവസാനിപ്പിച്ചു പുറത്തെത്തിയ നാരായണ്‍ റാണെയെ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ അംഗമാക്കാനാണ് ആലോചന. ഇതിനു മുന്നോടിയായാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം.

യശ്വന്ത് സിന്‍ഹയുടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തെ പ്രതിരോധിച്ച് മകന്‍; വസ്തുതകളെ ഉള്‍ക്കൊള്ളാതെ വിമര്‍ശിക്കുന്നു

മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രൂക്ഷമായ വിമര്‍ശനത്തെ പ്രതിരോധിച്ച് മകനും കേന്ദ്ര വ്യാമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്ത്. സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളില്‍ വസ്തുതകളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെയുള്ള നിഗമനങ്ങളാണ് ഉയരുന്നതെന്ന് ജയന്ത് സിന്‍ഹ പറഞ്ഞു.

ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; യശ്വന്ത് സിന്‍ഹയെ തള്ളി രാജ്‌നാഥ് സിങ്

കേന്ദ്രസര്‍ക്കാരിനെതിരായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ നടത്തിയ വിമര്‍ശനത്തിനെതിരെ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന കാര്യം ആരും മറന്നുപോകരുതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങിയതിനെ വിമര്‍ശിച്ചുകൊണ്ട് യശ്വന്ത് സിന്‍ഹ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥാണ് 2018ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സിന്ധ്യയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന കാര്യം പ്രഖ്യാപിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയില്‍ ചേര്‍ന്നേക്കും; അഞ്ച് ദിവസത്തിന് ശേഷം എല്ലാം പറയാമെന്ന് മുകുള്‍ റോയ്

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. പൂജാ അവധിക്ക് ശേഷം എംപി സ്ഥാനവും രാജിവെക്കുമെന്ന് മുകുള്‍ റോയ് പറഞ്ഞു.

കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ മുന്നിട്ടിറങ്ങിയ സിപിഐഎമ്മിന്റെ പാതയില്‍ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകവും; ജനങ്ങളിലേക്കെത്താന്‍ ദുര്‍ഗാപൂജ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് പാര്‍ട്ടിയുടെ ഉപദേശം

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മതത്തെ കൂട്ടുപിടിക്കുകയാണ് സിപിഐഎം ബംഗാള്‍ ഘടകം. ഇതിന്റെ ഭാഗമായി ദുര്‍ഗാപൂജ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ഇതുവഴി ജനങ്ങളുടെ മനസ്സില്‍ ചേക്കേറാനാണ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. ദുര്‍ഗാപൂജയുടെ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാന്‍ സിപിഐഎം എംഎല്‍എമാര്‍ക്ക് അനുമതി ലഭിച്ചു. തന്മയ് ഭട്ടാചാര്യ, മാനസ് മുഖര്‍ജി തുടങ്ങിയ എംഎല്‍എമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ ദുര്‍ഗാപൂജയില്‍ ഉദ്ഘാടകരായി പോകുന്നുണ്ട്.

തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടി; 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ തുടര്‍നടപടിക്ക് സ്റ്റേ

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന ഒക്‌ടോബര്‍ നാല് വരെ വിശ്വാസ വോട്ടെടുപ്പ് സഭയില്‍ നടത്താനും പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹോക്കോടതി ഉത്തരവ്.

Page 1 of 991 2 3 4 5 6 99